തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടൻ; ദളപതിക്ക് ഇന്ന് നാല്‍പ്പത്തിയെട്ടാം പിറന്നാള്‍

സ്വന്തം ലേഖിക ചെന്നൈ: ആരാധകരുടെ ദളപതി വിജയ്‌ക്ക് ഇന്ന് നാല്‍പ്പത്തിയെട്ടാം പിറന്നാള്‍. തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഏറ്റവും താരമൂല്യമുള്ള നടന്മാരില്‍ ഒരാളാണ് ജോസഫ് വിജയ് ചന്ദ്രശേഖര്‍. കേരളത്തിലും തമിഴ്‌നാട്ടിലും ഒക്കെയായി ഒട്ടനവധി ആരാധകരുള്ള താരം യുവതലമുറയെയും കുട്ടികളെയും മുതിര്‍ന്നവരെയുമെല്ലാം ഒരുപോലെ തന്റെ ചിത്രങ്ങളിലൂടെ രസിപ്പിക്കുന്നു. തമിഴ്‌നാട്ടില്‍ രജനീകാന്ത് എന്ന നടന്‍ സ്വന്തമാക്കിയ ആരാധകപിന്തുണയ്ക്ക് സമാനമായാണ് വിജയ്‌യുടെ വളര്‍ച്ച. സഹതാരങ്ങളുടെ മികച്ച ചിത്രങ്ങള്‍ പോലും ചിലപ്പോഴൊക്കെ ബോക്‌സോഫീസില്‍ ചലനം സൃഷ്‌ടിക്കാതെ പോകുമ്പോള്‍ വി‌ജയ്‌യുടെ സമ്മിശ്ര പ്രതികരണം ലഭിക്കുന്ന ചിത്രങ്ങള്‍ വരെ ഹിറ്റാകുന്നത് ഈ കടുത്ത ആരാധക […]

“അമ്മാ കത്തി രാകണമാ….” പാന്റും ഷര്‍ട്ടും ബെല്‍റ്റും കൂളിംഗ് ഗ്ലാസും ധരിച്ച്‌ ‘എക്സിക്യൂട്ടീവ് ലുക്കില്‍’ ഒരു ചാണക്കാരന്‍…; ഭീമൻ രഘുവിൻ്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി തമ്മനത്തുകാർ

സ്വന്തം ലേഖിക കൊച്ചി: കഴിഞ്ഞ ദിവസമാണ് കൊച്ചി തമ്മനം ജംഗ്ഷനില്‍ കെ സ്റ്റുഡിയോയ്ക്ക് സമീപം വളരെ രസകരമായൊരു കാഴ്ച സമീപവാസികള്‍ കണ്ടത്. കണ്ടവര്‍ ശരിക്കും ഞെട്ടി. പാന്റും ഷര്‍ട്ടും ബെല്‍റ്റും കൂളിംഗ് ഗ്ലാസും ധരിച്ച്‌ ‘എക്സിക്യൂട്ടീവ് ലുക്കില്‍’ ഒരു ചാണക്കാരന്‍. ജീവിതത്തില്‍ ആദ്യമായി ഇങ്ങനെയാണ് ഇങ്ങനെയൊരു ചാണക്കാരനെ തമ്മനത്തുകാര്‍ കാണുന്നത്. നടന്‍ ഭീമന്‍ രഘു ചാണയും തോളിലേന്തി തമ്മനത്തെ വീടുകളിലും കടകളിലും കയറിയിറങ്ങി നീട്ടി വിളിക്കുന്നു. അമ്മാ കത്തി രാകണമാ…. കത്തിയുമായി ഓടിക്കൂടിയ വീട്ടമ്മമാരാണ് ശരിക്കും ഞെട്ടിയത്. സിനിമയില്‍ മാത്രം കണ്ടിട്ടുള്ള ഭീമന്‍ രഘു […]

