പുകയില വിരുദ്ധ ദിനം; സാമൂഹിക ബോധം വളർത്തിക്കൊണ്ട് പച്ചയായ ജീവിതം പറയുന്ന ബീഡി മുട്ടായി സിനിമ പ്രേക്ഷകരിലേക്ക്

പുകയില വിരുദ്ധ ദിനം; സാമൂഹിക ബോധം വളർത്തിക്കൊണ്ട് പച്ചയായ ജീവിതം പറയുന്ന ബീഡി മുട്ടായി സിനിമ പ്രേക്ഷകരിലേക്ക്

സ്വന്തം ലേഖകൻ

കോട്ടയം: പുകയില വിരുദ്ധ ദിനത്തിൽ സാമൂഹിക ബോധം വളർത്തിക്കൊണ്ട് പച്ചയായ ജീവിതം പറയുന്ന ഒരു ചെറു സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നു. ബീഡി മുട്ടായി എന്നാണ് സിനിമയുടെ പേര്. മുൻപ് ഇത്തരം ചെറു സിനിമകളും സംഗീത ആൽബങ്ങളും ചെയ്തു ശ്രദ്ധനേടിയ ശ്രീജേഷ് ശ്രീധരനാണ് ബീഡിമുട്ടായിയുടെ സംവിധായകൻ.

ബാല്യകാലത്തിൽ താൻ നേരിട്ടറിഞ്ഞ ചില പച്ചയായ മനുഷ്യ ജീവിതങ്ങൾ ആണ് ബീഡിമുട്ടായി ലൂടെ ആവിഷ്കരിക്കുന്നത് എന്ന് സംവിധായകൻ ശ്രീജേഷ് ശ്രീധരൻ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീജേഷ് ശ്രീധരൻ തന്നെയാണ് ബീഡിമുട്ടായിയുടെ കഥയും സൗണ്ട് ഡിസൈനിങ്ങും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത്.
എസ് മീഡിയ എന്ന യൂട്യൂബ് ചാനലിൽ കൂടിയാണ് സിനിമ റിലീസ് ചെയ്യുന്നത്.

‌നൈനാച്ചൻ വി കെ, മാസ്റ്റർ ശിവനന്ദ് രാജേഷ് അഭിനേതാക്കൾ.,കഥ, സംവിധാനം, സൗണ്ട് ഡിസൈൻ, എഡിറ്റിംഗ്
ശ്രീജേഷ് ശ്രീധരൻ, ഛായഗ്രഹണം രാജേഷ് കുടമാളൂർ, പശ്ചാത്തല സംഗീതം നോയൽ ടോംസ്, തിരക്കഥ, സഹസംവിധാനം
‌അഭിലാഷ് നാരായണൻ, സംഗീതം, വരികൾ പ്രിയ ബാലൻ, ആലാപനം ഗൗരി പാർവതി

‌കല രാജേഷ് ജി വെള്ളൂർ,സബ്ടൈറ്റിൽ‌ സോജിമോൾ ജെയിംസ് നിർമ്മാണനിർവഹണം വിനോദ് ബാബു അജിൽ കുമാർ കെ വി അസിസ്റ്റന്റ് ക്യാമറ ജിത്തു വെയ്ൻ അഡിഷണൽ വോയിസ്‌ ആശാ രാജ്അ നിയൻകുഞ്ഞ്കുടമാളൂർ രാധാകൃഷ്ണൻ