പ്രദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ സാഹോയിലെ പുതിയ ഗാനത്തിന്റെ പോസ്റ്റര്‍ എത്തി

സിനിമാ ഡെസ്ക് ചെന്നൈ: റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ആരാധകരെ ആകാംക്ഷയിലാക്കി സാഹോയുടെ പുതിയ ഗാനത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കി. പ്രദര്‍ശനത്തിന് മുമ്പേ കേരളത്തിലുള്‍പ്പെടെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ പ്രഭാസിന്റെ ആക്ഷന്‍ ചിത്രത്തിലെ ബേബി വോന്റ് യു ടെല്‍ മി എന്ന ഗാനത്തിന്റെ പോസ്റ്ററാണ് താരത്തിന്റെ സോഷ്യല്‍ മീഡിയയിലൂടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഗാനത്തിന്റെ പോസ്റ്ററിന് വന്‍ സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്ത് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം തിയറ്ററുകള്‍ ഇളക്കിമറിക്കാന്‍ ഓഗസ്റ്റ് 30 […]

കോടികൾ മുടക്കി നിർമ്മിച്ച വീടിന്റെ മുറ്റത്ത് കരിങ്കല്ല് പാകാം; ആനയുടെ കൊമ്പ് വീട്ടിൽ സൂക്ഷിക്കാം; കായൽ നികത്തി വീട്ടിലെ മാലിന്യം സംസ്‌കരിക്കാൻ സംവിധാനം ഉണ്ടാക്കാം; എല്ലാം കഴിഞ്ഞ് പ്രകൃതി സ്‌നേഹത്തിനായി ബ്ലോഗെഴുതാം; പ്രളയത്തിനെതിരെ ബ്ലോഗെഴുതിയ മോഹൻ ലാലിനെ വലിച്ചു കീറി സോഷ്യൽ മീഡിയ

സ്വന്തം ലേഖകൻ കൊച്ചി: പ്രളയത്തിന് ശേഷം സ്വന്തം ബ്ലോഗിൽ പ്രളയത്തെപ്പറ്റി നെടുനീളൻ ലേഖനം എഴുതിയ മോഹൻലാലിനെ വലിച്ചു കീറി സോഷ്യൽ മീഡിയ. വീട്ടിൽ ആനക്കൊമ്പ് സൂക്ഷിക്കുകയും, വീട്ടുമുറ്റത്ത് കരിങ്കല്ല് പാകുകയും, വീടിനു സമീപത്തെ പാടം നികത്തി മാലിന്യ സംസ്‌കരണ മാർഗം ക്രമീകരിക്കുകയും ചെയ്ത ശേഷം ബ്ലോഗ് എഴുതിയതിനെയാണ് സോഷ്യൽ മീഡിയയിൽ വലിച്ചു കീറുന്നത്. മോഹൻ ലാലിന്റെ കപട പ്രകൃതി സ്‌നേഹത്തെ സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം പ്രതിഷേധിക്കുമ്പോൾ, മോഹൻലാൽ ഫാൻസിന്റെ നേതൃത്വത്തിൽ ഇതിനെ പ്രതിരോധിക്കുകയാണ്. പ്രളയത്തിൽ കേരളം മുങ്ങിയതിനെപ്പറ്റിയാണ് ഈ മാസം മോഹൻലാൽ ബ്ലോഗ് […]

