പരസ്യ കരാർ ലംഘിച്ച കേസ് ; നടി ഐശ്വര്യ ലക്ഷമി കോടതിയിലെത്തി

സ്വന്തം ലേഖിക ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട അഡീഷണൽ സബ് കോടതിയിലെത്തി നടി ഐശ്വര്യ ലക്ഷ്മി. പരസ്യ കരാർ ലംഘിച്ചതുമായി ബന്ധപ്പെച്ച കേസിലാണ് താരം കോടതിയിലെത്തിയത്. കരാർ കഴിഞ്ഞതിനുശേഷവും കമ്ബനിക്കാർ ഐശ്വര്യയുടെ ചിത്രം പരസ്യത്തിനായി ഉപയോഗിച്ചതിനെതിരേ താരം നേരത്തെ ഹർജി നൽകിയിരുന്നു. ഇതിനെ തുടർന്ന് ഒത്തുതീർപ്പ് ചർച്ചയ്ക്കാണ് വ്യാഴാഴ്ച രാവിലെ അഭിഭാഷകനോടൊപ്പം താരം കോടതിയിൽ എത്തിയത്. ചർച്ചയിൽ വിഷയം രമ്യമായി പരിഹരിച്ചതായി അറിയിച്ചു.

ടൊവിനോയുടെ പൊലീസ് വേഷം പൊളിച്ചു: മരണമാസായി കൽക്കി; മഴക്കാലത്തും തീയറ്ററുകൾ പൂരപ്പറമ്പാകുന്നു

സിനിമാ ഡെസ്‌ക് ആക്ഷൻ, ഡ്രാമ, രാഷ്ട്രീയം – എല്ലാം ചേർന്ന ഒരു രണ്ടര മണിക്കൂർ എന്റർട്രെയിനർ..! ടൊവിനോയുടെ പേരില്ലാ എസ്.ഐയും സംഘവും ചേർന്ന് കൽക്കിയെ മരണമാസാക്കി മാറ്റി. പേരുപോലെ തന്നെ എല്ലാം തകർക്കാൻ എത്തുന്ന അവസാനത്തെ അവതാരം. ആരാധകർക്കും, കുടുംബങ്ങൾക്കും സാധാരണ പ്രേക്ഷകർക്കും ഒരു പോലെ രസിക്കുന്ന അവതാരം..! ടൊവിനോയെ സൂപ്പർ താരപദവിയിലേയ്ക്ക് ഉയർത്തുന്നതിനുള്ള ആദ്യപടിയായി പ്രവീൺ പ്രഭാകരന്റെ ടൊവിനോ ചിത്രം കൽക്കി. പേരില്ലാത്ത എസ്.ഐ ആയി തകർപ്പൻ പ്രകടനം നടത്തിയ ടൊവിനോ സിനിമയുടെ രണ്ടാം ഭാഗം കൂടി ബാക്കി വച്ചാണ് ക്ലൈമാക്‌സ് അവസാനിപ്പിക്കുന്നത്. […]

സാഹോ ട്രെയിലര്‍ ഓഗസ്റ്റ് പത്തിന് എത്തും; ആകാംക്ഷയോടെ ആരാധകര്‍

സ്വന്തം ലേഖകൻ ചെന്നൈ: ചിത്രീകരണത്തിന്റെ ആരംഭഘട്ടം മുതല്‍ സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സാഹോയുടെ ട്രെയിലര്‍ ഓഗസ്റ്റ് പത്തിനെത്തും. ഇക്കാര്യം അണിയറപ്രവര്‍ത്തകര്‍ ഓദ്യോഗികമായി സ്ഥിരീകരിച്ചു.പ്രഭാസിന്റെ ചിത്രം ഉള്‍പ്പെടുത്തിയാണ് അണിയറപ്രവര്‍ത്തകര്‍ ്‌ട്രെയിലര്‍ റിലീസ് തീയതി പ്രഖാപിച്ചുകൊണ്ടുള്ള പോസ്റ്റര്‍ പുറത്തുവിട്ടത്. ഇതിനോടകം തന്നെ പുറത്തുവിട്ട ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്. ആക്ഷന് പ്രധാന്യം നല്‍കുന്ന ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് യുവി ക്രിയേഷന്റെ ബാനറില്‍ വാംസിപ്രമോദാണ്. പ്രമുഖ സംവിധായകന്‍ സുജീത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ജിബ്രാനാണ് .പ്രശസ്ത […]

