ശ്രീജിത്ത് രവി കുട്ടികളെ വീട് വരെ പിന്തുടർന്നു; വീടിന് സമീപത്ത് വച്ച് നഗ്നതാ പ്രദർശനം; പിറ്റേ ദിവസവും ഇയാൾ കുട്ടികളെ പിന്തുടർന്ന് നഗ്നതാ പ്രദർശനത്തിന് ശ്രമിച്ചു; വീട്ടുകാർ കണ്ടതോടെ കാറുമായി രക്ഷപ്പെട്ടു; വെളിപ്പെടുത്തലുമായി ഇരയായ കുട്ടികളുടെ അച്ഛൻ

സ്വന്തം ലേഖകൻ തൃശൂർ: കുട്ടികൾക്ക് മുൻപിൽ നഗ്നത പ്രദർശനം നടത്തിയ ശ്രീജിത്ത് രവിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ശ്രീജിത്ത് രവി കുട്ടികളെ വീട് വരെ പിൻതുടർന്നിരുന്നു. ഇയാൾ കുട്ടികളെ പിൻതുടർന്ന് വീടിന് മുന്നിൽ വച്ച് നഗ്നതാ പ്രദർശനം നടത്തിയത്. ഇരയായ കുട്ടികളുടെ അ‌ച്ഛനാണ് ഇക്കാര്യം ​വെളിപ്പെടുത്തിയത്. പിറ്റേ ദിവസവും ഇയാൾ കുട്ടികളെ പിന്തുടർന്ന് നഗ്നത പ്രദർശനത്തിന് ശ്രമിച്ചിരുന്നു. വീട്ടുകാർ കണ്ടതോടെ ഇയാൾ കാറുമായി രക്ഷപ്പെടുകയായിരുന്നു. പോക്‌സോ വകുപ്പ് പ്രകാരമാണ് നടനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്നലെ തൃശൂർ അയ്യന്തോളിലാണ് സംഭവം. തൃശൂർ വെസ്റ്റ് […]

ഡിജിപിയെ കൊണ്ട് മാപ്പു പറയിപ്പിച്ച പാലാക്കാരന്‍; തോക്കിനോടും ബെന്‍സിനോടും ഒടുങ്ങാത്ത കമ്പമുള്ള പ്ലാന്റര്‍; സമ്മതമില്ലാതെ കഥ സിനിമയാക്കിയെന്ന പേരിൽ കോടതിയെ സമീപിച്ചപ്പോൾ പേര് മാറ്റാൻ സെന്‍സര്‍ ബോര്‍ഡ് നിർദ്ദേശം; ഒടുവില്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ കുര്യച്ചനായി; ഷാജി കൈലാസ്- പൃഥ്വീരാജ് ചിത്രം ‘കടുവ’ ഇന്ന് തീയേറ്ററുകളിലേക്ക്

സ്വന്തം ലേഖകൻ കോട്ടയം: നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഷാജി കൈലാസ്- പൃഥ്വീരാജ് കൂട്ടുകെട്ടില്‍ വരുന്ന ‘കടുവ ഇന്ന് തിയറ്ററുകളില്‍ എത്തുന്നു. ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിയമ തടസ്സങ്ങള്‍ മാറിയ ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കേഷന്‍ ആണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മലയാളം വെര്‍ഷനാണ് ഇന്ന് തിയറ്ററുകളില്‍ എത്തുന്നത്. ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക് വെര്‍ഷനുകള്‍ ജൂലൈ എട്ടിന് തിയറ്ററുകളില്‍ എത്തും. ജോസ് കുരുവിനാക്കുന്നേല്‍ എന്ന കുറുവച്ചന്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ചിത്രത്തിന്‍റെ റിലീസിംഗില്‍ അനിശ്ചിതത്വം നേരിട്ടത്. പരാതി പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് […]

രണ്ട് ദിവസം മുന്‍പ് മരിച്ച എന്നെ എങ്ങനെ ഫോണില്‍ കിട്ടി’? ആത്മഹത്യ വാര്‍ത്തയോട് പ്രതികരിച്ച്‌ നോബി; ഞെട്ടലോടെ ആരാധകരും

