മുന്‍ ഇന്ത്യന്‍ നായകൻ സിനിമാ മേഖലയില്‍ അരങ്ങേറ്റം കുറിക്കുന്നു;  ദളപതിയുടെ 68ാം ചിത്രത്തില്‍ അതിഥി വേഷത്തിൽ മഹേന്ദ്ര സിംഗ് ധോണിയും

മുന്‍ ഇന്ത്യന്‍ നായകൻ സിനിമാ മേഖലയില്‍ അരങ്ങേറ്റം കുറിക്കുന്നു; ദളപതിയുടെ 68ാം ചിത്രത്തില്‍ അതിഥി വേഷത്തിൽ മഹേന്ദ്ര സിംഗ് ധോണിയും

സ്വന്തം ലേഖിക

മുംബൈ: രാജ്യാന്തര ക്രിക്കറ്റിനോട് വിട പറഞ്ഞ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി തമിഴിലൂടെ സിനിമാ മേഖലയില്‍ അരങ്ങേറ്റം കുറിക്കുന്നു.

തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയ് ചിത്രത്തിലൂടെ താരം സിനിമയിലേയ്ക്ക് ചുവടുവയ്ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
വിരമിക്കലിന് ശേഷം കോഴിവളര്‍ത്തല്‍, കൃഷി, ജിംനേഷ്യം, തുണിത്തരങ്ങളുടെ കച്ചവടം, എന്നിങ്ങനെ നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ് ധോണി. ഇതിന് പിന്നാലെ ‘ധോണി എന്റര്‍ടെയിന്‍മെന്റ്’ എന്ന പേരില്‍ ചലച്ചിത്ര നിര്‍മാണ കമ്പനിയും ആരംഭിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജയ്‌യുടെ 68ാം ചിത്രം ധോണി പ്രൊഡക്ഷന്‍സിന്റെ ബാനറിലായിരിക്കുമെന്നും ചിത്രത്തില്‍ അതിഥി വേഷത്തില്‍ താരമെത്തുമെന്നുമാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ നിര്‍മാണ കമ്പനിയുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവര്‍ത്തനങ്ങളിലാണ് താരം.

ധോണിയുടെ ആദ്യ ചിത്രത്തില്‍ നയന്‍താര നായികയാകുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് ധോണി തന്നെ പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു.