“അപാര കഴിവുള്ള നടന്‍; കേരളത്തിന്റെ മാത്രമല്ല ദക്ഷിണേന്ത്യയുടെയും സ്വത്ത്; ഫഹദ് ഫാസിലിന്റെ അഭിനയ മികവിനെക്കുറിച്ച്‌  കമല്‍ ഹാസന്‍

“അപാര കഴിവുള്ള നടന്‍; കേരളത്തിന്റെ മാത്രമല്ല ദക്ഷിണേന്ത്യയുടെയും സ്വത്ത്; ഫഹദ് ഫാസിലിന്റെ അഭിനയ മികവിനെക്കുറിച്ച്‌ കമല്‍ ഹാസന്‍

സ്വന്തം ലേഖിക

ചെന്നൈ: കമല്‍ ​ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മലയാളി സാന്നിധ്യമായി നരേന്‍, കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് എന്നിവരും ചിത്രത്തില്‍ എത്തുന്നുണ്ട്. അതിഥി വേഷത്തില്‍ സൂര്യയും അഭിനയിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോളിതാ, ഫഹദ് ഫാസിലിന്റെ അഭിനയ മികവിനെക്കുറിച്ച്‌ സംസാരിക്കുകയാണ് കമല്‍ ഹാസന്‍. കേരളത്തിന്റെ മാത്രമല്ല, ദക്ഷിണേന്ത്യയുടെയും സ്വത്താണ് ഫഹദ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഉലക നായകന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്.

കമല്‍ ഹാസന്റെ വാക്കുകള്‍:

അപാര കഴിവുള്ള നടനാണ് ഫഹദ്. കേരളത്തിന്റെ മാത്രമല്ല, ദക്ഷിണേന്ത്യയുടെയും സ്വത്താണ് അദ്ദേഹം. ഫഹദിനെ വിക്രമിലേക്ക് തെരഞ്ഞെടുക്കാന്‍ കാരണം കഴിവ് മാത്രമാണ്. അല്ലാതെ മലയാളിയായതുകൊണ്ടല്ല. അടുത്ത പത്ത് വര്‍ഷം പ്രേക്ഷകരുടെ മനസ്സില്‍ മായാതെ തങ്ങിനില്‍ക്കുന്ന സിനിമയായിരിക്കും വിക്രം. ഫഹദിനൊപ്പം വിജയ് സേതുപതിയുടെ അഭിനയവും എന്നെ ആകര്‍ഷിച്ചു. അവരില്‍ നിന്നും പലതും പഠിക്കുകയായിരുന്നു. ഇരുവരെയും ചേര്‍ത്ത് ഒരു സിനിമ തന്നെ സംവിധാനം ചെയ്യണമെന്ന് ആഗ്രഹിച്ചു പോയി.

കൂടാതെ, മലയാള സിനിമയില്‍ അഭിനയിക്കാന്‍ എപ്പോഴും ഞാന്‍ തയ്യാറാണ്. കഥയും കഥാപാത്രവും സംവിധായകനും ഒത്തുവരുന്നില്ല എന്നതു മാത്രമാണ് പ്രശ്‌നം. മലയാളത്തിലും തമിഴിലും ഒരുപോലെ ഇറങ്ങുന്ന ചിത്രങ്ങള്‍ ചെയ്യാന്‍ കഴിയും എന്നൊരു സാധ്യതയുണ്ട്. എന്നാല്‍, സിനിമയുടെ തന്മയത്വം പോകുമോ എന്നാണ് മലയാള സംവിധായകരുടെ പേടി. ഈ പേടി മാറ്റി അവരെ പറഞ്ഞ് മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ മലയാള സിനിമയില്‍ ഞാന്‍ ഇനിയുമെത്തും.