സ്വന്തം ലേഖിക കൊച്ചി: നടന്‍ നോബി മാര്‍ക്കോസ് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന വാര്‍ത്ത സമുഹമാധ്യമങ്ങളിലുടെ പരന്നത് വിവാദമാകുന്നു. വാര്‍ത്തകേട്ട് മലയാളികള്‍ ആദ്യമൊന്ന് ഞെട്ടിയെങ്കിലും യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി സംവിധായകന്‍ ഡി കെ ദിലീപ് രംഗത്തെത്തിയതോടെയാണ് സമാധാനമായത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്കൊപ്പം അബോധാവസ്ഥയിലുള്ള നോബിയുടെ ദൃശ്യങ്ങള്‍ കൂടി പ്രചരിക്കുകയായിരുന്നു. വ്യാജ വാര്‍ത്ത പ്രചരിച്ചതിനു പിന്നാലെ വെഞ്ഞാറമൂട്ടിലെ നോബിയുടെ വീട്ടിലേക്ക് അന്വേഷണങ്ങളും എത്തി. നോബിയെത്തന്നെ സുഹൃത്തുക്കള്‍ ഫോണിലും ബന്ധപ്പെട്ടു. ‘ഞാന്‍ മിനിഞ്ഞാന്ന് ആത്മഹത്യ ചെയ്തതാണല്ലോ. പിന്നെ എങ്ങനെ എന്നെ ഫോണില്‍ കിട്ടി? വിവരമറിഞ്ഞ് വിളിച്ച മാധ്യമപ്രവര്‍ത്തകരോട് നോബി തമാശയായി […]

രഘുവരൻ ലഹരിക്ക് അടിമയാണെന്ന കാര്യം രോഹിണി തിരിച്ചറിഞ്ഞത് വിവാഹശേഷം; അമിതമായ ലഹരി ഉപയോഗം രഘുവരന്റെ കുടുംബജീവിതത്തെ ബാധിച്ചു; പ്രണയവിവാഹം ഒടുവിൽ ഡിവോഴ്‌സിൽ കലാശിച്ചു; രഘുവരന്റെയും രോഹിണിയുടെയും കുടുംബജീവിതത്തില്‍ സംഭവിച്ചത് ഇതാണ്

സ്വന്തം ലേഖകൻ മലയാളത്തിലും തെന്നിന്ത്യയിലും ഏറെ ജനപ്രീതിയുള്ള താരദമ്പതികളായിരുന്നു രഘുവരനും രോഹിണിയും. സിനിമയിലെ സൗഹൃദം ഇരുവരെയും പ്രണയത്തിലാക്കി. പിന്നീട് 1996 ൽ രഘുവരൻ രോഹിണിയും വിവാഹിതരാകുകയും ചെയ്തു. എന്നാൽ, രഘുവരൻ ലഹരിക്ക് അടിമയാണെന്ന കാര്യം രോഹിണി തിരിച്ചറിഞ്ഞത് വിവാഹശേഷമാണ്. അമിതമായ ലഹരി ഉപയോഗം രഘുവരന്റെ കുടുംബജീവിതത്തെ ബാധിച്ചു. തുടർച്ചയായി രഘുവരനെ റിഹാബിലിറ്റേഷൻ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി. എന്നാൽ, ലഹരി ഉപയോഗത്തിനു കുറവുണ്ടായില്ല. ഒടുവിൽ എട്ട് വർഷങ്ങൾക്ക് ശേഷം 2004 ൽ രോഹിണി രഘുവരനുമായുള്ള ബന്ധം വേർപ്പെടുത്തി. ഏറെ മനസ് വേദനിച്ചാണ് ഈ ബന്ധം ഉപേക്ഷിച്ചതെന്ന് പിന്നീട് […]

കോട്ടയം ഫിലിം സൊസൈറ്റിയുടെ അടൂർ ഗോപാലകൃഷ്ണൻ ചലച്ചിത്ര മേള സിഎംഎസ് കോളേജിൽ ജൂലൈ എട്ട്, ഒൻപത് തീയതികളിൽ; പ്രവേശനം സൗജന്യം

