സൂരാജ് വെഞ്ഞാറമൂട് ചിത്രം “ഹെവൻ” ഒഫീഷ്യൽ ട്രെയിലർ റിലീസായി

സ്വന്തം ലേഖകൻ സൂരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന “ഹെവൻ ” ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർറിലീസായി. ദീപക് പറമ്പോൾ, സുദേവ് നായർ, സുധീഷ്, അലൻസിയാർ, പത്മരാജ് രതീഷ്, ജാഫർ ഇടുക്കി, ചെമ്പിൽ അശോകൻ, ശ്രുതി ജയൻ,വിനയ പ്രസാദ്,ആശാ അരവിന്ദ്,രശ്മി ബോബൻ,അഭിജ ശിവകല,ശ്രീജ,മീര നായർ,മഞ്ജു പത്രോസ്,ഗംഗാ നായർ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. കട്ട് ടു ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറിൽ എ ഡി ശ്രീകുമാർ,രമ ശ്രീകുമാർ,കെ കൃഷ്ണൻ,ടി ആർ രഘുരാജ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് […]

“നടിമാര്‍ക്ക് വസ്ത്രം മാറാന്‍ ഞങ്ങള്‍ മുണ്ടും പിടിച്ച്‌ നിന്നിട്ടുണ്ട് …”; പരസ്പരം ഉണ്ടായിരുന്നത് എടാ പോടാ ബന്ധം; സോമനോടൊപ്പമുള്ള അനുഭവം പങ്കുവെച്ച്‌ കമല്‍ ഹാസന്‍

സ്വന്തം ലേഖിക കൊച്ചി: ഭാഷാവ്യത്യാസമില്ലാതെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന താരമാണ് കമല്‍ ഹാസന്‍. മലയാള സിനിമയുമായി വളരെ അടുത്ത ബന്ധമാണ് ഉലകനായകനുള്ളത്. കമല്‍ ചിത്രങ്ങളില്‍ മിക്കപ്പോഴും മോളിവുഡ് താരങ്ങളുടെ സാന്നിധ്യം ഉണ്ടാവാറുണ്ട്. വിക്രമാണ് ഇനി പുറത്ത് വരാനുള്ള കമല്‍ ചിത്രം. ജൂണ്‍ 3 ന് ആണ് സിനിമ തിയേറ്ററുകളില്‍ എത്തുന്നത്. മലയാളി താരങ്ങളായ ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ്, ഹരീഷ് പേരടി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കോളിവുഡ് പ്രേക്ഷകരെ പോലെ മലയാളി പ്രേക്ഷകരും സിനിമയ്ക്കായി കാത്തിരിക്കുകയാണ്. കമല്‍ ഹാസന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു […]

അ‌ശ്ലീല വീഡിയോ ചിത്രീകരണം; പൂനം പാണ്ഡേയ്ക്കും മുൻ ഭർത്താവിനുമെതിരെ കുറ്റപത്രം

സ്വന്തം ലേഖകൻ പനാജി: അശ്ലീലവീഡിയോ ചിത്രീകരിച്ചെന്ന കേസിൽ നടിയും മോഡലുമായ പൂനം പാണ്ഡേക്കും മുൻ ഭർത്താവ് സാം ബോംബേക്കുമെതിരെ ​ഗോവ പോലീസിന്റെ കുറ്റപത്രം. കാനക്കോണയിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനാണ് കുറ്റപത്രം സമർപ്പിച്ചത്. അശ്ലീലത, അതിക്രമിച്ച് കടക്കൽ, അശ്ലീല വീഡിയോ പ്രചരിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചതെന്ന് കാനക്കോണ പൊലീസ് ഇൻസ്‌പെക്ടർ പ്രവീൺ ഗവാസ് വാർത്താ ഏജൻസിയോട് പറഞ്ഞു. 39 സാക്ഷികളുടെ മൊഴിയെടുത്തുവെന്നും കോടതിയിൽ വിചാരണസമയത്ത് ഇവരെ വിസ്തരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2020-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാനക്കോണിൽ സംസ്ഥാനത്തിന് […]

‘ഞാൻ പ്രതികരിച്ചാലും ഇവിടെ അത് ഒരു മാറ്റവും വരുത്തില്ല’ ; ചിലപ്പോഴൊക്ക ചില കാര്യങ്ങൾ വെറുതെ വിടുന്നതാണ് നല്ലത്- പ്രതികരണവുമായി ഗോപി സുന്ദറിന്റെ മുൻ ഭാര്യ

