നയൻതാര- വിഘ്നേഷ് ശിവൻ വിവാഹം ജൂൺ ഒൻപതിന്; ഡിജിറ്റൽ ക്ഷണക്കത്ത് പുറത്ത്

നയൻതാര- വിഘ്നേഷ് ശിവൻ വിവാഹം ജൂൺ ഒൻപതിന്; ഡിജിറ്റൽ ക്ഷണക്കത്ത് പുറത്ത്

Spread the love

സ്വന്തം ലേഖിക

ആരാധകർ ഏറെ കാത്തിരിക്കുന്ന നയൻതാര- വിഘ്‌നേഷ് ശിവൻ വിവാഹം ജൂൺ ഒൻപതിന് നടക്കുമെന്ന് സൂചന. താരവിവാഹത്തെക്കുറിച്ച് പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. താരങ്ങളുടേതെന്ന് കരുതുന്ന ഡിജിറ്റൽ ക്ഷണക്കത്താണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ഒരു ഓൺലൈൻ മാദ്ധ്യമമാണ് ക്ഷണക്കത്ത് പുറത്തുവിട്ടത്.മോഷൻ പോസ്റ്ററിന്റെ രൂപത്തിലാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്. ജൂൺ ഒൻപതിന് തിരുപ്പതിയിൽവച്ചായിരിക്കും വിവാഹമെന്നാണ് ആദ്യം പ്രചരിച്ചിരുന്നത്. എന്നാൽ ക്ഷണക്കത്ത് പ്രകാരം മഹാബലിപുരത്ത് വച്ചാകും വിവാഹം. നയൻ, വിക്കി എന്നാണ് വധൂവരൻമാരുടെ പേര് കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2015ൽ പുറത്തിറങ്ങിയ വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിനിടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. ചിത്രത്തിൽ നയൻതാരയായിരുന്നു നായിക. കഴിഞ്ഞ വർഷം താരങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.നയനും വിക്കിയും വീണ്ടുമൊന്നിച്ച പുതിയ ചിത്രമായ ‘കാതുവാക്കുലെ രെണ്ട് കാതൽ’ കഴിഞ്ഞ ഏപ്രിൽ 28നാണ് തിയേറ്ററുകളിൽ എത്തിയത്. വിജയ് സേതുപതി നായകനായ ചിത്രത്തിൽ സാമന്തയാണ് മറ്റൊരു നായിക.