സഹകരണ ബാങ്കിൽ നിന്നും 12 ലക്ഷം കവർന്നു ; പ്രതി പിടിയിലായത് 25 വർഷത്തിന് ശേഷം

സഹകരണ ബാങ്കിൽ നിന്നും 12 ലക്ഷം കവർന്നു ; പ്രതി പിടിയിലായത് 25 വർഷത്തിന് ശേഷം

Spread the love

 

സ്വന്തം ലേഖിക

കോട്ടയം: സര്‍വ്വീസ് സഹകരണ ബാങ്കില്‍ 12 ലക്ഷത്തോളം രൂപയുടെ ക്രമക്കേട് നടത്തിയ കേസില്‍ 25 വര്‍ഷത്തിനു ശേഷം മുന്‍ സെക്രട്ടറി പിടിയിലായി. ഏറത്ത് സർവീസ് സഹകരണ ബാങ്കിൽ നിന്നും 12 ലക്ഷം രൂപ കവർന്ന തുവയൂര്‍ വടക്ക് പ്ലാവറ വീട്ടില്‍ മോഹനചന്ദ്രന്‍ (66) ആണ് തൃശൂര്‍ മാള കുഴൂരിലെ സഹോദരിയുടെ വീട്ടില്‍ നിന്ന് പിടിയിലായത്. പത്തനംതിട്ട വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ 1996 മുതല്‍ അന്വേഷണം നടത്തിവന്ന കേസാണിത്. സെക്രട്ടറിയായിരിക്കുമ്പോൾ തന്നെ സ്വര്‍ണ പണയത്തിലും സ്ഥിര നിക്ഷേപത്തിലും ഇയാള്‍ തിരിമറി നടത്തിയിരുന്നു.

സഹകാരികളുടെ പേരില്‍ സ്വര്‍ണമില്ലാതെ പണയരേഖയുണ്ടാക്കിയും സ്ഥിരനിക്ഷേപം പിന്‍വലിച്ചതായി രേഖയുണ്ടാക്കിയുമാണ് ബാങ്കിൽ നിന്നും പണം തട്ടിയെടുത്തിരുന്നത്. അന്ന് ബാങ്ക് പ്രസിഡന്റായിരുന്ന ടി.ഡി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈജുവിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി നടത്തിയ പരിശോധനയില്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന കവറുകളില്‍ പലതിലും സ്വര്‍ണമില്ലെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മോഹനചന്ദ്രനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു.തുടർന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ ഇയാള്‍ ഒളിവില്‍പോയി.

1996ലാണ് കേസ് വിജിലന്‍സ് ഏറ്റെടുത്തത്. ഏനാത്ത് ക്ഷേത്രത്തിന് സമീപത്ത് മോഹനചന്ദ്രന്റെ പേരിലുണ്ടായിരുന്ന 70 സെന്റ് സ്ഥലം ബാങ്ക് പിടിച്ചെടുക്കുകയും ചെയ്തു. വിദേശത്തേയ്ക്ക് കടന്ന മോഹനചന്ദ്രന്‍ വല്ലപ്പോഴും മാളയിലുള്ള സഹോദരിയുടെ വീട്ടില്‍ വരുന്നതായും തൃശൂരിലുള്ള സഹോദരിയുടെ മരണശേഷം ഒരു തവണ ഏനാത്ത് വന്നുപോയതായും വിജിലന്‍സ് കണ്ടെത്തി. ഇതിനിടെ ഭാര്യയും മക്കളുമായുള്ള ബന്ധം ഇയാള്‍ വേര്‍പെടുത്തിയതായും പ്രചരണമുണ്ടായി.

മാളയിലെ സഹോദരിയുടെ അയല്‍വാസികള്‍ നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് . വിജിലന്‍സ് ഡിവൈ. എസ്.പി ഹരി വിദ്യാധരന്റെ മേല്‍നോട്ടത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ എസ്. അനില്‍കുമാര്‍, അനീഷ് രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. തിരുവനന്തപുരം എന്‍ക്വയറി കമ്മിഷന്‍ സ്പെഷ്യല്‍ ജഡ്ജ് മുമ്ബാകെ ഹാജരാക്കി പ്രതിയെ റിമാന്‍‌ഡ് ചെയ്തു.