സ്വന്തം ലേഖകൻ കഴിഞ്ഞ ദിവസമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദറും ഗായിക അമൃതാ സുരേഷും ഒരുമിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്. തുടർന്ന് ഇരുവരുടെയും ഭൂതകാലത്തെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ ആരാധകർ ചികയാൻ തുടങ്ങി. സംഭവത്തിൽ ആദ്യം ആരാധകർ എത്തിയത് ബാലയുടെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പേജുകളിലാണ്. സംഭവത്തെപ്പറ്റി പ്രതികരിക്കാൻ പലരും ബാലയോട് ആവശ്യപ്പെട്ടു. ഒടുവിൽ പ്രതികരണവുമായി ബാല എത്തുകയും ചെയ്തു. അത് തന്റെ ലൈഫ് അല്ല എന്നാണ് ബാല ഇതിനോട് പ്രതികരിച്ചത്. തുടർന്ന് ഗോപി സുന്ദറുമായി ലിവിങ് ടുഗെതർ റിലേഷനിൽ ആയിരുന്ന അഭയ ഹിരൺമയി വാർത്തകളിൽ […]

പുകയില വിരുദ്ധ ദിനം; സാമൂഹിക ബോധം വളർത്തിക്കൊണ്ട് പച്ചയായ ജീവിതം പറയുന്ന ബീഡി മുട്ടായി സിനിമ പ്രേക്ഷകരിലേക്ക്

സ്വന്തം ലേഖകൻ കോട്ടയം: പുകയില വിരുദ്ധ ദിനത്തിൽ സാമൂഹിക ബോധം വളർത്തിക്കൊണ്ട് പച്ചയായ ജീവിതം പറയുന്ന ഒരു ചെറു സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നു. ബീഡി മുട്ടായി എന്നാണ് സിനിമയുടെ പേര്. മുൻപ് ഇത്തരം ചെറു സിനിമകളും സംഗീത ആൽബങ്ങളും ചെയ്തു ശ്രദ്ധനേടിയ ശ്രീജേഷ് ശ്രീധരനാണ് ബീഡിമുട്ടായിയുടെ സംവിധായകൻ. ബാല്യകാലത്തിൽ താൻ നേരിട്ടറിഞ്ഞ ചില പച്ചയായ മനുഷ്യ ജീവിതങ്ങൾ ആണ് ബീഡിമുട്ടായി ലൂടെ ആവിഷ്കരിക്കുന്നത് എന്ന് സംവിധായകൻ ശ്രീജേഷ് ശ്രീധരൻ പറയുന്നു. ശ്രീജേഷ് ശ്രീധരൻ തന്നെയാണ് ബീഡിമുട്ടായിയുടെ കഥയും സൗണ്ട് ഡിസൈനിങ്ങും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത്. എസ് […]

‘ഞാൻ ഒരു സഹോദരനെ കണ്ടെത്തി, എ​ന്റെ സഹോദരിയിൽ പുഞ്ചിരി നിറയ്ക്കുന്നയാൾ’; ഗോപി സുന്ദറിന് പിറന്നാൾ ആശംസകളുമായി അ‌ഭിരാമി സുരേഷ്

സ്വന്തം ലേഖിക സംഗീത സംവിധായകൻ ഗോപി സുന്ദറിന് പിറന്നാളാശംസകളുമായി ഗായിക അഭിരാമി സുരേഷ്. ഗോപി സുന്ദറിനും അമൃത സുരേഷിനുമൊപ്പമുളള ചിത്രം പങ്കുവച്ചുകൊണ്ട്, ഇൻസ്റ്റഗ്രാമിലൂടെയാണ് അഭിരാമി ജന്മദിനാശംസകൾ അറിയിച്ചിരിക്കുന്നത്. അഭിരാമിയുടെ വാക്കുകൾ യാതൊന്നും ശാശ്വതമല്ലാത്ത ജീവിത യാത്രയിൽ ഞാൻ ഒരു സഹോദരനെ കണ്ടെത്തി… മാന്ത്രിക സംഗീതം നൽകുന്നവൻ, എന്റെ സഹോദരിയിൽ പുഞ്ചിരി നിറയ്ക്കുന്നയാൾ… എന്നെ മൂത്തമകൾ എന്ന് വിളിക്കുന്ന, തന്റെ ജീവിതത്തിലെ മനുഷ്യരെക്കുറിച്ച് വളരെയധികം സംസാരിക്കുന്നയാൾക്ക് സ്‌നേഹവും ബഹുമാനവും… ജന്മദിനാശംസകൾ സഹോദരാ… മനോഹരമായ കലയും ഹൃദയവും കൊണ്ട് നിങ്ങൾ അത്ഭുതങ്ങൾ സൃഷ്ടിക്കട്ടെ…നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു… നമ്മുടെ വിധി […]

സിനിമ ചിത്രീകരണത്തിനിടയിൽ നടൻ ആസിഫ് അലിക്ക് പരിക്കേറ്റു

സ്വന്തം ലേഖകൻ തിരുവനന്തപുരത്ത് നടക്കുന്ന ‘എ രഞ്ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിങ്ങിന് ഇടയിലാണ് താരത്തിന് കാലിൽ സാരമായി പരിക്കേറ്റത്. ഷൂട്ടിംഗ് മുന്നോട്ട് കൊണ്ടു പോകാൻ ആകാത്ത വിധം പരിക്ക് ഗുരുതരമായതോടെ ആസിഫ് അലിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നവാഗതനായ നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ തിരുവനന്തപുരത്ത് പുരോഗമിക്കുകയായിരുന്നു. സിനിമയിലെ ക്ലൈമാക്സ് രംഗവുമായി ബന്ധപ്പെട്ട് ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് പരിക്കേറ്റത്. അതേസമയം പരിക്ക് ഗുരുതരമല്ലെന്ന റിപ്പോർട്ട് ആണ് പുറത്ത് വന്നിരിക്കുന്നത്. റൊമാന്റിക്ക് ത്രില്ലർ ഗണത്തിൽ പെടുന്ന […]

