play-sharp-fill
ഒരുപാടു പേരെ അസൂയപ്പെടുത്തുന്ന നിത്യ യൗവ്വനം; കാലത്തിന് തോൽപ്പിക്കാനായിട്ടില്ല, പിന്നെയല്ലേ ഫോട്ടോഷോപ്പിന്!!; മുഖത്തും കഴുത്തിലും ചുളിവുകള്‍ വീണ് നരയും കഷണ്ടിയും; മേക്കപ്പില്ലാത്ത മമ്മൂട്ടി; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഡിജിറ്റൽ തിരക്കഥയുടെ വഴി

ഒരുപാടു പേരെ അസൂയപ്പെടുത്തുന്ന നിത്യ യൗവ്വനം; കാലത്തിന് തോൽപ്പിക്കാനായിട്ടില്ല, പിന്നെയല്ലേ ഫോട്ടോഷോപ്പിന്!!; മുഖത്തും കഴുത്തിലും ചുളിവുകള്‍ വീണ് നരയും കഷണ്ടിയും; മേക്കപ്പില്ലാത്ത മമ്മൂട്ടി; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഡിജിറ്റൽ തിരക്കഥയുടെ വഴി

സ്വന്തം ലേഖകൻ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മുഖത്തും കഴുത്തിലും ചുളിവുകള്‍ വീണ് നരയും കഷണ്ടിയും ഉള്ള മമ്മൂട്ടിയെയാണ് ചിത്രത്തില്‍ കാണാനാവുക. മമ്മൂട്ടിയുടെ നിരവധി ഫാന്‍ പേജുകള്‍ ഉള്‍പ്പെടെ നിരവധി ഗ്രൂപ്പുകളില്‍ ഈ ചിത്രം പ്രചരിച്ചിരുന്നു

നിമിഷ നേരം കൊണ്ട് തന്നെ മമ്മൂട്ടിയുടെ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടി ഫാന്‍സ് ഭാരവാഹിയും, മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രസ്ഥാനങ്ങള്‍ ഏകോപിക്കുന്ന റോബര്‍ട്ട് കുര്യാക്കോസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മമ്മൂട്ടിയുടെ ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്‌തതാണെന്നാണ് റോബര്‍ട്ട് കുര്യാക്കോസിന്‍റെ വെളിപ്പെടുത്തല്‍. ഇതിന് തെളിവായി ഒരു വീഡിയോയും റോബര്‍ട്ട് തന്‍റെ ഫേസ്‌ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്. ഒപ്പം ഒരു കുറിപ്പും അദ്ദേഹം പങ്കുവച്ചു.

‘ഒരുപാടു പേരെ അസൂയപ്പെടുത്തുന്ന നിത്യ യൗവ്വനത്തിന് ചുളിവും നരയും നൽകിയ ഡിജിറ്റൽ തിരക്കഥയുടെ വഴി: കാലത്തിന് തോൽപ്പിക്കാനായില്ല, പിന്നെ അല്ലേ ഫോട്ടോഷോപ്പിന്.’ -ഇപ്രകാരമാണ് റോബര്‍ട്ട് കുര്യാക്കോസ് ഫേസ്‌ബുക്കില്‍ കുറിച്ചത്.അതേസമയം ‘ടര്‍ബോ’ ആണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ പ്രോജക്‌ട്. അടുത്തിടെയായിരുന്നു സിനിമയുടെ പ്രഖ്യാപനം. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് ‘ടര്‍ബോ’. മിഥുന്‍ മാനുവല്‍ തോമസിന്‍റെ രചനയില്‍ വൈശാഖ് ആണ് സിനിമയുടെ സംവിധാനം.