മലയാളി യുവാവ് ഹൃദയാഘാതം മൂലം ദുബൈയില്‍ മരിച്ചു ; അന്ത്യം വിവാഹത്തിനായി നാട്ടിലേക്ക് വരാനിരിക്കെ

സ്വന്തം ലേഖകൻ ദുബൈ : മലയാളി യുവാവ് ദുബൈയില്‍ ഹൃദയാഘാതം കാരണം നിര്യാതനായി.അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് ജീവനക്കാരന്‍ തലശേരി ചേറ്റം കുന്ന് സ്വദേശി മുഹമ്മദ് ഷാസ് (29) ആണ് മരിച്ചത്. എന്‍ പി മൊയ്തു- വി കെ ഷഹന ദമ്ബതികളുടെ മകനാണ്. സഹോദരങ്ങള്‍ : റാബിയ, റിയൂ. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദുബൈയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മുഹമ്മദ് ഷാസിന്റെ വിവാഹം അടുത്ത ആഴ്ചയായിരുന്നു നടക്കേണ്ടിയിരുന്നത്. കല്യാണത്തിനായി അടുത്ത ദിവസം നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടയിലാണ് മരണം സംഭവിച്ചത്.

യുവതിയും മുൻസുഹൃത്തും തമ്മില്‍ വാക്കുതർക്കം; നൈറ്റ് കഫേ അടിച്ചു തകർത്ത് ജീവനക്കാരെ ആക്രമിച്ചു ; സംഭവത്തില്‍ കോട്ടയം ചങ്ങനാശേരി സ്വദേശിനിയായ യുവതി ഉൾപ്പെടെ നാലുപേർ അറസ്റ്റില്‍

സ്വന്തം ലേഖകൻ കൊച്ചി: നൈറ്റ് കഫേ അടിച്ചു തകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ യുവതി ഉള്‍പ്പെടെ നാലുപേർ അറസ്റ്റില്‍. കോട്ടയം ചങ്ങനാശേരി സ്വദേശിനി ലീന (26), ഇടുക്കി കട്ടപ്പന മേപ്പാറ ഏഴാച്ചേരില്‍ ജെനിറ്റ് (23), വയനാട് കല്‍പറ്റ മുണ്ടേരി പറമ്പില്‍ ഹൗസില്‍ മുഹമ്മദ് സിനാൻ (22), കോട്ടയം ചങ്ങനാശേരി നാലുകോടി ഇടശ്ശേരി ഹൗസില്‍ ആദർശ് ദേവസ്യ (22) എന്നിവരെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പനമ്ബിള്ളിനഗർ ഷോപ്പിങ് കോംപ്ലക്സിലെ സാപിയൻസ് കഫ്റ്റീരിയയിലാണ് സംങം ആക്രമണം നടത്തുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് […]

കാണാതായ പത്താം ക്ലാസുകാരിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; മൃതദേഹം കണ്ടെത്തിയത് നാട്ടുകാര്‍

സ്വന്തം ലേഖകൻ താമരശേരി: ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി ദേവനന്ദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിക്ക് ഒപ്പം ഒരു യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കട്ടിപ്പാറ കരിഞ്ചോലയില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് വിദ്യാര്‍ഥിനിയെ കാണാതായത്. കൂടെ എകരൂല്‍ സ്വദേശിയായ യുവാവിനെയും കാണാതാകുകയായിരുന്നു. താമരശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള്‍ ദേവനന്ദയേയും എകരൂല്‍ സ്വദേശിയായ വിഷ്ണുവിനെയുമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായെന്ന പരാതി നല്‍കിയിട്ടും അന്വേഷിക്കുന്നില്ലെന്ന് കഴിഞ്ഞ […]

ജോലിയും ശമ്പളവുമില്ലാതെ ഒമാനിൽ ദുരിതജീവിതം നയിച്ച കോട്ടയം പനച്ചിക്കാട് സ്വദേശിനിയ്ക്ക് ആശ്വാസവുമായി ഇൻകാസ് ഒമാൻ പ്രവർത്തകർ ; സുരക്ഷിതയായി നാട്ടിലെത്തിച്ചു

