ആമസോണിലും പിരിച്ചുവിടൽ..! ഇന്ത്യയിലെ 500 ഓളം ജീവനക്കാരെ പിരിച്ചുവിട്ടു..! മൂന്ന് മാസത്തിനിടെ പണിപോയത് 27000 പേർക്ക്..!
സ്വന്തം ലേഖകൻ മുംബൈ: ഇന്ത്യയിലെ 500 ഓളം ജീവനക്കാരെ പിരിച്ചുവിട്ട് ആമസോൺ . സാമ്പത്തിക അനിശ്ചിതത്വം കാരണം 9000 ത്തോളം ജീവനക്കാരെ പ്രിരിച്ചുവിടുമെന്ന് മാർച്ചിൽ സിഇഒ ആൻഡി ജാസി പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഇന്ത്യയിൽ നിന്നും ജീവനക്കാർ പുറത്തായത് എന്നാണ് റിപ്പോർട്ട്. മെറ്റാ, ഗൂഗിൾ എന്നിവയുൾപ്പെടെ നിരവധി ടെക് കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്നുന്നുണ്ട്. ലോകമെമ്പാടുമുള്ള ടെക് ഓഹരികൾ ഇടിഞ്ഞതിനെ തുടർന്ന് ഏകദേശം 18,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ജനുവരിയിൽ കമ്പനി ആദ്യം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ കമ്പനി ഗണ്യമായ തോതിൽ ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്നും, നിലവിൽ സാമ്പത്തിക […]