ഇരുപതുകാരനായും നാൽപതുകാരനായും ആമിർഖാൻ എത്തുന്നു; ‘ലാൽ സിംഗ് ഛദ്ദ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

സ്വന്തം ലേഖിക ആമിർഖാൻ നായകനായെത്തുന്ന ‘ ലാൽ സിംഗ് ഛദ്ദ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രത്തിൽ ഇരുപതുകാരനായും നാൽപതുകാരനായുമാണ് ആമിറെത്തുന്നത്. വിഖ്യാത ടോം ഹാങ്ക്സ് ചിത്രം ‘ഫോറസ്റ്റ് ഗംപി’ന്റെ റീമേക്കാണ് ഈ ചിത്രം. ആമിർ ഖാൻ, കരീന കപൂർ, മോന സിങ്, നാഗ ചൈതന്യ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അദ്വൈത് ചന്ദൻ ആണ്. വൻ വരവേൽപ്പാണ് ചിത്രത്തിന്റെ ട്രെയ്‌ലറിന് ആരാധകർ നൽകിയത്. ട്രെയ്‌ലറിൽ ജഡായുപ്പാറയും കാണാം. ഓഗസ്റ്റ് 11 നാണ് ചിത്രം തിയറ്ററുകളിലെത്തുക. ആമിർ ഖാൻ തന്നെയാണ് ചിത്രം നിർമിക്കുന്നത്. ആമിർ ഖാൻ […]

നയൻതാര- വിഘ്നേഷ് ശിവൻ വിവാഹം ജൂൺ ഒൻപതിന്; ഡിജിറ്റൽ ക്ഷണക്കത്ത് പുറത്ത്

സ്വന്തം ലേഖിക ആരാധകർ ഏറെ കാത്തിരിക്കുന്ന നയൻതാര- വിഘ്‌നേഷ് ശിവൻ വിവാഹം ജൂൺ ഒൻപതിന് നടക്കുമെന്ന് സൂചന. താരവിവാഹത്തെക്കുറിച്ച് പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. താരങ്ങളുടേതെന്ന് കരുതുന്ന ഡിജിറ്റൽ ക്ഷണക്കത്താണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഒരു ഓൺലൈൻ മാദ്ധ്യമമാണ് ക്ഷണക്കത്ത് പുറത്തുവിട്ടത്.മോഷൻ പോസ്റ്ററിന്റെ രൂപത്തിലാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്. ജൂൺ ഒൻപതിന് തിരുപ്പതിയിൽവച്ചായിരിക്കും വിവാഹമെന്നാണ് ആദ്യം പ്രചരിച്ചിരുന്നത്. എന്നാൽ ക്ഷണക്കത്ത് പ്രകാരം മഹാബലിപുരത്ത് വച്ചാകും വിവാഹം. നയൻ, വിക്കി എന്നാണ് വധൂവരൻമാരുടെ പേര് കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2015ൽ പുറത്തിറങ്ങിയ വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത ‘നാനും റൗഡി […]

സീരിയലിൽ പൊലീസ്; ജീവിതത്തിൽ ബസ് കണ്ടക്ടർ; കുമരകത്തെ പ്രിയനടനായി ബിജു കുമരകം

സ്വന്തം ലേഖകൻ കോട്ടയം: സീരിയലിൽ പൊലീസ് വേഷവും യഥാർത്ഥ ജീവിതത്തിൽ ബസ് കണ്ടക്ടറും. കുമരകം ചുള ഭാഗത്ത് നടുപറമ്പ് ബിജു കുമരകം ആണ് നിരവധി സീരിയലുകളിൽ പൊലിസ് വേഷം ചെയ്ത കണ്ടക്ടർ. കോട്ടയം – കരിപ്പുത്തട്ട് റൂട്ടിൽ സർവീസ് നടത്തുന്ന കെ എം വി ബസിലെ കണ്ടക്ടറാണ് ബിജു. എട്ടിലധികം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. മാളൂട്ടി, കൂടെവിടെ, ശ്രീ പദം ,ചെമ്പരത്തി, മിസ് ഹിറ്റ്ലർ ,തുമ്പപ്പു, മനസിനക്കരെ തുടങ്ങിയവയാണ് പ്രധാന സീരിയലുകൾ. മിക്ക സീരിയലുകളിലും പൊലീസ് വേഷമാണ് ചെയ്തത്. ഐ ജി, എസ്പി, സിഐ, എന്നിങ്ങനെ […]