സ്വന്തം ലേഖിക കോട്ടയം: മലയാളത്തിലെ ഉത്തമ സിനിമയുടെ പ്രകാശമാനമായ അദ്ധ്യായമാണ് അടൂർ ഗോപാലകൃഷ്ണന്റെ ചലച്ചിത്ര ജീവിതം. അടൂരിന്റെ ചലച്ചിത്രയാത്രയ്ക്ക് 50 വർഷം പൂർത്തിയാകുമ്പോൾ ,കോട്ടയം ഫിലിം സൊസൈറ്റിയും സി എം എസ് കോളേജും ദ്വിദിന ചലച്ചിത്രോത്സവം സംഘടിപ്പിച്ചു കൊണ്ട്, അദ്ദേഹത്തിന് ആദരവ് അർപ്പിക്കുകയാണ്. അടൂരിന്റെ പ്രസിദ്ധമായ ആറ് സിനിമകളുടെ ഏറ്റവും മികച്ച ഡിജിറ്റൽ പ്രിന്റുകൾ ഉൾപ്പെടുത്തിക്കൊണ്ട് 2022 ജൂലൈ 8 ,9 തീയതികളിൽ സംഘടിപ്പിക്കുന്ന അടൂർ ഗോപാലകൃഷ്ണൻ ചലച്ചിത്രമേള ,അടൂർ ചിത്രങ്ങളെ നെഞ്ചോട്‌ ചേര്‍ക്കുന്ന കോട്ടയത്തെ ആസ്വാദകർക്ക് അപൂര്‍വ്വമായ ദൃശ്യവിരുന്നായിരിക്കും. ജൂലൈ 9 നു […]

കടുവ സിനിമ ചെയ്യാൻ പൃഥ്വിരാജിന് ആദ്യം പേടിയായിരുന്നു- കാരണം തുറന്ന് പറഞ്ഞ് ലിസ്റ്റിൻ സ്റ്റീഫൻ

സ്വന്തം ലേഖകൻ ലിസ്റ്റിൻ സ്റ്റീഫ​ൻ നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കടുവ. കടുവ എന്ന ചിത്രത്തെക്കുറിച്ച് ചില കാര്യങ്ങൾ വെളിപ്പെടുത്തുകയാണ് ലിസ്റ്റിൻ. മാജിക് ​ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും സുപ്രിയ മേനോനും ചേർന്നാണ് കടുവയുടെ നിർമ്മാണം. ഷാജി ​കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കടുവ സിനിമ ചെയ്യാൻ പൃഥ്വിരാജിന് ആദ്യം പേടിയായിരുന്നെന്ന് തുറന്നു പറയുകയാണ് ലിസ്റ്റിൻ സ്റ്റീഫൻ. കടുവ പോലൊരു സിനിമ നമ്മൾ ചെയ്തു കഴിഞ്ഞാൽ അവർ ആ അർത്ഥത്തിൽ തന്നെ എടുക്കുമോ എന്ന പേടിയാണ് രാജുവിനെന്ന് ലിസ്റ്റിൻ പറഞ്ഞു. […]

മീനയുടെ ഭർത്താവിന്റെ മൃതദേഹം ചെന്നൈ ബസന്റ് നഗർ ശ്മശാനത്തിൽ സംസ്‌ക്കരിച്ചു; അന്ത്യാഞ്ജലി അർപ്പിച്ച് രജനീകാന്തും രംഭയും ഖുശ്‌ബുവുമടക്കമുള്ള സിനിമാ പ്രവർത്തകർ

സ്വന്തം ലേഖകൻ ചെ​ന്നൈ: തെന്നിന്ത്യൻ താരം മീനയുടെ ഭർത്താവും ബെംഗളൂരുവിൽ വ്യവസായിയുമായ വിദ്യാസാഗറിന്റെ (48) മൃതദേഹം സംസ്‌കരിച്ചു. ചെന്നൈ ബസന്റ് നഗർ ശ്മശാനത്തിലാണ് സംസ്‌ക്കാരം നടന്നത്. നടൻ രജനീകാന്ത് ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകരും മീനയുടെ സുഹൃത്തുക്കളും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. മലയാള ചലച്ചിത്രതാര സംഘടനയായ ‘അമ്മ’യ്ക്കു വേണ്ടി നടൻ കൈലാഷ് പുഷ്പചക്രം സമർപ്പിച്ചു. രംഭ, ഖുശ്‌ബു, സുന്ദർ സി, പ്രഭുദേവ, ലക്ഷ്മി, ബ്രന്ദ, സ്‌നേഹ, റഹ്മാൻ, നാസർ, മൻസൂർ അലിഖാൻ തുടങ്ങി നിരവധിപ്പേർ അന്ത്യാഞ്ജലി അർപ്പിച്ചു. ഏറെ നാളായി ശ്വാസകോശ രോഗങ്ങൾ അലട്ടിയിരുന്ന വിദ്യാസാഗറിനു ഡിസംബറിൽ […]

