വളരെ എഫര്‍ട്ട് എടുത്ത സിനിമയാണ് ‘ആര്‍ക്കറിയാം’, സംവിധായകന്‍ കഥ പറഞ്ഞപ്പോള്‍ തന്നെ ചലഞ്ചിങ്ങായി തോന്നിയിരുന്നു; മികച്ച നടനുള്ള സംസ്ഥാന അവാർഡ്  ലഭിച്ചതിൽ സന്തോഷമെന്ന് നടൻ ബിജു മേനോൻ

വളരെ എഫര്‍ട്ട് എടുത്ത സിനിമയാണ് ‘ആര്‍ക്കറിയാം’, സംവിധായകന്‍ കഥ പറഞ്ഞപ്പോള്‍ തന്നെ ചലഞ്ചിങ്ങായി തോന്നിയിരുന്നു; മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചതിൽ സന്തോഷമെന്ന് നടൻ ബിജു മേനോൻ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: അന്‍പത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഭൂതകാലത്തിലെ അഭിനയത്തിന് മികച്ച നടിയായി രേവതിയെ തെരഞ്ഞെടുത്തു. ജോജു ജോര്‍ജും ബിജു മേനോനും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. അവാർഡ് നേടിക്കൊടുത്ത ആർക്കറിയാം ചിത്രത്തെക്കുറിച്ച് ബിജു മേനോൻ.

വളരെ എഫര്‍ട്ട് എടുത്ത സിനിമയാണ് ‘ആര്‍ക്കറിയാം’എന്നും സംവിധായകന്‍ കഥ പറഞ്ഞപ്പോള്‍ തന്നെ ചലഞ്ചിങ്ങായി തോന്നിയിരുന്നു . പുരസ്കാരം ലഭിക്കുച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ബിജു മേനോൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“നമ്മള്‍ ചെയ്യുന്ന ജോലിക്കുള്ള അം​ഗീകാരമാണത്. വളരെ എഫര്‍ട്ട് എടുത്തൊരു സിനിമയാണ് ആര്‍ക്കറിയാം. സംവിധായകനും സിനിമയുടെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നു. സംവിധായകന്‍ കഥ പറഞ്ഞപ്പോള്‍ തന്നെ ചലഞ്ചിങ്ങായി തോന്നിയിരുന്നു. എല്ലാവരുടെയും സപ്പോര്‍ട്ടോടു കൂടി നന്നായി ചെയ്യാന്‍ സാധിച്ചു”, എന്നായിരുന്നു ബിജു മേനോന്റെ വാക്കുകള്‍.

72 വയസ്സുള്ള ഇട്ടിയവിര എന്ന കഥാപാത്രമായി ബിജു മേനോന്‍ എത്തിയ ചിത്രമാണ് ആര്‍ക്കറിയാം. ബിജു മേനോന്‍റെ മേക്കോവര്‍ റിലീസിനു മുന്‍പുതന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. പ്രശസ്ത ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്‍ത ചിത്രമാണ് ഇത്.