സ്വന്തം ലേഖകൻ മസ്കറ്റ് : ജോലിയും ശമ്പളവുമില്ലാതെ ദുരിതജീവിതം നയിക്കേണ്ടിവന്ന കോട്ടയം പനച്ചിക്കാട് സ്വദേശിനിയായ യമുനയെന്ന സ്ത്രീയെ സമയോചിതമായ ഇടപെടലുകള്‍ നടത്തി ഇൻകാസ് ഒമാൻ പ്രവർത്തകർ സുരക്ഷിതയായി നാട്ടിലെത്തിച്ചു.നാട്ടിലെ ട്രാവല്‍ ഏജന്റ് വ്യാജ ജോലിവാഗ്ദാനം നല്‍കി യമുനയെ ഒമാനിലെത്തിക്കുകയും പിന്നീട് കയ്യൊഴിയുകയും ചെയ്തതുമൂലം ജോലിയും ശമ്ബളവുമില്ലാതെ മാനസികമായും ശാരീരികമായും തീരെ തളർന്ന ഈ സ്ത്രീയെ തിരികെ നാട്ടിലെത്തിക്കുന്നതിനു വേണ്ടി സഹായമഭ്യർത്ഥിച്ച്‌ യമുനയുടെ വീട്ടുകാർ കെപിസിസി സെക്രട്ടറിയും മുൻ കോട്ടയം ഡിസിസി പ്രസിഡന്റുമായ അഡ്വ. ടോമി കല്ലാനിയെ സമീപിക്കുകയായിരുന്നു. അദ്ദേഹം അറിയിച്ചതനുസരിച്ച്‌ ഇൻകാസ് ഒമാൻ ഭാരവാഹികള്‍ […]

ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു ; 18 പേര്‍ക്ക് പരിക്ക് ; രണ്ടുപേരുടെ നില ഗുരുതരം ; ഉടുപ്പിയിലേക്കുപോയ ടൂറിസ്റ്റ് ബസ് മറിഞ്ഞാണ് അപകടമുണ്ടായത്

സ്വന്തം ലേഖകൻ കോഴിക്കോട്: തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കുപോയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റു. കോഹിനൂര്‍ എന്നപേരില്‍ സര്‍വീസ് നടത്തുന്ന ബസ് ഫറോക്ക് മണ്ണൂര്‍ വളവില്‍ ശനിയാഴ്ച പുലര്‍ച്ചെ 2.30-ഓടെയാണ് അപകടത്തില്‍പ്പെട്ടത്. മരിച്ച കര്‍ണാടക സ്വദേശിയെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബസിൽ 27 യാത്രകാരും 3 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. പൊലീസും അഗ്നിരക്ഷാ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

കളിക്കുന്നതിനിടയിൽ ജനലില്‍ കെട്ടിയിട്ട തോര്‍ത്തില്‍ കഴുത്ത് കുരുങ്ങി; പത്ത് വയസുകാരൻ മരിച്ചു

സ്വന്തം ലേഖകൻ പാലക്കാട്: പാലക്കാട് തൃത്താലയിൽ പത്ത് വയസുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃത്താല വേട്ടുപറമ്പിൽ വീട്ടിൽ ഫൈസലിന്‍റെ മകൻ മുഹമ്മദ് ഫാമിസാണ് മരിച്ചത്. മുറിയിലെ ജനലിൽ കെട്ടിയിട്ട തോർത്തിൽ കഴുത്ത്‌ കുരുങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം. ഉടനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് കുട്ടിയുടെ പിതൃസഹോദരൻ പറഞ്ഞു. കളിക്കുന്നതിനിടയിൽ തോർത്ത് കഴുത്തിൽ കുരുങ്ങിയതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തൃത്താല പൊലീസ് സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

കോട്ടയം കടനാട് പഞ്ചായത്തിൽ വോട്ട് രേഖപ്പെടുത്തിയ വോട്ടർമാരുടെ എണ്ണവും രേഖപ്പെടുത്തപ്പെട്ട വോട്ടുകളുടെ എണ്ണവും തമ്മിൽ വ്യത്യാസം ; വോട്ട് ചെയ്തത് 715 പേർ, വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്തിയത് 719 വോട്ടുകൾ ; പരാതിയുമായി എൽ ഡി എഫും യു ഡി എഫും

സ്വന്തം ലേഖകൻ കോട്ടയം: കടനാട് പഞ്ചായത്തിലെ 25 -ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ വോട്ടർമാരുടെ എണ്ണവും രേഖപ്പെടുത്തപ്പെട്ട വോട്ടുകളുടെ എണ്ണവും തമ്മിൽ വ്യത്യാസം. 25 -ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തത് 715 പേരാണ്. എന്നാൽ മെഷീനിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് 719 വോട്ടുകളെന്നാണ്. ഇക്കാര്യം ചൂണ്ടികാട്ടി എൽ ഡി എഫും യു ഡി എഫും പ്രിസൈഡിങ് ഓഫീസർക്ക് പരാതി നൽകി. പരാതി ജില്ലാ കളക്ടർക്ക് കൈമാറുമെന്ന് പ്രിസൈഡിങ് ഓഫീസർ ബൂത്ത് ഏജന്‍റുമാരെ അറിയിച്ചു. അതേസമയം : ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ […]