‘വിക്രം’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു; പ്രത്യേക ടീസർ പുറത്ത്‌വിട്ട് അണിയറപ്രവർത്തകർ

സ്വന്തം ലേഖകൻ കമൽഹാസൻ നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം ഒടിടി റിലീസിനൊരുങ്ങുന്നു. ജൂലൈ എട്ടിന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം ഒടിടിയിലെത്തും. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. കമൽഹാസനൊപ്പം ഫഹദ് ഫാസിലും വിജയ് സേതുപതിയുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. തമിഴ് സൂപ്പർതാരം സൂര്യ അതിഥി വേഷത്തിൽ ചിത്രത്തിലെത്തിയിരുന്നു. . തമിഴിനു പുറമെ മലയാളം, ഹിന്ദി, ഇംഗ്ലിഷ്, കന്നഡ, തെലുങ്ക് ഭാഷകളിലും ചിത്രം ആസ്വദിക്കാനാകും.

കലാഭവൻ ഷാജോൺ ഇനി ഡി വൈ എസ് പി മാണി ഡേവിസ്; പ്രൈസ് ഓഫ് പൊലീസ് തിരുവനന്തപുരത്ത് ചിത്രീകരണം തുടങ്ങി

സ്വന്തം ലേഖിക തിരുവനന്തപുരം: കലാഭവൻ ഷാജോൺ ഡി വൈ എസ് പി മാണി ഡേവിസാകുന്ന “പ്രൈസ് ഓഫ് ന്ലീസ് “തിരുവനന്തപുരത്ത് ചിത്രീകരണം തുടങ്ങി. ‘ തിരുവനന്തപുരത്തെ ചരിത്രപ്രസിദ്ധമായ വെട്ടുകാട് പള്ളിയിൽ നടന്ന ചടങ്ങിൽ, റവ.ഫാദർ ഡോ.ജോർജ് ഗോമസ് പ്രാർത്ഥനയും ആശംസയും അർപ്പിച്ച് സംസാരിച്ചു. ആദ്യ ക്ലാപ്പടിച്ചത് നടൻ കോട്ടയം രമേഷായിരുന്നു. വ്യത്യസ്ഥങ്ങളായ കൊലപാതക പരമ്പരകൾ തേടിയുള്ള മാണി ഡേവിസിന്റെ അന്വേഷണയാത്രയിലൂടെയാണ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ജോണറിലുള്ള പ്രൈസ് ഓഫ് പോലീസ് സഞ്ചരിക്കുന്നത്. കലാഭവൻ ഷാജോണിനു പുറമെ മിയ, രാഹുൽ മാധവ് , റിയാസ് ഖാൻ , […]

വൈറ്റ് ടോപ്പും പൂക്കൾ നിറഞ്ഞ പാന്റുമണിഞ്ഞ് മാസ് ലുക്കിൽ ഹണി റോസ്; പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

സ്വന്തം ലേഖകൻ മലയാളത്തിലെ ശ്രദ്ധേയമായ നായികമാരിൽ ഒരാളാണ് ഹണി റോസ്. തിരുവനന്തപുരം ലുലു മാളിൽ ഒരു പരിപാടിയിൽ അതിഥിയായി എത്തിയ ഹണി റോസിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വൈറ്റ് ടോപ്പും പൂക്കൾ നിറഞ്ഞ പാന്റും കൂളിംഗ് ഗ്ലാസും ​വൈറ്റ് ഷൂംസും ധരിച്ച് മാസ് ലുക്കിലാണ് ഹണി റോസ് പരിപാടിയ്ക്ക് എത്തിയത്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും സജീവമാണ് ഹണി റോസ്. വിനയൻ സംവിധാനം ചെയ്ത ‘ബോയ് ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെയായിരുന്നു ഹണിയുടെ സിനിമ അരങ്ങേറ്റം. മോഹൻലാൽ പ്രധാന കഥാപാത്രമായ ‘ബിഗ് […]