ശ്വാസകോശത്തിലെ അണുബാധ; ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; കുറച്ച്‌ ദിവസം അശുപത്രിയില്‍ തുടരേണ്ടി വരുമെന്ന് റിപ്പോർട്ട്

ശ്വാസകോശത്തിലെ അണുബാധ; ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; കുറച്ച്‌ ദിവസം അശുപത്രിയില്‍ തുടരേണ്ടി വരുമെന്ന് റിപ്പോർട്ട്

Spread the love

സ്വന്തം ലേഖകൻ

വത്തിക്കാന്‍: ശ്വാസകോശത്തിലെ അണുബാധയേ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ശ്വാസമെടുക്കുന്നതിന് മാര്‍പ്പാപ്പയ്ക്ക് ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. കുറച്ച്‌ ദിവസം അദ്ദേഹത്തിന് അശുപത്രിയില്‍ തുടരേണ്ടി വരുമെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

86കാരനായ മാര്‍പ്പാപ്പയ്ക്ക് കോവിഡ് 19 ഇല്ലെന്നും അദ്ദേഹത്തിന്‍റെ വക്താവ് മാറ്റിയോ ബ്രൂണി ബുധനാഴ്ച മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ വിശദമാക്കി.

ബുധനാഴ്ചയാണ് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2021 ജൂലൈ മാസം 10 ദിവസത്തോളം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം ഇത് ആദ്യമായാണ് മാര്‍പ്പാപ്പ ചികിത്സാ സഹായം തേടുന്നത്.

വിശുദ്ധ വാരം അടുത്തിരിക്കെ മാര്‍പ്പാപ്പയുടെ ആരോഗ്യ നിലയിലുണ്ടായ ബുദ്ധിമുട്ട് വിശ്വാസികള്‍ക്കും പ്രേക്ഷിതര്‍ക്കും ഒരു പോലെ ആശങ്ക നല്‍കുന്നതാണ്. ഓശാന ഞായറാഴ്ച തുടങ്ങുന്ന വിശുദ്ധ വാരത്തിലെ മാര്‍പ്പാപ്പയുടെ സാന്നിധ്യത്തേക്കുറിച്ചും സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

വിശുദ്ധ വാര തിരു കര്‍മ്മങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പങ്കെടുക്കുമോയെന്നതും വ്യക്തമല്ല. ഏതാനും ദിവസത്തെ ആശുപത്രി വാസം ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് വേണ്ടി വരുമെന്നാണ് വക്താവ് വിശദമാക്കിയത്.