തിരക്കുള്ള എസ്.ബി.ഐ ശാഖയിൽ നിന്നും ഭീഷണിയും മാരകായുധങ്ങളുമില്ലാതെ മോഷ്ടാക്കൾ കവർന്നത് ലക്ഷങ്ങൾ : അധികൃതർ മോഷണവിവരം അറിഞ്ഞത് മണിക്കൂറുകൾക്ക് ശേഷം ; പൊലീസ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകൻ തൃശ്ശൂർ: തിരക്കുള്ള എസ്.ബി.ഐ ശാഖയിൽ നിന്നും ഭീഷണിയും മാരാകായുധങ്ങളുമില്ലാതെ മോഷ്ടാക്കൾ കവർന്നത് ലക്ഷക്കണക്കിന് രൂപ. തൃശ്ശൂർ സ്വരാജ് റൗണ്ട് സൗത്തിലെ എസ്.ബി.ഐ ശാഖയിൽ നിന്നാണ് സിനിമാക്കഥയെ വെല്ലുന്ന വ്യത്യസ്തമായ മോഷണം നടന്നത്. പട്ടാപ്പകൽ ബാങ്കിൽ കയറിയ 12 മോഷ്ടാക്കൾ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ച് നാടകീയമായി കവർന്നത് നാല് ലക്ഷം രൂപയാണ്. നാലു പേർ ബാങ്ക് കവാടത്തിൽ കാവൽ നിൽക്കുകയും മറ്റുള്ളവർ ജീവനക്കാരുടെ ശ്രദ്ധ തിരിക്കുകയും ചെയ്ത തക്കത്തിനാണ് പന്ത്രണ്ടാമൻ കാഷ് കൗണ്ടറിലെ ക്യാബിനിൽ നിന്ന് നാല് ലക്ഷം രൂപ കവർന്നത്. […]