‘അനിയൻകുഞ്ഞും തന്നാലായത്’ ഓഡിയോ പ്രകാശനം മോഹൻലാൽ നിർവ്വഹിച്ചു

അജയ് തുണ്ടത്തിൽ സെൻ പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ആൻറ് ഫോർ ദി പീപ്പിൾ എൻറർടെയ്ൻമെന്റ് സ്(അമേരിക്ക) -ന്റെ ബാനറിൽ സലിൽ ശങ്കരൻ നിർമ്മിച്ച്, രാജീവ്‌നാഥ് കഥയെഴുതി സംവിധാനം ചെയ്ത്, വിനു എബ്രഹാം തിരക്കഥ, സംഭാഷണമൊരുക്കിയ ‘അനിയൻകുഞ്ഞും തന്നാലായത് ‘ എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനം മലയാളത്തിന്റെ പുണ്യമായ മോഹൻലാൽ നിർവ്വഹിച്ചു. എറണാകുളം ക്രൗൺ പ്‌ളാസയിൽ വെച്ചായിരുന്നു ചടങ്ങ്. ചിത്രത്തിന്റെ ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കാവാലം നാരായണപ്പണിക്കരും ജോയ് തമലവുമാണ്. കാവാലം ഏറ്റവും ഒടുവിലായി ഗാനരചന നിർവ്വഹിച്ച ചിത്രം കൂടിയാണിത്. വരികൾക്ക് ഈണമിട്ടിരിക്കുന്നത് എം ജയചന്ദ്രനും റോണി […]

ക്രോസ് ഫിറ്റ് ചെയ്ത് ശരിക്കും കിളിപോയെന്ന് നവ്യാ നായർ

സ്വന്തം ലേഖിക സോഷ്യൽ മീഡിയയിൽ തന്റെ ഫിറ്റ്‌നസ് ചിത്രങ്ങൾ പങ്കുവച്ച് ആരാധകരെ ഞെട്ടിക്കുന്ന താരമാണ് നവ്യ നായർ. സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും തന്റെ ഫിറ്റ്‌സന് സൂക്ഷിക്കുന്നതിൽ മുന്നിൽ തന്നെയാണ് താരം. ഇപ്പോൾ നവ്യയുടെ ഇൻസ്റ്റഗ്രാം വീഡിയോ ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്. സ്ഥിരമായി ജിമ്മിൽ പോകാറുള്ള നവ്യ മാസങ്ങൾക്കു ശേഷം ക്രോസ് ഫിറ്റ് പരീക്ഷിക്കുന്ന വീഡിയോ ആണ് ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ കിളി പോയി എന്നും കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റിട്ടിരിക്കുന്നത്. ഈ വയസുകാലത്ത് ഇതിന്റെ വല്ല ആവശ്യവുമുണ്ടോ എന്നും ചിലർ ചോദിക്കുന്നു. […]

മോഹൻലാലിനെ പിന്തുടർന്ന് ആരാധകർ: അമിത വേഗതയിൽ പാഞ്ഞ യുവാക്കളോട് ഇനി ആവർത്തിക്കരുതെന്ന് താരം; വീഡിയോ

സിനിമാ താരങ്ങളോടുള്ള പുതുതലമുറയുടെ ആരാധന പലപ്പോഴും അതിരുകടക്കാറുണ്ട്. കഴിഞ്ഞ ദിവസം നടൻ മോഹൻലാലിൻറെ വാഹനത്തിന് പിന്നാലെ പാഞ്ഞ ഒരു കൂട്ടം യുവാക്കളെ താരം തന്നെ താക്കീത് ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരിക്കുകയാണ്. ഒരു ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസം അദ്ദേഹം തിരുവല്ലയിൽ എത്തിയിരുന്നു. പരിപാടിയ്ക്ക് ശേഷം ഇവിടെ നിന്നും മടങ്ങിയ പോയ മോഹൻലാലിന്റെ കാറിന് പിന്നാലെ ഒരു കൂട്ടം ആരാധകർ പിന്തുടർന്നു. അമിത വേഗതയില്‍ ബൈക്കില്‍ യുവാക്കള്‍ തന്റെ വാഹനത്തെ പിന്തുടരുന്നത് കണ്ട മോഹന്‍ലാല്‍ വണ്ടി നിര്‍ത്തി കാര്യമന്വേഷിച്ചപ്പോഴാണ് ഫോട്ടോയെടുക്കാനാണ് പിന്തുടരുന്നതെന്ന് യുവാക്കള്‍ […]