മസ്‌കത്തില്‍ എട്ട് പ്രവാസികള്‍ കടലില്‍ വീണു; ഒരാൾ മരണപ്പെട്ടു ; ഏഴ് പേരുടെ നില ഗുരുതരം

സ്വന്തം ലേഖകൻ മസ്കത്ത്: മസ്‌കത്തില്‍ കടലില്‍ വീണ എട്ട് പ്രവാസികളിൽ ഒരാൾക്ക് ജീവൻ നഷ്ടമായി. ബാക്കി ഏഴ് പേരുടെ നില ഗുരുതരമായി തുടരുകയാണ്. മസ്‌കത്ത് ഗവര്‍ണറേറ്റിലെ ബൗശര്‍ വിലായത്തില്‍ ശാത്തി അല്‍ ഖുറം ബീച്ചില്‍ ആയിരുന്നു അപകടം സംഭവിച്ചത്. കടലിൽ വീണതിൽ ഒരാള്‍ മരണപ്പെട്ടതായും മറ്റു ഏഴ് പേരെ രക്ഷപ്പെടുത്തിയതായും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം അറിയിച്ചു. അപകടത്തില്‍ പെട്ടവര്‍ ഏഷ്യന്‍ രാജ്യക്കാരാണെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ഈഡനില്‍ ചരിത്രം! 42 സിക്സുകള്‍; കൊൽക്കത്തയ്‌ക്കെതിരെ പഞ്ചാബിന്‍റെ റെക്കോഡ് ചേസ് ; 8 വിക്കറ്റ് വിജയം

സ്വന്തം ലേഖകൻ കൊൽക്കത്ത: പഞ്ചാബിനെതിരെ വമ്പൻ സ്കോര്‍ ഉയർത്തിയിട്ടും കൊൽക്കത്തയ്ക്കു രക്ഷയില്ല. ഈ‍ഡൻ ഗാർഡന്‍സിൽ നടന്ന ത്രില്ലർ പോരാട്ടത്തിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ എട്ടു പന്തുകൾ ബാക്കിനിൽക്കെയാണ് പഞ്ചാബ് വിജയ റൺസ് കുറിച്ചത്. സ്കോർ– കൊൽക്കത്ത: ആറിന് 261, പഞ്ചാബ്: 18.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 262. സെഞ്ചറി നേടിയ ജോണി ബെയർസ്റ്റോയാണ് പഞ്ചാബിന്റെ വിജയശിൽപി. 48 പന്തുകൾ നേരിട്ട ഇംഗ്ലിഷ് താരം 108 റൺസുമായി പുറത്താകാതെനിന്നു. ശശാങ്ക് സിങ് (28 പന്തിൽ 68), പ്രബ്സിമ്രൻ സിങ് (20 പന്തിൽ 54) എന്നിവർ […]

അര്‍ധരാത്രി വരെ നീണ്ട വോട്ടെടുപ്പ് ; ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളം വിധിയെഴുതി; 70 ശതമാനവും കടന്ന് പോളിങ്; ഇനി ഫലമറിയാന്‍ ജൂണ്‍ നാല് വരെയുള്ള കാത്തിരിപ്പ്; പ്രതീക്ഷയില്‍ മുന്നണികള്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളം വിധിയെഴുതി. ഇനി ജൂണ്‍ നാലിന് ഫലമറിയാനുള്ള കാത്തിരിപ്പ്. അര്‍ധരാത്രി വരെ പോളിങ് നീണ്ടു. രാത്രി 8.15 വരെയുള്ള ഔദ്യോഗിക കണക്ക് അനുസരിച്ച് 70.35 ശതമാനമാണ് പോളിംഗ്. അര്‍ധരാത്രി വരെ വോട്ടെടുപ്പ് നീണ്ട പശ്ചാത്തലത്തില്‍ യഥാര്‍ത്ഥ കണക്ക് ഇതിലും അല്‍പം വര്‍ധിക്കും. ഔദ്യോഗിക പോളിംഗ് ശതമാനം ഉടന്‍ പുറത്തുവരും. വടകര കുറ്റ്യാടി മണ്ഡലത്തിലെ 141 -ാം ബൂത്തിലാണ് (മുടപ്പിലാവില്‍ എല്‍ പി സ്‌കൂള്‍) ഏറ്റവും അവസാനം പോളിങ് അവസാനിച്ചത്. 11.43നാണ് അവസാനത്തെ ആള്‍ വോട്ട് ചെയ്തത്. ചില […]