പി സി ജോര്‍ജ് ജയില്‍മോചിതനായി;  പൂമാല അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവര്‍ത്തകര്‍

പി സി ജോര്‍ജ് ജയില്‍മോചിതനായി; പൂമാല അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവര്‍ത്തകര്‍

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായ പി സി ജോര്‍ജ് ജയില്‍മോചിതനായി. ജാമ്യം ലഭിച്ച ശേഷം പുറത്തിറങ്ങിയ പി സി ജോര്‍ജിനെ ബിജെപി പ്രവര്‍ത്തകര്‍ പൂമാല അണിയിച്ച് സ്വീകരിച്ചു.

ഹൈക്കോടതിയാണ് പി സി ജോര്‍ജിന് ജാമ്യം അനുവദിച്ചത്. വെണ്ണലയിലും തിരുവനന്തപുരത്തും നടത്തിയ രണ്ട് പ്രസംഗങ്ങള്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. പ്രായവും ജനപ്രതിനിധിയാണെന്നതും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കര്‍ശനമായ ഉപാധികളോടെയാണ് ജാമ്യം. സമാനമായ പ്രസംഗങ്ങള്‍ നടത്തരുത്, ചോദ്യം ചെയ്യലിനു ഹാജരാവണം, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ടുവച്ചത്. ഉപാധികള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കും.