പ്രളയത്തിൽ കുടുങ്ങിയ മഞ്ജു വാര്യരെയും സംഘത്തെയും രക്ഷിച്ചു: സഹായമഭ്യർഥിച്ച് ആദ്യമെത്തിയത് ദിലീപ്

ഷിംല: കനത്ത മഴയെയും പ്രളയത്തെയും തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിയ നടി മഞ്ജു വാര്യരും സംഘവും സുരക്ഷിതരെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. ഛത്രുവില്‍ നിന്നും മണാലിയിലേക്ക് ടീമിനെ മാറ്റുകയാണെന്നും ഇവര്‍ സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ഭക്ഷണമടക്കമുള്ളവ ഇവര്‍ക്ക് എത്തിച്ചു നല്‍കിയതായി ഹിമാചല്‍ മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി. കുടുങ്ങിയ പ്രദേശത്ത് നിന്നും ബേസ് ക്യാമ്ബ് വരെയുള്ള 22 കിലോമീറ്റര്‍ സംഘം നടക്കണമെന്നും നടക്കാന്‍ കഴിയാത്തവര്‍ക്ക് സ്ട്രച്ചര്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഞ്ജുവിനെയും സംഘത്തേയും രക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നടനും മഞ്ജുവിന്റെ […]

നടി മഞ്ജു വാര്യർ അടക്കമുള്ളവർ ഹിമാചൽപ്രദേശത്തിൽ കുടുങ്ങിക്കിടക്കുന്നു: ചുറ്റും പ്രളയജലം

ഷിംല: ഹിമാചൽ പ്രദേശിലെ പ്രളയത്തിൽ കുടുങ്ങി നടി മഞ്ജു വാര്യരും സംഘവും. സനിൽ കുമാർ ശശിധരന്റെ ‘കയറ്റം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായാണ് മഞ്ജു വാര്യർ ഹിമാചലിലെ ഛത്രുവിൽ എത്തിയത്. എന്നാൽ മഴയെ തുടർന്ന് സംഘം അവിടെ കുടുങ്ങുകയായിരുന്നു. മഞ്ജു സുരക്ഷിത സ്ഥാനത്താണെന്നും സാറ്റലൈറ്റ് ഫോണിലൂടെ തന്നോട് സംസാരിച്ചെന്നും സഹോദരൻ മധു വാര്യർ വ്യക്തമാക്കി. എന്നാൽ കനത്ത മഴയിലും മണ്ണിടിച്ചിലും മൂലം സംഘത്തിന് യാത്ര ചെയ്യാനാവുന്നില്ല. ഭക്ഷണ സാധനങ്ങൾ തീരാറായ അവസ്ഥയിലാണെന്നും മധു പറഞ്ഞു. മഞ്ജുവും സനൽ കുമാർ ശശിധരനും അടക്കം സംഘത്തിൽ 30 പേരാണുളളത്. […]

റിലീസിന് മുമ്പേ ആവേശം തീര്‍ത്ത് സാഹോയുടെ പ്രീ-റിലീസ്: പ്രഭാസിന്റെ 60 അടി ഉയരമുള്ള കട്ടൗട്ട് മുഖ്യ ആകര്‍ഷണം

