പട്ടാപ്പകൽ റിട്ടയേഡ് അധ്യാപികയെ കെട്ടിയിട്ട്, കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മോഷണം; സ്വർണവും പണവും കവർന്നു..! തടയാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ വയോധിക ആശുപത്രിയിൽ

സ്വന്തം ലേഖകൻ കൊല്ലം: കൊല്ലം കടയ്ക്കലിൽ പട്ടാപ്പകൽ റിട്ടയേഡ് അധ്യാപികയെ കെട്ടിയിട്ട്, കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവർന്നു. മോഷണം തടയാൻ ശ്രമിക്കുന്നതിനിടയിൽ പരിക്കേറ്റ അധ്യാപികയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയ്ക്കൽ പൊലീസ് അന്വേഷണം തുടങ്ങി. കടയ്ക്കൽ മാർക്കറ്റ് ജംഗ്ഷനിൽ ഒറ്റയ്ക്ക് താമസിക്കുന്ന റിട്ടയേഡ് അധ്യാപിക ഓമനയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കത്തി കാണിച്ചു ഭീഷണിപ്പെടുത്തി മോഷ്ടാവ് 5 പവൻ വരുന്ന സ്വർണാഭരണങ്ങളും 7000 രൂപയും മൊബൈൽ ഫോണും കവർന്നു. ഉച്ച കഴിഞ്ഞ് ഓമന കിടക്കാനായി മുറിയിൽ കയറിയപ്പോൾ […]

അൻസിയ ബീവി സ്ഥിരം പ്രശ്‌നക്കാരിയെന്ന് നാട്ടുകാർ; കേട്ടാൽ അറയ്ക്കുന്ന തെറിയും മാരകായുധങ്ങളും കൈവശമുള്ള നാട്ടിലെ പെൺ ഗുണ്ട; മാധ്യമ പ്രവർത്തകരോടും മോശമായ പെരുമാറ്റം

സ്വന്തം ലേഖകൻ കൊല്ലം: നടുറോഡിൽ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ദൃശ്യങ്ങൾ പകർത്തിയെന്ന് ആരോപിച്ച് ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവിന്റെ കൈ തല്ലി ഒടിക്കുകയും ചെയ്തതിന് അറസ്റ്റിലായ അന്‍സിയ ബീവി നാട്ടിലെ സ്ഥിരം പ്രശ്നക്കാരിയെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും കേട്ടാലറയ്ക്കുന്ന തെറി വിളിക്കുകയും വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായെത്തി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് കൊണ്ടുവരുന്ന ദൃശ്യം പകര്‍ത്തിയതിന് ഇവര്‍ മാധ്യമ പ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തിയിരുന്നു. ഫോട്ടോ എടുക്കുന്നതെന്തിനാ എന്ന് ചോദിച്ചായിരുന്നു ഭീഷണി. എന്നെ അറസ്‌റ്റ് ചെയ്തുകൊണ്ടുവന്നതാ, നിങ്ങളെന്തിനാ ഫോട്ടോ എടുക്കുന്നേ? […]

രണ്ടു വർഷത്തിലേറെയായി പ്രണയം..! ജാതി പ്രശ്നത്തിന്റെ പേരിൽ ബന്ധത്തെ സ്വന്തം വീട്ടുകാർ എതിർത്തതോടെ കാമുകിയെ വിളിച്ചിറക്കി കൊണ്ടുപോയി; ഒടുവിൽ ഇരു വീട്ടുകാരും വിവാഹത്തിന് സമ്മതം മൂളി; എന്നാൽ വിവാഹ ദിവസം ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പ്രതിശ്രുത വരൻ മുങ്ങി..! മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊല്ലം: ഏറെ നാളത്തെ പ്രണയത്തിനുശേഷം നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിന്മാറിയതിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. കൊല്ലം കാട്ടാമ്പള്ളി സ്വദേശി അഖിൽ ആണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്നാണ് അഖിലിനെ പിടികൂടിയത്. അഖിലും യുവതിയും ഏറെ നാളായി പ്രണയത്തിലായിരുന്നു. പട്ടിക ജാതിയിൽ പെടുന്ന യുവതിയുമായുള്ള ബന്ധം അഖിലിന്റെ ബന്ധുക്കൾ എതിർത്തിരുന്നു. എന്നാൽ കഴിഞ്ഞ ഫെബ്രുവരി 15-ന് രാത്രി യുവതിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കണ്ടെത്തിയിരുന്നു. തുടർന്ന് […]

ടൈറ്റാനിയം ജോലി തട്ടിപ്പ്; മുഖ്യപ്രതി ശശികുമാരൻ തമ്പിയെ അറസ്റ്റ് ചെയ്തു; തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 15 കേസുകളിലും ഇയാൾ പ്രതി ..!

