പത്ത് വർഷം മുൻപ് ട്രെയിനിങ്ങ് ക്യാമ്പിലെ പൊലീസ്മുറ പേടിച്ച് നാട് വിട്ടയാളെ കണ്ടെത്തി ; യുവാവിനെ കണ്ടെത്തിയത് കോഴിക്കോട്ടെ ഒരു ഹോട്ടലിൽ നിന്നും

പത്ത് വർഷം മുൻപ് ട്രെയിനിങ്ങ് ക്യാമ്പിലെ പൊലീസ്മുറ പേടിച്ച് നാട് വിട്ടയാളെ കണ്ടെത്തി ; യുവാവിനെ കണ്ടെത്തിയത് കോഴിക്കോട്ടെ ഒരു ഹോട്ടലിൽ നിന്നും

സ്വന്തം ലേഖകൻ

വെള്ളരിക്കുണ്ട്: പൊലീസ് ട്രെയിനിങ്ങ് ക്യാമ്പിലെ പരിശീലന മുറ പേടിച്ച് പത്ത് വർഷങ്ങൾക്ക് മുൻപ് നാടുവിട്ട ട്രെയിനിയെ കണ്ടെത്തി. വെള്ളരിക്കുണ്ട് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ പുങ്ങംചാലിലെ പരേതനായ വെള്ളാപ്പള്ളിൽ വി.വി. വർഗീസിെന്റ മകൻ ജോസ് വർഗീസിനെയാണ് (35) പത്തു വർഷത്തിന് ശേഷം കണ്ടെത്തിയത്.

കോഴിക്കോട് ജില്ലയിലെ പുതിയാപ്പ ഹാർബറിലെ ഒരുഹോട്ടലിൽ പൊലീസ് കണ്ടെത്തിയത്. ജോസ് വർഗീസ് ക്യാമ്പിലെ പരിശീലന മുറ പേടിച്ചാണ് നാടുവിട്ടതെന്ന് പോലീസ് പറയുന്നു. 2011 ജൂൺ അഞ്ചു മുതൽ അനുജൻ ജോസ് വർഗീസിനെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് സഹോദരൻ ജോർജ് വർഗീസ് വെള്ളരിക്കുണ്ട് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി മുംബൈയിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് ജോസ് വർഗീസ് വീട്ടിൽ നിന്നും ഇറങ്ങിയതെന്നും അനുജനെ കുറിച്ച് യാതൊരു വിവരവും പിന്നീട് ഉണ്ടായില്ലെന്നും ജോർജ് മൊഴി നൽകിയിരുന്നു.

പല സ്ഥലങ്ങളിലായി ജോസ് വർഗീസിനെ കണ്ടെത്താൻ അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് ജോസ് വർഗീസ് കോഴിക്കോട് പുതിയാപ്പ ഹാർബറിൽ ഒരു ഹോട്ടലിൽ ജോലി ചെയ്യുന്നുവെന്ന രഹസ്യ വിവരം ലഭിച്ചത്.

തുടർന്ന് എ.എസ്.ഐ ജോമി ജോസഫ്  കോഴിക്കോട് എത്തി ജോസ് വർഗീസിനെ കണ്ടെത്തുകായിരുന്നു.

2011 ജൂൺ മാസം അഞ്ചിന് മുംബൈക്ക് പോകുന്നു എന്ന് പറഞ്ഞു വീട്ടിൽ നിന്നും ജോസ് വർഗീസ് ഇറങ്ങി. നേരെ പോയത് ബംഗളുരുവിലേക്കാണ്. അവിടെ മൂന്ന് വർഷത്തോളം അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്തു.

പിന്നീട് അവിടെ നിന്നും മൈസൂരിലേക്ക് പോയി. അവിടെ രണ്ട് വർഷത്തോളം ഹോട്ടൽ ജോലി ചെയ്തു. ഇവിടെ നിന്നും നേരെ കോഴിക്കോട് പുതിയാപ്പ ഹാർബറിൽ എത്തി. ഇവിടെയും ഹോട്ടൽ ജോലി ചെയ്ത് വരികെയായിരുന്നു.

കേരള പൊലീസിൽ ജോലി ലഭിച്ച ജോസ് വർഗീസ് കണ്ണൂർ മങ്ങാട്ട് പറമ്പിലെ പോലീസ് ട്രെയിനിങ് ക്യാംപിൽ റിപ്പോർട്ട് ചെയ്തിരുന്നു. 2010ലായിരുന്നു ഇത്. ക്യാമ്പിലെത്തിയ ജോസ് വർഗീസ് ഒരാഴ്ചത്തെ അവധി എടുത്ത് മുങ്ങുകയായിരുന്നു.

വെള്ളരിക്കുണ്ട് പൊലീസ് സ്‌റ്റേഷനിൽ എത്തിച്ച ജോസ് വർഗീസിനെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കി. തുടർന്ന് കോടതി ജോസിനെ ബന്ധുക്കൾക്കൊപ്പം വിട്ടു.

Tags :