സ്വന്തം ലേഖകൻ ചെന്നൈ : ഹോളിവുഡിനെ വെല്ലുന്ന ആക്ഷന്‍ രംഗങ്ങളുമായി തിയറ്ററുകള്‍ കീഴടക്കാന്‍ എത്തുന്ന പ്രഭാസിന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം സാഹോയുടെ പ്രീ റീലീസ് ചടങ്ങ് നടന്നു. ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ പതിനായിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കിയായിരുന്നു പ്രീറീലീസ്.അണിയറപ്രവര്‍ത്തകര്‍ സ്ഥാപിച്ച 60 അടി ഉയരമുള്ള പ്രഭാസിന്റെ കട്ടൗട്ടായിരുന്നു ചടങ്ങിന്റെ ഏറ്റവും വലിയ ആകര്‍ഷണം . ഓഗസ്റ്റ് മുപ്പതിന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് അണിയറപ്രവര്‍ത്തകര്‍ ഫിലിം സിറ്റില്‍ പ്രീ റിലീസ് ചടങ്ങ് സംഘടിപ്പിച്ചത്. പ്രഭാസും ശ്രദ്ധ കപൂറും അണിയറ പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങില്‍ […]

പ്രളയദുരിതാശ്വാസത്തിനായി പുതിയ കാറിന്റെ ഫാൻസിനമ്പർ വേണ്ടെന്ന് വച്ച് പൃഥ്വിരാജ്; ആ തുക ദുരിതാശ്വാസത്തിന് വിനിയോഗിക്കും; കടുത്ത ദാരിദ്രമാണെങ്കിൽ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലതെന്ന് ഹരീഷ് പേരടി

സിനിമാ ഡെസ്‌ക് കൊച്ചി: പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സജീവായി രംഗത്തറങ്ങിയിരിക്കുകയാണ് മലയാളത്തിലെ പ്രമുഖ നടന്മാരെല്ലാവരും. ടൊവിനോയും സുഹൃത്ത് സംഘവും താരജാഡകളെല്ലാം മാറ്റി വച്ച് ചാക്കും ചുമന്ന് പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുകയാണ്. ഇതനിടെയാണ് മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജ് പുതിയ പ്രഖ്യാപനവുമായി എത്തിയത്. പുതുതായി വാങ്ങിയ തന്റെ റേഞ്ച് റോവർ കാറിന് ഫാൻസി നമ്പർ വേണ്ടെന്നു വച്ച് ഈ തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മാറ്റി വയ്ക്കുകയാണ് ഇപ്പോൾ പൃഥ്വിരാജ് ചെയ്യുന്നത്. എറണാകുളം ആർടിഒ ഓഫീസിലാണ് കെ.എൽ 07 സി.എസ് 7777 എന്ന നമ്പറാനായുള്ള ലേലത്തിൽ […]

ലാലിന്റെ നടന വിസ്മയം കണ്ട് നിന്നു : രജ്ഞിത്ത്

സ്വന്തം ലേഖിക മോഹൻലാൽ- രജ്ഞിത്ത് കൂട്ടുകെട്ടിനെ കുറിച്ചോർക്കുമ്പോൾ മലയാളികളുടെ മനസിൽ ആദ്യം ഓർമ്മ വരുന്ന ചിത്രം ദേവാസുരമാണ്. ഐ.വി ശശിയുടെ സംവിധാനത്തിൽ 1993ൽ പുറത്തിറങ്ങിയ ചിത്രം മോഹൻലാൽ എന്ന നടന്റെയും രജ്ഞിത്ത് എന്ന തിരക്കഥാകൃത്തിന്റെയും കരിയറിലെ തന്നെ ഏറ്റവും മികച്ച സൃഷ്ടികളാണ്. 26 വർഷങ്ങൾ പിന്നിട്ടിട്ടും മംഗലശ്ശേരി നീലകണ്ഠനും കഥാപാത്രങ്ങളും മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ ഇന്നും മായാതെ നിൽക്കുന്നുണ്ട്. എന്നാൽ ദേവാസുരവുമായി ബന്ധപ്പെട്ട് തന്റെ മനസിൽ മറക്കാൻ പറ്റാത്ത ഒരു രംഗമുണ്ടെന്ന് പറയുകയാണ് രജ്ഞിത്ത്. ചിത്രത്തിലെ ഷൂട്ടിംഗിനിടയിൽ മോഹൻലാൽ എന്ന നടന്റെ അഭിനയത്തിലെ […]