സ്വന്തം ലേഖകൻ തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ ടൈറ്റാനിയം ലീഗൽ ഡിജിഎം ശശികുമാരൻ തമ്പിയെ അറസ്റ്റ് ചെയ്തു. രാവിലെ കണ്ടോൺമെൻറ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 15 കേസുകളിലും പ്രതിയാണ് ശശികുമാരൻ തമ്പി. ജോലി നൽകാമെന്ന് വാ​ഗ്ദാനം ചെയ്ത് ഉദ്യോ​ഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ വാങ്ങിയെന്നാണ് കേസ്. ടൈറ്റാനിയം ഓഫീസിൽ ഉദ്യോ​ഗാർത്ഥികളെയെത്തിച്ച് ഇന്റർവ്യൂവും നടത്തിയിരുന്നു. തട്ടിപ്പ് പുറത്തായതോടെ ശശികുമാരൻ തമ്പി ഒളിവിൽ പോവുകയായിരുന്നു. ശശികുമാരന്‍ തമ്പിയുടെ അടുത്താണ് മറ്റു പ്രതികള്‍ […]

രണ്ടു വര്‍ഷമായി കൊല്ലത്തെ റിസോട്ടില്‍ ചിന്ത താമസിച്ചത് കുടുംബത്തോടൊപ്പം; പ്രതിദിന വാടക 8500 രൂപവെച്ച്‌ ചെലവ് 38 ലക്ഷം; കൊല്ലത്തെ സ്റ്റാര്‍ ഹോട്ടലില്‍ ചിന്ത താമസിച്ചത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തോ ?ചിന്ത വിവാദ നായികയാകുമ്പോൾ!

സ്വന്തം ലേഖകൻ കൊല്ലം: ചിന്താ ജെറോമിനെ സംബന്ധിച്ചിടത്തോളം വിവാദങ്ങൾ ഒരു പുതുമ ഉള്ള കാര്യം അല്ല. ഉയർന്ന ശമ്പളം,ഗവേഷണ പ്രബന്ധത്തിലെ പരാമർശങ്ങൾ തുടങ്ങിയവയ്ക്ക് പിന്നാലെ കൊല്ലം നഗരത്തിലെ തീരദേശ റിസോര്‍ട്ടിലെ ചിന്തയുടെ താമസം ആണ് പുതിയ വിവാദം. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ പന്തളം വിജിലന്‍സിനു പരാതി നല്‍കി. പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപയാണ് ഈ അപ്പാർട്ട്മെന്റിന്റെ വാടക. ഇക്കണക്കില്‍ 38 ലക്ഷത്തോളം രൂപ ഹോട്ടലിന് ചിന്ത നല്‍കേണ്ടി വന്നുവെന്നും പരാതിയില്‍ പറയുന്നു. യൂത്തുകോണ്‍ഗ്രസ് […]

കൊല്ലത്ത് ഡിവൈഎഫ്‌ഐയില്‍ പൊട്ടിത്തെറി; പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എഐവൈഎഫിലേക്ക്

സ്വന്തം ലേഖകൻ കൊല്ലം: നൂറോളം ഡിവൈഎഫ്ഐ പ്രവർത്തകർ പാർട്ടി വിട്ട് എവൈഎഫിലേക്ക്.കൊല്ലം ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലുള്ള ഒരു മേഖലാ കമ്മിറ്റി പൂര്‍ണമായും രണ്ട് മേഖലാ കമ്മിറ്റികളില്‍ നിന്നു ഭാഗികമായും എഐവൈഎഫില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. സംഘടനയില്‍ വിഭാഗീയത രൂക്ഷമായതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എഐവൈഎഫിലേക്ക് കൂടുമാറുന്നത്. ഇവര്‍ സിപിഐ, എഐവൈഎഫ് നേതൃത്വവുമായി പ്രാഥമിക ചര്‍ച്ച നടത്തി. ഒരു വര്‍ഷം മുന്‍പു നടന്ന ജില്ലാ സമ്മേളനത്തോടെ തുടങ്ങിയ വിഭാഗീയത റിപ്പബ്ലിക് ദിനത്തില്‍ നടന്ന കണ്‍വന്‍ഷനോടെ പൊട്ടിത്തെറിയില്‍ എത്തുകയായിരുന്നു. സമ്മേളനത്തില്‍ തിരഞ്ഞെടുത്ത ബ്ലോക്ക് കമ്മിറ്റി അംഗങ്ങളെ പുനഃസംഘടനയുടെ പേരില്‍ […]

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ നേര്‍ക്കുനേര്‍;രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വന്തം ലേഖകൻ കൊല്ലം: സിഗ്‌നല്‍ തെറ്റി കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ രണ്ട് ട്രെയിനുകള്‍ നേര്‍ക്കുനേര്‍ വന്ന സംഭവത്തില്‍ രണ്ടു ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. ഷണ്ടിങ് പോയിന്റ്സ്മാനെയും ഷണ്ടിങ് മാസ്റ്ററെയുമാണ് സസ്പെന്‍ഡ് ചെയ്തത്. റെയില്‍വേ ഡിവിഷനല്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ അന്വേഷണം നടക്കും. ശനിയാഴ്ച വൈകീട്ട് ആറിന് 13ാം ട്രാക്കിലേക്ക് പോകേണ്ട കായംകുളത്തുനിന്ന് വന്ന ഗുഡ്സ് ട്രെയിനിന് ട്രാക്ക് 12ലേക്കാണ് സിഗ്‌നല്‍ ലഭിച്ചത്. റെയില്‍വേ ഉദ്യോഗസ്ഥരെത്തി ട്രെയിന്‍ പിന്നിലേക്കെടുത്ത ശേഷം 13 ാം ട്രാക്കിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് അരമണിക്കൂര്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. […]

