പുരുഷൻമാരുടെ വിവാഹപ്രായത്തിൽ മാറ്റം വരുന്നു ; സ്ത്രീകൾക്കും പുരുഷൻമാർക്കും വിവാഹ പ്രായം തുല്യമാക്കാനൊരുങ്ങി മോദി സർക്കാർ

പുരുഷൻമാരുടെ വിവാഹപ്രായത്തിൽ മാറ്റം വരുന്നു ; സ്ത്രീകൾക്കും പുരുഷൻമാർക്കും വിവാഹ പ്രായം തുല്യമാക്കാനൊരുങ്ങി മോദി സർക്കാർ

 

സ്വന്തം ലേഖിക

ദില്ലി: പുരുഷൻമാരുടെ വിവാഹ പ്രായത്തിൽ മാറ്റം വരുത്തിയേക്കും. സ്ത്രീകൾക്കും പുരുഷൻമാർക്കും വിവാഹ പ്രായം തുല്യമാക്കാനാണ് ആലോചന. 18 വയസ് തികഞ്ഞാൽ പുരുഷൻമാർക്ക് വിവാഹം ചെയ്യാൻ അനുമതി നൽകുന്ന തരത്തിൽ നിയമ ഭേദഗതി വരുമെന്നാണ് റിപ്പോർട്ട്.

2006ലെ ശൈശവ വിവാഹ നിരോധന നിയമ പ്രകാരം പുരുഷൻമാരുടെ വിവാഹ പ്രായം 21 ഉം സ്ത്രീകളുടെത് 18 ഉം ആണ്. ഇതിൽ മാറ്റം വരുത്താനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒക്ടോബർ 18ന് വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മന്ത്രാലയ സമിതി വിഷയം ചർച്ച ചെയ്തിരുന്നുവെന്ന് ദി പ്രിന്റ് റിപ്പോർട്ട് ചെയ്തു. നിയമമന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ന്യൂനപക്ഷ കാര്യം, ആദിവാസി കാര്യം എന്നിവർക്കുള്ള മന്ത്രാലയം എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

ശൈശവ വിവാഹം സ്വാഭാവികമായി റദ്ദാക്കുന്ന മറ്റൊരു നിർദേശവും മന്ത്രാലയങ്ങളുടെ സമിതി യോഗം ചർച്ച ചെയ്തു. നിലവിലെ നിയമപ്രകാരം ശൈശവ വിവാഹം അസാധുവാണ്. അതേസമയം, ഇത്തരത്തിൽ വിവാഹിതരായവർക്ക് പ്രായപൂർത്തിയായാൽ നിയമ പിൻബലം ലഭിക്കും. ഇങ്ങനെ നിയമ പിൻബലം നൽകരുതെന്നാണ് പുതിയ നിർദേശം.

ചെറുപ്രായത്തിൽ വിവാഹിതരായവർക്ക് പ്രായപൂർത്തിയാലും ആ വിവാഹം അസാധുവാണ്. രക്ഷിതാക്കളുടെ അനുമതിയുണ്ടെങ്കിലും അത്തരം വിവാഹം പ്രായപൂർത്തിയായാൽ അസാധുവായിരിക്കും- ഇതാണ് വരാൻ പോകുന്ന ഭേദഗതി.

ശൈശവ വിവാഹ നിയമത്തിൽ മാറ്റം വരുത്താൻ 2017ൽ സുപ്രീംകോടതി നിർദേശിച്ചിരുന്നു. നിലവിലെ നിയമ പ്രകാരം ശൈശവ വിവാഹം നിയമവിരുദ്ധമാണ്. എന്നാൽ അത്തരം വിവാഹം സ്വാഭാവികമായി റദ്ദാകില്ല.

അതേസമയം, മൈനറുമായുള്ള ലൈംഗിക ബന്ധം ക്രിമിനൽ നിയമ പ്രകാരം ശിക്ഷ ലഭിക്കുന്നതുമാണ്. ഈ വൈരുദ്ധ്യം ഒഴിവാക്കാൻ വേണ്ടിയാണ് ശൈശവ വിവാഹം സ്വാഭാവികമായും റദ്ദാക്കുന്ന ഭേദഗതി കൊണ്ടുവരുന്നത്.