കുറ്റാന്വേഷണത്തിലെ കർക്കശക്കാരനാണ് വിസ്മയ കേസിൽ കിരണിന് തടവ് ശിക്ഷ വാങ്ങി കൊടുത്ത പി രാജ്കുമാർ ; യാതൊരു വിട്ടു വീഴ്ചയും കൂടാതെ നിയമം നടപ്പാക്കാൻ ഏതറ്റംവരെയും പോകും; വെളുത്ത പൊലീസ് ജീപ്പിൽ ചെളിയും വാരിപ്പൂശി സൂര്യനെല്ലി കേസിലെ പ്രതിയെ പിടിക്കാൻ നടത്തിയ കർണാടക ഓപ്പറേഷൻ;  മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ ഘാതകരെ പിടിച്ച കൂർമ്മബുദ്ധി; കെയർ ആൻഡ് ഷെയറിലൂടെയുള്ള സാമൂഹിക പ്രവർത്തനങ്ങൾ; വ്യത്യസ്തനാണ് രാജ്കുമാർ

സ്വന്തം ലേഖകൻ

പടിഞ്ഞാറേകല്ലട : മുഖത്തെ സൗമ്യതയും പെരുമാറ്റത്തിലെ വിനയവും കുറ്റാന്വേഷണത്തിന്റെ കാ‌ർക്കശ്യത്തിന് മുന്നിൽ മാറിനിൽക്കും. നീതി നിർവഹണത്തിൽ യാതൊരു വിട്ടു വീഴ്ചയും കൂടാതെ നിയമം നടപ്പാക്കാൻ ഏതറ്റംവരെയും പോകും , അതാണ് ശാസ്താംകോട്ട ഡിവൈ.എസ്.പി പി.രാജ്കുമാർ. കേരളമൊട്ടാകെ ഉറ്റുനോക്കിയ വിസ്മയ കേസിൽ കിരണിന് തടവ് ശിക്ഷ വാങ്ങി കൊടുത്തതിന് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലൂടെയും നേരിട്ടും അഭിനന്ദന പ്രവാഹമാണ് രാജ്കുമാറിനെ തേടിയെത്തുന്നത്.

വെളുത്ത പൊലീസ് ജീപ്പിൽ ചെളിയും വാരിപ്പൂശി രണ്ട് പൊലീസുകാർക്കൊപ്പമായിരുന്നു രാജ്കുമാറിന്റെ കർണാടക ഓപ്പറേഷൻ. സൂര്യനെല്ലി കേസിൽ ഒളിവിൽ പോയ മുഖ്യപ്രതി ധർമരാജനെ കർണാടകത്തിൽ നിന്ന് പിടികൂടി വാർത്തകളിലിടം നേടിയ ഉദ്യോഗസ്ഥനാണ് രാജ്കുമാർ. അതുപോലെ മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ ഘാതകരെ പിടിച്ചതും കുപ്രസിദ്ധ ഗുണ്ടാ നേതാവ് സജിയെ പിടികൂടിയതും രാജ്കുമാറിന്റെ പൊലീസ് ജീവിതത്തിലെ മികവുകളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം വൈക്കം സെന്റ് സേവിയേഴ്സ് കോളേജിൽ നിന്ന് ഫിസിക്സിൽ ബിരുദം നേടിയ രാജ്കുമാർ 2003 ൽ എസ്. ഐ ആയി കണ്ണൂരിൽ ജോലിയിൽ കയറി. തുടർന്ന് എസ് .ഐയായും, സി.ഐയായും എറണാകുളം, കോട്ടയം ജില്ലകളിൽ. ഒടുവിൽ ശാസ്താംകോട്ടയിലെ പ്രഥമ ഡി.വൈ.എസ്.പിയായി 2021 ൽ ചുമതലയേറ്റു. വൈക്കം ചെമ്പിനടുത്തുള്ള മറവൻതുരുത്ത് രാജ്ഭവനിൽ പുരുഷോത്തമൻ രമണി ദമ്പതികളുടെ മകനാണ്.ഭാര്യ നിഷ തലയോലപ്പറമ്പ് സ്വദേശിനിയും വൈക്കം എസ്.എൻ.ഡി.പി ആശ്രമം ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപികയുമാണ്.