പത്തൊന്‍പതു വയസുകാരിയായ കോളജ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മൂന്നുപേര്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ കൊല്ലം: പത്തൊന്‍പതു വയസുകാരിയായ കോളജ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കഴിഞ്ഞ പത്തിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെ ലിജു പുനലൂര്‍ ടൗണില്‍ പണി നടന്നുകൊണ്ടിരുന്ന ആളൊഴിഞ്ഞ കെട്ടിടത്തില്‍ എത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ശിവപ്രസാദ് കോളജില്‍ വിടാമെന്ന് പറഞ്ഞ് ഓട്ടോറിക്ഷയില്‍ കയറ്റി കുതിരച്ചിറയിലെത്തിച്ചു. കേസിലെ മറ്റൊരു പ്രതിയായ ഓട്ടോറിക്ഷ ഡ്രൈവര്‍ ബിനുവിന്റെ വീട്ടില്‍ വച്ച്‌ ബിനുവും ശിവപ്രസാദും പീഡിപ്പിച്ചെന്നാണ് മൊഴി. വീട്ടില്‍ തിരികെ എത്തിയ പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറയുകയും പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പുനലൂര്‍ പൊലീസ് […]

കൊല്ലത്ത് തെരുവ് നായ്ക്കളില്‍ കനൈന്‍ ഡിസ്റ്റംബര്‍ വൈറസ്, വളര്‍ത്ത് നായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാന്‍ നിര്‍ദ്ദേശം

സ്വന്തം ലേഖകൻ കൊല്ലം: തെരുവ് നായ്ക്കളിൽ കണക്കിന് ഡിസ്റ്റംബർ വൈറസ് പടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ 3 മാസത്തിനിടെ ചത്തത് നിരവധി തെരുവ് നായ്ക്കൾ. എന്നാൽ വൈറസ് മനുഷ്യരിലേക്ക് പകരില്ല എന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിപ്പ് നൽകിയിട്ടുണ്ട്. നായ്ക്കളുടെ തലച്ചോറിനെയാണ് വൈറസ് ബാധിക്കുന്നത്. ഭക്ഷണം കഴിക്കാനാകാത്ത വിധം തളര്‍ന്ന അവസ്ഥയിലേക്ക് മാറി രണ്ടാഴ്ച്ചയ്ക്കകം ഇവ ചാകും. നവംബറില്‍ കൊല്ലം ജില്ലയുടെ കിഴക്കന്‍ മലയോര മേഖലകളിലാണ് രോഗം ആദ്യം കണ്ടത്. നായ്ക്കളില്‍ നിന്നും നായ്ക്കളിലേക്ക് മാത്രമാണ് വൈറസ് പടരുക. പേ വിഷബാധയ്ക്ക് സമാനമായലക്ഷണങ്ങളാണ് കനൈന്‍ ഡിസ്റ്റംബര്‍ വൈറസ് […]

കരുനാഗപ്പള്ളിയിലെ ലഹരിക്കടത്ത് കേസ്; ലോറി വാടകയ്ക്കെടുത്ത ജയനെ കണ്ടെത്താനായില്ല; തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയാണെന്ന് പോലീസ്

സ്വന്തം ലേഖകൻ കൊല്ലം : കരുനാഗപ്പള്ളിയിലെ ലഹരി കടത്ത് കേസിൽ ലോറി വാടകയ്ക്കെടുത്ത ഇടുക്കി സ്വദേശി ജയൻ തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയാണെന്ന് പോലീസ് . ജയന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയതായും പോലീസ് പറഞ്ഞു. എന്നാൽ ജയനിലേക്ക് പൊലീസ് അന്വേഷണം നീണ്ടത് ഏറെ വൈകിയാണെന്ന ആരോപണം ഉയരുന്നുണ്ട്. കേസിലെ പ്രധാനികളെ രക്ഷപെടാൻ പൊലീസ് സഹായിക്കുന്നുവെന്നാണ് പ്രധാന ആരോപണം. വാഹനം വാടകയ്ക്ക് നൽകിയിരിക്കുയാണെന്നാണ് രണ്ടാമത്തെ ലോറിയുടെ ഉടമയായ അൻസർ നൽകിയ മൊഴി. ഇക്കാര്യം ശരിയാണോയെന്നും അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. ലോറി വാടകയ്ക്ക് കൊടുത്ത സിപിഎം നേതാവായ […]