അൻസിയ ബീവി സ്ഥിരം പ്രശ്‌നക്കാരിയെന്ന് നാട്ടുകാർ; കേട്ടാൽ അറയ്ക്കുന്ന തെറിയും മാരകായുധങ്ങളും കൈവശമുള്ള നാട്ടിലെ പെൺ ഗുണ്ട; മാധ്യമ പ്രവർത്തകരോടും മോശമായ പെരുമാറ്റം
സ്വന്തം ലേഖകൻ കൊല്ലം: നടുറോഡിൽ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ദൃശ്യങ്ങൾ പകർത്തിയെന്ന് ആരോപിച്ച് ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവിന്റെ കൈ തല്ലി ഒടിക്കുകയും ചെയ്തതിന് അറസ്റ്റിലായ അന്‍സിയ ബീവി നാട്ടിലെ സ്ഥിരം പ്രശ്നക്കാരിയെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും കേട്ടാലറയ്ക്കുന്ന തെറി വിളിക്കുകയും വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായെത്തി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് കൊണ്ടുവരുന്ന ദൃശ്യം പകര്‍ത്തിയതിന് ഇവര്‍ മാധ്യമ പ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തിയിരുന്നു. ഫോട്ടോ എടുക്കുന്നതെന്തിനാ എന്ന് ചോദിച്ചായിരുന്നു ഭീഷണി. എന്നെ അറസ്‌റ്റ് ചെയ്തുകൊണ്ടുവന്നതാ, നിങ്ങളെന്തിനാ ഫോട്ടോ എടുക്കുന്നേ? […]