തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടൻ; ദളപതിക്ക് ഇന്ന് നാല്‍പ്പത്തിയെട്ടാം പിറന്നാള്‍

തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടൻ; ദളപതിക്ക് ഇന്ന് നാല്‍പ്പത്തിയെട്ടാം പിറന്നാള്‍

സ്വന്തം ലേഖിക

ചെന്നൈ: ആരാധകരുടെ ദളപതി വിജയ്‌ക്ക് ഇന്ന് നാല്‍പ്പത്തിയെട്ടാം പിറന്നാള്‍.

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഏറ്റവും താരമൂല്യമുള്ള നടന്മാരില്‍ ഒരാളാണ് ജോസഫ് വിജയ് ചന്ദ്രശേഖര്‍. കേരളത്തിലും തമിഴ്‌നാട്ടിലും ഒക്കെയായി ഒട്ടനവധി ആരാധകരുള്ള താരം യുവതലമുറയെയും കുട്ടികളെയും മുതിര്‍ന്നവരെയുമെല്ലാം ഒരുപോലെ തന്റെ ചിത്രങ്ങളിലൂടെ രസിപ്പിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്‌നാട്ടില്‍ രജനീകാന്ത് എന്ന നടന്‍ സ്വന്തമാക്കിയ ആരാധകപിന്തുണയ്ക്ക് സമാനമായാണ് വിജയ്‌യുടെ വളര്‍ച്ച.
സഹതാരങ്ങളുടെ മികച്ച ചിത്രങ്ങള്‍ പോലും ചിലപ്പോഴൊക്കെ ബോക്‌സോഫീസില്‍ ചലനം സൃഷ്‌ടിക്കാതെ പോകുമ്പോള്‍ വി‌ജയ്‌യുടെ സമ്മിശ്ര പ്രതികരണം ലഭിക്കുന്ന ചിത്രങ്ങള്‍ വരെ ഹിറ്റാകുന്നത് ഈ കടുത്ത ആരാധക പിന്തുണ കൊണ്ടാണ്.

താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച്‌ ആരാധകര്‍ നിരവധി പരിപാടികള്‍ പലയിടത്തും സംഘടിപ്പിക്കുന്നുണ്ട്. ഈയടുത്ത് താരത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ റീ റിലീസ് വരെ ചെയ്‌തിരുന്നു.

പിറന്നാളിനോടനുബന്ധിച്ച്‌ താരത്തിന്റെ കരിയറിലെ അറുപത്തിയാറാം സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. വംശി സംവിധാനം ചെയ്യുന്ന ‘വരിസ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് റിലീസായത്.