‘ഭാര്യാ ഭർത്താക്കന്മാർ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ വേർപിരിയുന്നതാണ് നല്ലത് ‘; വിവാഹജീവിതം എന്നത് പാർട്നർഷിപ്പാണ്, ചിലപ്പോൾ വിജയിക്കാം പരാജയപ്പെടാം- വിവാഹമോചനത്തെക്കുറിച്ച് മുകേഷ്

സ്വന്തം ലേഖകൻ വിവാഹമോചനത്തെക്കുറിച്ച് നടൻ മുകേഷ് പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.ആദ്യ ഭാര്യ സരിതയുമായുള്ള വിവാഹ മോചനത്തെക്കുറിച്ച് മുകേഷ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മറ്റെല്ലാ മേഖലയിലും വിജയിച്ചുവെങ്കിലും സ്വന്തം കുടുംബ ജീവിതത്തിലെ കണക്കുകൂട്ടലുകൾ പിഴച്ചുപോയോ എന്ന അവതാരകന്റെ ചോദ്യത്തിന് മുകേഷിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘അതൊക്കെ നമുക്ക് വന്ന് ഭവിക്കാനുള്ളതാണെന്നാണ് എന്റെ വിശ്വാസം. എങ്ങനെയൊക്കെ വേണ്ടെന്നു പറഞ്ഞാലും വരാനുള്ളത് വഴിയിൽ തങ്ങില്ല. ഭാര്യാ ഭർത്താക്കന്മാർ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ വേർപിരിഞ്ഞ് ജീവിക്കുന്നതാണ് നല്ലത്. രണ്ടുപേരുടെയും ജോലി, സമാധാനം, സന്തോഷം എന്നിവയ്ക്കെല്ലാം നല്ലത് […]

മുന്‍ ഇന്ത്യന്‍ നായകൻ സിനിമാ മേഖലയില്‍ അരങ്ങേറ്റം കുറിക്കുന്നു; ദളപതിയുടെ 68ാം ചിത്രത്തില്‍ അതിഥി വേഷത്തിൽ മഹേന്ദ്ര സിംഗ് ധോണിയും

സ്വന്തം ലേഖിക മുംബൈ: രാജ്യാന്തര ക്രിക്കറ്റിനോട് വിട പറഞ്ഞ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി തമിഴിലൂടെ സിനിമാ മേഖലയില്‍ അരങ്ങേറ്റം കുറിക്കുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയ് ചിത്രത്തിലൂടെ താരം സിനിമയിലേയ്ക്ക് ചുവടുവയ്ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. വിരമിക്കലിന് ശേഷം കോഴിവളര്‍ത്തല്‍, കൃഷി, ജിംനേഷ്യം, തുണിത്തരങ്ങളുടെ കച്ചവടം, എന്നിങ്ങനെ നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ് ധോണി. ഇതിന് പിന്നാലെ ‘ധോണി എന്റര്‍ടെയിന്‍മെന്റ്’ എന്ന പേരില്‍ ചലച്ചിത്ര നിര്‍മാണ കമ്പനിയും ആരംഭിച്ചിരുന്നു. വിജയ്‌യുടെ 68ാം ചിത്രം ധോണി പ്രൊഡക്ഷന്‍സിന്റെ ബാനറിലായിരിക്കുമെന്നും ചിത്രത്തില്‍ അതിഥി വേഷത്തില്‍ താരമെത്തുമെന്നുമാണ് ദേശീയ […]

‘സോളമന്റെ തേനീച്ചകള്‍’ നാലാമത്തെ ക്യാരക്ടര്‍ വീഡിയോ റിലീസായി

സ്വന്തം ലേഖകൻ കോട്ടയം: ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ‘സോളമന്റെ തേനീച്ചകള്‍’ എന്ന ചിത്രത്തിന്റെ നാലാമത്തെ ക്യാരക്ടര്‍ വീഡിയോ റിലീസായി. ഗ്ലൈന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിൻസി അലോഷ്യസിന്റെ ക്യാരക്ടർ വീഡിയോയാണ് റിലീസായത്. മഴവില്‍ മനോരമയിലെ ‘നായിക നായകന്‍’ ഷോ വിജയികളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ലാല്‍ ജോസ് ‘സോളമന്റെ തേനീച്ചകള്‍’ സംവിധാനം ചെയ്യുന്നത്. വീഡിയോ കാണാം എല്‍.ജെ. ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ സാബു നിവ്വഹിക്കുന്നു. തിരക്കഥ- പി ജി പ്രഗീഷ്, സംഗീതം & ബിജിഎം- വിദ്യാസാഗര്‍, ബാനര്‍- എല്‍ ജെ ഫിലിംസ്, […]

‘നല്ലൊരു ഭര്‍ത്താവ് ആയിരുന്നു പ്രഭുദേവ, നയന്‍താര ബ്ലാക്ക് മാജിക് വഴി മയക്കി എടുത്തതാണ്; എവിടെവച്ച്‌ കണ്ടാലും ചെരിപ്പൂരി അടിക്കും’; നയന്‍താരയുടെയും വിഘ്നേശ് ശിവന്റെയും വിവാഹത്തിന് ശേഷം പ്രഭുദേവയുടെ ആദ്യഭാര്യയുടെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുന്നു…!

സ്വന്തം ലേഖിക ചെന്നൈ: നയന്‍താരയുടെയും വിഘ്നേശ് ശിവന്റെയും വിവാഹത്തിനുശേഷം സമൂഹമാധ്യമങ്ങളില്‍ നയന്‍സിനെ കുറിച്ചുള്ള പഴയ പല വാര്‍ത്തകളും വീണ്ടും കുത്തിപ്പൊക്കിരിക്കുകയാണ് വിമര്‍ശകര്‍. നടനും നര്‍ത്തകനുമായ പ്രഭുദേവയുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള വാര്‍ത്തകളാണ് കൂടുതലും പ്രചരിക്കുന്നത്. പ്രഭുദേവയുമായുള്ള പ്രണയത്തിന് ശേഷം ഇരുവരും വിവാഹം കഴിക്കുകയും എന്നാല്‍ അധിക നാളുകള്‍ ആകുന്നതിനു മുൻപ് തന്നെ ഇരുവരും വിവാഹമോചിതരാവുകയും ചെയ്തിരുന്നു. പ്രഭുദേവയുമായുള്ള ഗോസിപ്പുകള്‍ വന്ന സമയത്ത് നയന്‍താരക്കെതിരെ ഗുരുതര ആരോപണവുമായി പ്രഭുദേവയുടെ ആദ്യഭാര്യ റംലത്ത് രംഗത്തെത്തിയിരുന്നു. പ്രഭുദേവയുടെ ഭാര്യ അന്ന് പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. […]

‘ഒരു പക്കാ നാടൻ പ്രേമം’; ജൂൺ 24 – ന് തീയേറ്ററുകളിലെത്തും

സ്വന്തം ലേഖകൻ മണിമല എന്ന ഉൾനാടൻ ഗ്രാമത്തിൽ പൂവിട്ട കണ്ണന്റെയും ബാല്യകാലസഖി തുളസിയുടെയും പ്രണയം പറയുന്ന ഒരു പക്കാ നാടൻ പ്രേമം ജൂൺ 24 – ന് തീയേറ്ററുകളിലെത്തും. കണ്ണന്റെയും തുളസിയുടെയും പ്രണയം ആ ഗ്രാമവാസികൾക്ക്പ്രിയങ്കരമായിരുന്നു. അവർ ഒന്നാകണേ എന്ന് പലരും മനസ്സാ പ്രാർത്ഥിച്ചെങ്കിലും പല പ്രണയങ്ങളെയും പോലെ അവരുടെ മോഹങ്ങളെയും കാലം തല്ലികെടുത്തി. സ്നേഹം വിരഹമാണന്നും വിരഹം വേദനയാണന്നും കണ്ണനും തുളസിയും തിരിച്ചറിഞ്ഞു. അവർ ഒന്ന് ഉറപ്പാക്കി. തങ്ങളുടെ പ്രണയം കടങ്കഥയല്ല സത്യമാണ്. ആ സത്യത്തിന് മരണമില്ല. വൈകിയാണങ്കിലും അത് പുനർജനി നേടുക […]

