ഐ.ഡി.എസ്.എഫ്.എഫ്.കെ വിന്നേഴ്സ്   ഡോക്യൂമെന്ററി ദ്വിദിന ചലച്ചിത്ര മേള ഒക്ടോബർ 20, 21തീയതികളിൽ കോട്ടയത്ത്‌;  പ്രദർശിപ്പിക്കുന്നത് ഏഴ് ചിത്രങ്ങൾ; പ്രവേശനം സൗജന്യം

ഐ.ഡി.എസ്.എഫ്.എഫ്.കെ വിന്നേഴ്സ് ഡോക്യൂമെന്ററി ദ്വിദിന ചലച്ചിത്ര മേള ഒക്ടോബർ 20, 21തീയതികളിൽ കോട്ടയത്ത്‌; പ്രദർശിപ്പിക്കുന്നത് ഏഴ് ചിത്രങ്ങൾ; പ്രവേശനം സൗജന്യം

കോട്ടയം : തിരുവനന്തപുരത്ത് നടന്ന 15-മത് രാജ്യാന്തര ഡോക്യൂമെന്ററി, ഹൃസ്വ ചലച്ചിത്ര മേളയിൽ പുരസ്‌കാരങ്ങൾ നേടുകയും മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപെടുകയും ചെയ്ത ഡോക്യൂമെന്ററി ചിത്രങ്ങളുടെ ദ്വിദിന ചലച്ചിത്ര മേള കോട്ടയത്ത്‌.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 20,21തീയതികളിൽ കോട്ടയം ഫിലിം സൊസൈറ്റിയും സി എം എസ് കോളേജും, കോളേജ് തീയേറ്ററിൽ നടത്തുന്ന” ഐ ഡി എസ് എഫ് എഫ് കെ വിന്നേഴ്സ് ഡോക്യൂമെന്ററി ചലച്ചിത്ര മേള”യിൽ 7ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.

മികച്ച ഡോക്യൂമെന്ററി പുരസ്‌കാരം നേടിയ “ലാൻഡ് ഓഫ് മൈ നെയിം ഡ്രീംസ്‌ “, രണ്ടാമത്തെ ഡോക്യൂമെന്ററിയായി തെര ഞ്ഞെടുക്കപ്പെട്ട “ചാർദി കാല -ആൻ ഓഡ് ടു റെസിലിൻസ് “, സ്പെഷ്യൽ ജൂറി അവാർഡ് നേടിയ” 15സെക്കൻഡ്‌സ് എ ലൈഫ് ടൈം ” എന്നീ ചിത്രങ്ങളോടൊപ്പം മത്സര വിഭാഗത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട “ദി എഗ്രിമെന്റ്, മൈൽസ് അവേ, ടൂ മച്ച് ഡെമോക്രസി, ബീയൊണ്ട് ദി ബ്ലൂസ്, ഷക്കീല :കോളാജ് ഓഫ് സ്ട്രഗ്ൾ” എന്നീ ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹകരണ, രെജിസ്ട്രേഷൻ മന്ത്രി വി എൻ വാസവൻ, മേളയുടെ സമാപന ചടങ്ങിൽ മുഖ്യാ തിഥിയാവും. രണ്ടു ദിവസവും
രാവിലെ 10മുതൽ മേളയിൽ പ്രദർശനം ആരംഭിക്കും. പ്രവേശനം സൗജന്യമാണ്.