‘അനിയൻകുഞ്ഞും തന്നാലായത്’ ഓഡിയോ പ്രകാശനം മോഹൻലാൽ നിർവ്വഹിച്ചു

‘അനിയൻകുഞ്ഞും തന്നാലായത്’ ഓഡിയോ പ്രകാശനം മോഹൻലാൽ നിർവ്വഹിച്ചു

Spread the love

അജയ് തുണ്ടത്തിൽ

സെൻ പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ആൻറ് ഫോർ ദി പീപ്പിൾ എൻറർടെയ്ൻമെന്റ് സ്(അമേരിക്ക) -ന്റെ ബാനറിൽ സലിൽ ശങ്കരൻ നിർമ്മിച്ച്, രാജീവ്‌നാഥ് കഥയെഴുതി സംവിധാനം ചെയ്ത്, വിനു എബ്രഹാം തിരക്കഥ, സംഭാഷണമൊരുക്കിയ ‘അനിയൻകുഞ്ഞും തന്നാലായത് ‘ എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനം മലയാളത്തിന്റെ പുണ്യമായ മോഹൻലാൽ നിർവ്വഹിച്ചു.
എറണാകുളം ക്രൗൺ പ്‌ളാസയിൽ വെച്ചായിരുന്നു ചടങ്ങ്.

ചിത്രത്തിന്റെ ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കാവാലം നാരായണപ്പണിക്കരും ജോയ് തമലവുമാണ്. കാവാലം ഏറ്റവും ഒടുവിലായി ഗാനരചന നിർവ്വഹിച്ച ചിത്രം കൂടിയാണിത്. വരികൾക്ക് ഈണമിട്ടിരിക്കുന്നത് എം ജയചന്ദ്രനും റോണി റാഫേലുമാണ്. പാട്ടുകൾ ആലപിച്ചിരിക്കുന്നത് മംമ്ത മോഹൻദാസ്, എം ജയചന്ദ്രൻ , വിഷ്ണുരാജ് എന്നിവരാണ് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഹൻലാൽ, സലിൽ ശങ്കരൻ, വിനു എബ്രഹാം, നന്ദു, ആസിഫ് ഇസ്മയിൽ, കിആൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

കിആൻ, രൺജി പണിക്കർ , ഇന്ദ്രൻസ്, നന്ദു, അഭിരാമി, മാതു, ഗീത, സുനിത, ഭാഗ്യലക്ഷ്മി, മായാവിശ്വനാഥ്, ജോസ്‌കുട്ടി, നുസ്രത്ത്, ആൽബർട്ട് അലക്‌സ്, അച്ചു എന്നിവരും അമേരിക്കൻ അഭിനേതാക്കളും അഭിനയിക്കുന്നു.

ആഗസ്റ്റ് മുപ്പതാം തീയതി വള്ളുവനാടൻ ഫിലിംസ് ചിത്രം തീയേറ്ററുകളിലെത്തിക്കും.പിആർഒ അജയ് തുണ്ടത്തിൽ