ടൊവീനോയും കല്ല്യാണിയും ഒന്നിക്കുന്ന “തല്ലുമാല”; ആഗസ്റ്റ്-12ന് റിലീസ് ചെയ്യും

സ്വന്തം ലേഖകൻ ടൊവീനോ തോമസും കല്യാണി പ്രിയദര്‍ശനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘തല്ലുമാല’ ആഗസ്റ്റ് 12-ന് സെൻട്രൽ പിക്ചേഴ്സ് റിലീസ് പ്രദർശനത്തിനെത്തുന്നു. ‘അനുരാഗ കരിക്കിന്‍ വെള്ളം’, ‘ഉണ്ട’, ‘ലവ്’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തല്ലുമാല’. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.തല്ലുമാലയിലെ ഈയിടെ റിലീസ് ചെയ്ത വിഷ്ണു വിജയ്, ഇർഫാന ഹമീദ് എന്നിവർ ആലപിച്ച “കണ്ണിൽ പെട്ടോളെ….”എന്നാരംഭിക്കുന്ന ഗാനം ഏറേ […]

” പക്വത കുറവുള്ള പ്രായം; വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഒന്നിച്ച് ജീവിതം തുടങ്ങി; ബന്ധം പിരിയാന്‍ കാരണം ഈഗോ ക്ലാഷ്; ആദ്യ പ്രണയത്തെ കുറിച്ച്‌ തുറന്ന് പറഞ്ഞ് ജഗതി

സ്വന്തം ലേഖിക കൊച്ചി: മലയാള സിനിമയിലെ ഗോസിപ്പ് കോളങ്ങളില്‍ ചൂടേറിയ വാര്‍ത്തയായിരുന്നു ഒരുകാലത്ത് ജഗതി-മല്ലിക ബന്ധം. 1976 ലാണ് ഇരുവരും വിവാഹിതരായത്. ഈ ബന്ധം അധികനാള്‍ നിലനിന്നില്ല. മൂന്ന് വര്‍ഷത്തെ ബന്ധത്തിനു ശേഷം ഇരുവരും വിവാഹമോചിതരായി. 1979 ലാണ് നിയമപരമായി ബന്ധം വേര്‍പ്പെടുത്തിയത്. ഇരുവര്‍ക്കും മക്കളില്ല. നീണ്ട പത്ത് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ജഗതിയും മല്ലികയും വിവാഹം കഴിച്ചത്. കലാലയത്തില്‍ നിന്നാണ് ഇരുവരുടെയും പ്രണയം ആരംഭിച്ചത്. കലോത്സവങ്ങളില്‍ ഇരുവരും സ്ഥിരം സാന്നിധ്യമായിരുന്നു. അങ്ങനെ ഇരുവരും അടുക്കുകയും സൗഹൃദത്തിലാകുകയും ചെയ്തു. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് ഇരുവരും […]

“അപാര കഴിവുള്ള നടന്‍; കേരളത്തിന്റെ മാത്രമല്ല ദക്ഷിണേന്ത്യയുടെയും സ്വത്ത്; ഫഹദ് ഫാസിലിന്റെ അഭിനയ മികവിനെക്കുറിച്ച്‌ കമല്‍ ഹാസന്‍

സ്വന്തം ലേഖിക ചെന്നൈ: കമല്‍ ​ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മലയാളി സാന്നിധ്യമായി നരേന്‍, കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് എന്നിവരും ചിത്രത്തില്‍ എത്തുന്നുണ്ട്. അതിഥി വേഷത്തില്‍ സൂര്യയും അഭിനയിക്കുന്നുണ്ട്. ഇപ്പോളിതാ, ഫഹദ് ഫാസിലിന്റെ അഭിനയ മികവിനെക്കുറിച്ച്‌ സംസാരിക്കുകയാണ് കമല്‍ ഹാസന്‍. കേരളത്തിന്റെ മാത്രമല്ല, ദക്ഷിണേന്ത്യയുടെയും സ്വത്താണ് ഫഹദ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഉലക നായകന്‍ […]