play-sharp-fill

തണ്ണീർമുക്കം ബണ്ടിൻ്റെ ഷട്ടറുകൾ അടഞ്ഞു തന്നെ; ഷട്ടറുകൾ എന്ന് തുറക്കുമെന്ന് അറിയാതെ അധികൃതർ; മത്സ്യത്തൊഴിലാളികൾക്കും ഹൗസ് ബോട്ട് ജീവനക്കാർക്കും തിരിച്ചടി

സ്വന്തം ലേഖകൻ ആലപ്പുഴ: കലണ്ടർ പ്രകാരം ഇന്ന് ഉയർത്തേണ്ടിയിരുന്ന തണ്ണീർമുക്കം ബണ്ട് ഷട്ടറുകൾ എന്ന് ഉയർത്താനാകുമെന്നുപോലും അറിയാതെ ഇരുട്ടിൽ തപ്പി അധികൃതർ. ഏപ്രിൽ പകുതിയോടെയെങ്കിലും തുറക്കാമെന്ന പ്രതീക്ഷ മാത്രമാണ് ഇപ്പൊൾ ഉദ്യോഗസ്ഥർക്കുള്ളത്. ഏപ്രിൽ ആദ്യവാരം ഉദ്യോഗസ്ഥരുടെയും കർഷകരുടെയും യോഗം ചേരുമെന്നും ഏപ്രിൽ 15നകം ഷട്ടറുകൾ പൂർണമായും തുറക്കാനാകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, കുട്ടനാട്ടിലെ നെൽക്കൃഷി വിളവെടുപ്പ് ഇനിയും വൈകിയാൽ മേയ് പകുതി കഴിഞ്ഞാലേ ഷട്ടറുകൾ തുറക്കാനാകൂ എന്നും ആശങ്കയുണ്ട്. കഴിഞ്ഞ വർഷം മേയ് 14നാണ് ഷട്ടറുകൾ പൂർണമായും തുറന്നത്. ഷട്ടറുകൾ തുറക്കാത്തതിനാൽ ബണ്ടിന്റെ തെക്കൻ […]

ചിത ഒരുക്കിയത് വെള്ളക്കെട്ടിന് മുകളില്‍; മൃതദേഹം പൊതുദര്‍ശനത്തിന് വച്ചത് വാടകയ്‌ക്കെടുത്ത ജങ്കാറിന് മുകളില്‍; അറിയണം കൈനകരിയുടെ ദുരിതം

സ്വന്തം ലേഖകന്‍ ആലപ്പുഴ: കൈനകരി കനകാശ്ശേരിപ്പാടത്തെ മടവീണ് പ്രദേശം മുഴുവന്‍ വെള്ളക്കെട്ടിലായതോടെ 15-ാം വാര്‍ഡ് ഉദിന്‍ചുവട്ടിന്‍ചിറ വീട്ടില്‍ കരുണാകരന് (85) മക്കളും ബന്ധുക്കളും ചിതയൊരുക്കിയത് വെള്ളക്കെട്ടില്‍. വ്യാഴാഴ്ച മൃതദേഹം പൊതുദര്‍ശനത്തിന് വച്ചതാവട്ടെ, വാടകയ്‌ക്കെടുത്ത ജങ്കാറിന് മുകളിലും. പിന്നീട് വെള്ളം കെട്ടി നിന്ന വീട്ട് മുറ്റത്ത് 200 കട്ടകള്‍ നിരത്തി അതില്‍ മണ്ണ് നിറച്ച് ഫൗണ്ടേഷന്‍ ഒരുക്കിയാണ് മൃതദേഹം സംസ്‌കരിച്ചത്. ഭാര്യ: അമ്മിണി. മക്കള്‍: റെജി മോന്‍, സജിമോന്‍, സിജിമോന്‍, രജനി.

കുട്ടനാട്ടെ നെൽ കർഷകരെ കണ്ണീരിലാഴ്ത്തി തുലാമഴ; ഇത്തവണ കർഷകർക്ക്   നഷ്ടം 12.25 കോടി

  സ്വന്തം ലേഖകൻ ആലപ്പുഴ: തുലാമഴയിൽ കുട്ടനാട്ടെ 35 പാടശേഖരങ്ങളിൽ കണ്ണെത്താ ദൂരം വിളഞ്ഞു പാകമായി നിന്ന നെല്ല് മുഴുവൻ നിലം പൊത്തി. കൊയ്ത്തു നടക്കേണ്ട നാളുകളിലെ പെരുമഴയാണ് കർഷകരെ കണ്ണീരിലാഴ്ത്തിയത്. കനത്ത മഴയിൽ 10,400 ഹെക്ടറിലെ നെല്ലിൽ ഒട്ടുമുക്കാലും വെള്ളത്തിൽ മുങ്ങിയതോടെ  കർഷകർക്ക് 12. 25 കോടി രൂപയുടെ നഷ്ടം ഉണ്ടായി എന്നാണ് പ്രാഥമികമായി  കണക്കാക്കുന്നത്. കഴിഞ്ഞ വർഷത്തെ പ്രളയത്തിനുശേഷം നടന്ന പുഞ്ചക്കൃഷിയിൽ സ്വപ്നങ്ങൾക്കപ്പുറത്തേക്ക് നെല്ല് വിളഞ്ഞപ്പോൾ കുട്ടനാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിളവെടുപ്പാണ് നടന്നത്. എന്നാൽ ആ കരുത്തിൽ രണ്ടാം കൃഷിക്കിറങ്ങിയവരെയാണ്  […]