അവധിക്കാലം ആഘോഷിക്കാൻ മമ്മൂട്ടിയും കുടുംബവും അമേരിക്കയിൽ: തിരിച്ചെത്തിയാൽ ഉടൻ നയൻതാരയുമൊത്ത് ചേരും

സിനിമാ ഡെസ്ക് ചെന്നൈ: അമേരിക്കയിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധക ലോകം. മമ്മൂട്ടിയുടെ തിരിച്ച് വരവിന് ശേഷമാവും ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും മമ്മൂട്ടിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് ഉണ്ടാകുക. ഷാ​ജി​ ​കൈ​ലാ​സി​ന്റെ​ ​സ​ഹ​സം​വി​ധാ​യ​ക​നാ​യി​രു​ന്ന​ ​വി​പി​ന്‍​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഇ​നി​യും​ ​പേ​രി​ട്ടി​ട്ടി​ല്ലാ​ത്ത​ ​ചി​ത്ര​ത്തി​ലാ​ണ് ​ഈ​ ​താ​ര​ജോ​ടി​ക​ള്‍​ ​വീ​ണ്ടും​ ​ഒ​രു​മി​ക്കു​ന്ന​ത്. തസ്കര​ ​വീ​ര​ന്‍,​ ​രാ​പ്പ​ക​ല്‍,​ ​ഭാ​സ്ക​ര്‍​ ​ദ​ ​റാ​സ്ക്കൽ,​ ​പു​തി​യ​ ​നി​യ​മം​ ​എ​ന്നി​വ​യാ​ണ് ​മ​മ്മൂ​ട്ടി​യു​ടെ​ ​നാ​യി​ക​യാ​യി​ ​ന​യ​ന്‍​താ​ര​ ​അ​ഭി​ന​യി​ച്ച​ ​മലയാള ചി​ത്ര​ങ്ങ​ള്‍. ഇ​പ്പോ​ള്‍​ ​കു​ടും​ബ​ ​സ​മേ​തം​ ​ല​ണ്ട​നി​ല്‍​ ​അ​വ​ധി​ക്കാ​ല​മാ​ഘോ​ഷി​ക്കു​ന്ന​ […]

വഫ പറഞ്ഞാൽ തെളിവില്ല പൾസർ സുനി പറഞ്ഞാൽ തെളിവുണ്ട് ആരേയും അകത്താക്കാം ;ആഞ്ഞടിച്ച് നടൻ ഹരീഷ് പേരടി

സ്വന്തം ലേഖിക തിരുവനന്തപുരം : മാദ്ധ്യമപ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും യുവ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കട്ടരാമന് ജാമ്യം ലഭിക്കാൻ വേണ്ടി പൊലീസ് ഒത്തുകളിച്ചത് കഴിഞ്ഞ ദിവസം ഏറെ വിവാദമുണ്ടാക്കിയിരുന്നു. ശ്രീറാമിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും പൊലീസിന്റെ കള്ളക്കളികൾ ഹൈക്കോടതിയിലും തുടരുമെന്ന് ഉറപ്പാണ്. അതേസമയം, ശ്രീറാം വെങ്കട്ടരാമനെതിരെ സഹയാത്രികയായ വഫാ ഫിറോസ് നൽകിയ മൊഴി തെളിവായി സ്വീകരിക്കാത്തതിനെതിരെ നടൻ ഹരീഷ് പേരടി രംഗത്തെത്തി. നടിയെ ആക്രമിച്ച സംഭവത്തിൽ പൾസർ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടൻ ദിലീപിനെ […]

വില്ലന്‍ ലുക്കില്‍ ചങ്കി പാണ്ഡെ; സാഹോയുടെ മൂന്നാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ എത്തി

സിനിമാ ഡെസ്ക് ബോളിവുഡ് താരം ചങ്കി പാണ്ഡെയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ സാഹോയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വില്ലന്‍ വേഷമാണ് ചിത്രത്തില്‍ ചങ്കി പാണ്ഡെ കൈകാര്യം ചെയ്യുന്നതെന്ന സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്. ഓഗസ്റ്റ് 30 ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ മൂന്നാമത്തെ ക്യാരക്ടര്‍ പോസ്റ്ററാണ് ചങ്കി പാണ്ഡെയുടേത്. പ്രഭാസിന്റെയും ശ്രദ്ധാ കപൂറിന്റെയും ക്യാരക്ടര്‍ പോസ്്റ്ററിനായുള്ള കാത്തിരിപ്പിലാണ് ഇരുവരുടെയും ആരാധകര്‍. ആക്ഷന് പ്രധാന്യം നല്‍കുന്ന ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് യുവി ക്രിയേഷന്റെ ബാനറില്‍ വാംസിപ്രമോദാണ്. പ്രമുഖ സംവിധായകന്‍ സുജീത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ജിബ്രാനാണ് […]

