അൻസിയ ബീവി സ്ഥിരം പ്രശ്‌നക്കാരിയെന്ന് നാട്ടുകാർ; കേട്ടാൽ അറയ്ക്കുന്ന തെറിയും മാരകായുധങ്ങളും കൈവശമുള്ള നാട്ടിലെ പെൺ ഗുണ്ട; മാധ്യമ പ്രവർത്തകരോടും മോശമായ പെരുമാറ്റം

അൻസിയ ബീവി സ്ഥിരം പ്രശ്‌നക്കാരിയെന്ന് നാട്ടുകാർ; കേട്ടാൽ അറയ്ക്കുന്ന തെറിയും മാരകായുധങ്ങളും കൈവശമുള്ള നാട്ടിലെ പെൺ ഗുണ്ട; മാധ്യമ പ്രവർത്തകരോടും മോശമായ പെരുമാറ്റം

സ്വന്തം ലേഖകൻ
കൊല്ലം: നടുറോഡിൽ പെണ്‍കുട്ടിയെ
ക്രൂരമായി മര്‍ദ്ദിക്കുകയും ദൃശ്യങ്ങൾ പകർത്തിയെന്ന് ആരോപിച്ച് ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവിന്റെ കൈ തല്ലി ഒടിക്കുകയും ചെയ്തതിന് അറസ്റ്റിലായ അന്‍സിയ ബീവി നാട്ടിലെ സ്ഥിരം പ്രശ്നക്കാരിയെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും കേട്ടാലറയ്ക്കുന്ന തെറി വിളിക്കുകയും വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായെത്തി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് കൊണ്ടുവരുന്ന ദൃശ്യം പകര്‍ത്തിയതിന് ഇവര്‍ മാധ്യമ പ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തിയിരുന്നു.

ഫോട്ടോ എടുക്കുന്നതെന്തിനാ എന്ന് ചോദിച്ചായിരുന്നു ഭീഷണി. എന്നെ അറസ്‌റ്റ് ചെയ്തുകൊണ്ടുവന്നതാ, നിങ്ങളെന്തിനാ ഫോട്ടോ എടുക്കുന്നേ? ഷൂട്ടിംഗ് നടക്കുന്നോ ഇവിടെ? ക്യാമറ ഓഫ് ചെയ്യ് എന്ന് പറഞ്ഞായിരുന്നു വനിതാ ഗുണ്ടായായ അന്‍സിയയുടെ ഭീഷണി. മാദ്ധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും ഭീഷണി ഉയര്‍ത്തുന്ന അന്‍സിയയുടെ ദൃശ്യങ്ങള്‍ വൈറലാവുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീകള്‍ തമ്മില്‍ തല്ലിയതിന്റെ വീഡിയോ പകര്‍ത്തിയെന്ന് ആരോപിച്ച്‌ ഓട്ടോഡ്രൈവറുടെ കൈ തല്ലിയൊടിച്ച കേസില്‍ യുവതിയെ കഴിഞ്ഞദിവസം പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. അറസ്റ്റിലായ പാങ്ങലുകാട് സ്വദേശി അന്‍സിയ ഇപ്പോള്‍ റിമാന്‍ഡിലാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊല്ലം കടയ്ക്കല്‍ സ്വദേശി വിജിത്തിനുനേരെ ആക്രമണമുണ്ടായത്. സംഭവം വിവാദമായതോടെ ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു.

പാങ്ങലുകാട് തയ്യല്‍ക്കട നടത്തുന്ന അന്‍സിയയും മറ്റുരണ്ട് സ്ത്രീകളും തമ്മിലാണ് നടുറോഡില്‍ സിനിമയെ വെല്ലും എറ്റുമുട്ടല്‍ നടന്നത്. തെറിവിളിയും കല്ലേറുമൊക്കെയുണ്ടായിരുന്ന അടിയുടെ വീഡിയോ വിജിത്ത് പകര്‍ത്തിയെന്നായിരുന്നു അന്‍സിയയുടെ സംശയം. ഇതിനെക്കുറിച്ച്‌ ചോദിക്കാനായി അന്‍സിയ ഓട്ടോസ്റ്റാന്റിലെത്തി. വീഡിയോ താന്‍ എടുത്തില്ലെന്ന് പറഞ്ഞിട്ടും അന്‍സിയ കേട്ടില്ല. തുടര്‍ന്ന് കമ്ബിവടികൊണ്ട് ആക്രമിക്കുകയായിരുന്നു. അതിനുശേഷം തയ്യല്‍ക്കടയിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. പരിക്കേറ്റ വിജിത്തിനെ മറ്റുള്ളവര്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.

നേരത്തേയുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ രണ്ട് യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്‍സിയയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിനുശേഷമാണ് വിജിത്തിനെ ആക്രമിച്ചത്. ഇവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും പൊലീസ് നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.