സീരിയലിൽ പൊലീസ്;  ജീവിതത്തിൽ ബസ് കണ്ടക്ടർ; കുമരകത്തെ പ്രിയനടനായി ബിജു കുമരകം

സീരിയലിൽ പൊലീസ്; ജീവിതത്തിൽ ബസ് കണ്ടക്ടർ; കുമരകത്തെ പ്രിയനടനായി ബിജു കുമരകം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സീരിയലിൽ പൊലീസ് വേഷവും യഥാർത്ഥ ജീവിതത്തിൽ ബസ് കണ്ടക്ടറും.

കുമരകം ചുള ഭാഗത്ത് നടുപറമ്പ് ബിജു കുമരകം ആണ് നിരവധി സീരിയലുകളിൽ പൊലിസ് വേഷം ചെയ്ത കണ്ടക്ടർ. കോട്ടയം – കരിപ്പുത്തട്ട് റൂട്ടിൽ സർവീസ് നടത്തുന്ന കെ എം വി ബസിലെ കണ്ടക്ടറാണ് ബിജു. എട്ടിലധികം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.


തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാളൂട്ടി, കൂടെവിടെ, ശ്രീ പദം ,ചെമ്പരത്തി, മിസ് ഹിറ്റ്ലർ ,തുമ്പപ്പു, മനസിനക്കരെ തുടങ്ങിയവയാണ് പ്രധാന സീരിയലുകൾ. മിക്ക സീരിയലുകളിലും പൊലീസ് വേഷമാണ് ചെയ്തത്.

ഐ ജി, എസ്പി, സിഐ, എന്നിങ്ങനെ നിരവധി വേഷങ്ങൾ. നാല് സിനിമയിലും ഇദേഹം അഭിനയിച്ചു. ശാന്തം, അച്ചായൻസ്, പട്ടാഭിരാമൻ, തുടക്കം എന്നിവയാണ് സിനിമകൾ. പുതിയ രണ്ടു സിനിമകളിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.
സിനിയാണ് ഭാര്യ. മക്കൾ: അലീഷ ,അശ്വിൻ.