ഇതര സംസഥാന തൊഴിലാളികളെ പറ്റിച്ച് സിം വിൽപ്പന: ഇരുനൂറ് രൂപയുടെ സിമ്മിന് 700 രൂപ; നാലാം ദിവസം സിം ഡിം; കബളിപ്പിക്കലിനു കൂട്ടു നിൽക്കുന്നത് ചില ചെറുകിട മൊബൈൽകടക്കാർ; കോട്ടയം നഗരത്തിലെ പുതിയ മൊബൈൽ തട്ടിപ്പ് പുറത്ത്; ഓക്‌സിജൻ ഷോറൂമിലെ മോഷണത്തിന് ഉപയോഗിച്ചതും തട്ടിപ്പ് സിം എന്ന് സംശയം

ഇതര സംസഥാന തൊഴിലാളികളെ പറ്റിച്ച് സിം വിൽപ്പന: ഇരുനൂറ് രൂപയുടെ സിമ്മിന് 700 രൂപ; നാലാം ദിവസം സിം ഡിം; കബളിപ്പിക്കലിനു കൂട്ടു നിൽക്കുന്നത് ചില ചെറുകിട മൊബൈൽകടക്കാർ; കോട്ടയം നഗരത്തിലെ പുതിയ മൊബൈൽ തട്ടിപ്പ് പുറത്ത്; ഓക്‌സിജൻ ഷോറൂമിലെ മോഷണത്തിന് ഉപയോഗിച്ചതും തട്ടിപ്പ് സിം എന്ന് സംശയം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: തൊഴിലെടുക്കാൻ വന്നവരാണെങ്കിലും, ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിന്റെ അതിഥികളാണെന്നാണ് സർക്കാർ പറയുന്നത്. സംസ്ഥാനത്തിന്റെ അതിഥികളയി എത്തിയവർക്കു ഫ്‌ളാറ്റും, താമസ സൗകര്യവും ആരോഗ്യ ഇൻഷ്വറൻസ് കാർഡും അടക്കം നൽകിയാണ് സംസ്ഥാന സർക്കാർ ഇവരെ സ്വീകരിക്കുന്നത്. എന്നാൽ, ഇവരെ പറ്റിച്ച് ജീവിക്കുകയാണ് കോട്ടയം നഗരത്തിലെ ചില മൊബൈൽ സ്ഥാപനങ്ങൾ. ഇരുനൂറിലേറെ മൊബൈൽ ഫോൺ സ്ഥാപനങ്ങളുള്ള നഗരത്തിൽ അഞ്ചോ ആറോ സ്ഥാപനങ്ങൾ മാത്രമാണ് മാന്യമായി ജോലി ചെയ്യുന്നവർക്കു പോലും കളങ്കം സൃഷ്ടിക്കുന്നത്. ഇവരുടെ തട്ടിപ്പ് ഈ രീതിയിലാണ്. ഇതര സംസ്ഥാന തൊഴിലാളികൾക്ക് വ്യാജ രേഖകളുടെ മറവിൽ ഇവർ നൽകുന്ന മൊബൈൽ ഫോൺ കണക്ഷനുകൾ അതീവ സുരക്ഷാ വീഴ്ചയാണ് ഉയർത്തുന്നത്.

കോട്ടയം നഗരത്തിൽ ദിവസവും എന്ന പോലെ എത്തുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്കു മൊബൈൽ ഫോൺ കണക്ഷൻ നൽകുന്നത് ഈ കടകളിൽ നിന്നാണ്. അഞ്ഞൂറിലേറെ കടകളാണ് മൊബൈൽ ഫോൺ കണക്ഷൻ നൽകുന്നതിനായി പ്രവർത്തിക്കുന്നത്. ഈ കടകളിൽ വിരലിലെണ്ണാവുന്നവരാണ് തട്ടിപ്പുകാരായി പ്രവർത്തിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടകളിൽ എത്തുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് സിം കണക്ഷൻ നൽകാമെന്ന് ഇവർ വാഗ്ദാനം ചെയ്യും. പക്ഷേ, തൊഴിലാളികളുടെ പക്കൽ യാതൊരു തിരിച്ചറിയൽ രേഖയുമുണ്ടാകില്ല. ഈ രേഖകൾ ഉണ്ടാക്കുന്നതിന് അടക്കമുള്ള ഫീസായി 700 രൂപ കടക്കാരൻ വാങ്ങും. ഇരുനൂറ് രൂപയിൽ താഴെ മാത്രം സിം കണക്ഷൻ എടുക്കുന്നതിനു നൽകേണ്ടപ്പോഴാണ് കട ഉടമകളുടെ തട്ടിപ്പ് പാവം ഇതര സംസ്ഥാന തൊഴിലാളികൾക്കു മേൽ പ്രയോഗിക്കുന്നത്.

വ്യാജരേഖയുടെ അടിസ്ഥാനത്തിൽ നൽകുന്ന സിം കാർഡ് ആക്ടീവ് ആയ ശേഷം ഒന്നോ രണ്ടോ ദിവസം പ്രവർത്തിക്കും. ഇതിനു ശേഷമുണ്ടാകുന്ന ടെലി വെരിഫിക്കേഷനിൽ കൃത്യമായി മറുപടി നൽകാനാവാതെ വരുന്നതിനാൽ സ്വാഭാവികമായും സിം കണക്ഷൻ കട്ടാവും. ഇതോടെ പരാതിയുമായി സിമ്മുമായി പോയ ഇതര സംസ്ഥാന തൊഴിലാളി കടയിൽ എത്തും. പണം തിരികെ ആവശ്യപ്പെട്ടാൽ അടിയും, ഭീഷണിയും നൽകി ഓടിക്കുകയാണ് പതിവ്.

ഇതു സംബന്ധിച്ചു നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും, ഇതര സംസ്ഥാന തൊഴിലാളികൾക്കു സിം കാർഡ് നൽകുന്ന നിലപാട് മാറ്റാൻ അധികൃതർ തയ്യാറാകുന്നില്ല. ഇത്തരത്തിൽ നൽകുന്ന വ്യാജ വിലാസത്തിലുളള സിം കാർഡ് ഒന്നോ രണ്ടോ ദിവസം ഉപയോഗിച്ച ശേഷം തട്ടിപ്പ് നടത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളുമുണ്ട്. ഇത്തരത്തിൽ എടുത്ത സിം കാർഡ് ആണോ കഴിഞ്ഞ ദിവസം നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പിലെ മോഷണത്തിനായി സംഘം ഉപയോഗിച്ചതെന്നും സംശയിക്കുന്നുണ്ട്.