സാഹോയുടെ രണ്ടാം ക്യാരക്ടര്‍ പോസ്റ്റര്‍ എത്തി; കിടിലന്‍ ലുക്കില്‍ അരുണ്‍ വിജയ്

സിനിമാ ഡെസ്ക് ചെന്നൈ: പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം സാഹോയുടെ രണ്ടാം ക്യാരക്ടര് പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അരുണ്‍ വിജയ് യുടെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടത്. പ്രഭാസും ശ്രദ്ധാ കപൂറും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന ചിത്രത്തിലെ പ്രഭാസിന്റെ ക്യാരക്ടര്‍ പോസ്റ്ററിനായുള്ള കാത്തിരിപ്പിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍. പുറത്തുവന്ന രണ്ട് പോസ്റ്ററുകള്‍ക്കും വന്‍ സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ചിത്രം തിയറ്ററുകളിലെത്താന്‍ ഇതി ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രഭാസ്, ശ്രദ്ധാ കപൂര്‍ എന്നിവരുടെ ക്യാരക്ടര്‍ പോസ്റ്റര്‍ എന്നുവരുമെന്നാണ് ആരാധകരുടെ ചോദ്യം.ഓഗസ്റ്റ് 30 ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന […]

സാഹോയുടെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

സ്വന്തം ലേഖകൻ ചെന്നൈ : ബിഗ് ബജറ്റ് ചിത്രം സാഹോയുടെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി. നീല്‍ നിതിന്‍ മുകേഷിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയത്. ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ എത്തിയതോടെ ആരാധകരും ആകാംക്ഷയിലാണ്. ഓഗസ്റ്റ് 30 ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് യുവി ക്രിയേഷന്റെ ബാനറില്‍ വാംസി-പ്രമോദാണ്. പ്രമുഖ സംവിധായകന്‍ സുജീത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ജിബ്രാനാണ് .പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ് ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍. പ്രഭാസും […]

ഒടുവിൽ അഭ്യൂഹങ്ങൾക്ക് വിട ; പ്രഭാസ് വിവാഹിതനാകുന്നു

സ്വന്തം ലേഖിക നടൻ പ്രഭാസ് വിവാഹിതനാകുന്നു. അമേരിക്കയിലെ ഇന്ത്യൻ ബിസിനസുകാരന്റെ മകളാണ് താരത്തിന്റെ ഭാവി വധു. പ്രഭാസിന്റെ സഹോദരി വിവാഹക്കാര്യം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ പെൺകുട്ടിയെ കുറിച്ചോ വിവാഹ തീയ്യതിയെക്കുറിച്ചോ മറ്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. ഒരു അഭിമുഖനിടെയാണ് പ്രഭാസിന്റെ സഹോദരി താരത്തിന്റെ വിവാഹക്കാര്യം വെളിപ്പെടുത്തിയത്. പ്രഭാസിന്റെ വിവാഹത്തിനായി കുടുംബം കാത്തിരിക്കുകയാണെന്നും സഹോദരി വ്യക്തമാക്കിയിരുന്നു. ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന സഹോ എന്ന ചിത്രത്തിന് ശേഷമാകും വിവാഹം ഉണ്ടാവുക.

ഏകാന്ത താരമേ…. സാഹോയിലെ പ്രണയഗാനം പുറത്തിറക്കി

സ്വന്തം ലേഖകൻ ചെന്നൈ: സിനിമാപ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം സാഹോയിലെ പ്രണയഗാനം എത്തി. ‘ഏകാന്ത താരമേ..മനസാലേ തേടി ഞാന്‍…’ എന്നുതുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. താരത്തിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെയാണ് ആക്ഷന്‍ ചിത്രത്തിലെ രണ്ടാം ഗാനം റിലീസ് ചെയ്തത്. ഓസ്ട്രിയയുടെ പ്രകൃതി ഭംഗിയിലാണ് പ്രണയഗാനം ചിത്രീകരിച്ചിരിക്കുന്നത്. മലയാളമുള്‍പ്പെടെ നാലുഭാഷകളിലായാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ഏകാന്ത താരമേയെന്ന മലയാളം ഗാനവും ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഗുരു രന്‍ധവ ഈണം നല്‍കിയ മലയാളം ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരന്‍ ശെശാന്ദ്രിയും ശക്തിശ്രീ ഗോപാലനും […]