ഗുണ്ടകൾ പോലീസുകാരേയും മർദ്ദിച്ച് തോളെല്ല് വരെ തല്ലി പൊട്ടിച്ചു; പുറത്തിറങ്ങാനാകാതെ ഭയന്ന് വിറച്ച് ജനങ്ങൾ ; കോട്ടമുറി, അതിരമ്പുഴ, നാല്പാത്തിമല, ഏറ്റുമാനൂര്‍ ടൗണ്‍ എന്നിവിടങ്ങളില്‍ ജനങ്ങള്‍ ഭീതിയില്‍; എങ്ങും കഞ്ചാവ്, ചാരായ മാഫിയകളുടെ ഗുണ്ടാവിളയാട്ടം; സി.ഐ എം.ജെ അരുണിനെ ഏറ്റുമാനൂരില്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍

ഗുണ്ടകൾ പോലീസുകാരേയും മർദ്ദിച്ച് തോളെല്ല് വരെ തല്ലി പൊട്ടിച്ചു; പുറത്തിറങ്ങാനാകാതെ ഭയന്ന് വിറച്ച് ജനങ്ങൾ ; കോട്ടമുറി, അതിരമ്പുഴ, നാല്പാത്തിമല, ഏറ്റുമാനൂര്‍ ടൗണ്‍ എന്നിവിടങ്ങളില്‍ ജനങ്ങള്‍ ഭീതിയില്‍; എങ്ങും കഞ്ചാവ്, ചാരായ മാഫിയകളുടെ ഗുണ്ടാവിളയാട്ടം; സി.ഐ എം.ജെ അരുണിനെ ഏറ്റുമാനൂരില്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍

സ്വന്തം ലേഖകന്‍

ഏറ്റുമാനൂര്‍: അതിരമ്പുഴയില്‍ കരാര്‍ ജീവനക്കാരനു നേരെയുണ്ടായ ആക്രമണത്തിലെ പ്രതിയെ തേടി കോളനിയില്‍ എത്തിയ പൊലീസ് സംഘത്തിന് നേര്‍ക്ക് ഗുണ്ടാ ആക്രണമുണ്ടായതോടെ ഭയന്ന് വിറച്ച് ജനങ്ങള്‍. പൊലീസുകാര്‍ക്ക് ഈ അവസ്ഥ ആണെങ്കില്‍ സാധാരണക്കാരായ തങ്ങള്‍ എങ്ങിനെ വിശ്വസിച്ച് പുറത്തിറങ്ങി നടക്കുമെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.

കമ്പിവടിയും മാരകായുധങ്ങളുമായി പൊലീസ് സംഘത്തെ പ്രതികള്‍ ആക്രമിച്ചത്. ആക്രമണത്തില്‍ തലയ്ക്കു നേരെ കമ്പിവടിയുപയോഗിച്ചുള്ള അടിയില്‍ നിന്നും ജീവൻപോകാതെ രക്ഷപെട്ടെങ്കിലും പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളുടെ തോളെല്ല് പൊട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടമുറി, അതിരമ്പുഴ, നാല്പാത്തിമല, ഏറ്റുമാനൂര്‍ ടൗണ്‍ എന്നിവിടങ്ങളിലുള്ള സ്ത്രീകളും പെണ്‍കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് പുറത്തിറങ്ങി നടക്കാനാവാത്ത അവസ്ഥയാണ്. ഈ പ്രദേശങ്ങളില്‍ ഇരുന്നൂറോളം ഗുണ്ടകളാണ് താമസിക്കുന്നത്.

ഇവരില്‍ പലരും കാപ്പ ചുമത്തി നാട് കടത്തിയവരാണ്. എന്നാല്‍ ലോക്ക് ഡൗണ്‍ ആയതോടെ മിക്കവരും സ്വന്തം വീട്ടില്‍ തിരികെയെത്തിയിട്ടുണ്ട്. ഭയചകിതരായ ജനങ്ങളുടെ നിലവിലെ ആവശ്യം ഏറ്റുമാനൂര്‍ സി.ഐയായി എം.ജെ അരുണിനെപ്പോലെയുള്ള മിടുക്കരായ ഉദ്യോഗസ്ഥര്‍ വരണം എന്നതാണ്.

കഞ്ചാവ്- ലഹരി മാഫിയകള്‍ക്കെതിരെ ശക്തമായ നിലപാട് എടുത്ത്, വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ കൃത്യമായി നിയമം നടപ്പിലാക്കി ക്രമസമാധാനം പാലിക്കാന്‍ കെല്‍പ്പുള്ള എം.ജെ അരുണിനേ പോലുള്ളവർ നാടിന് ആവശ്യമാണെന്നാണ് ജനങ്ങളുടെ പക്ഷം. ക്രമസമാധാന നില താറുമാറായി കിടക്കുന്ന ഈ പ്രദേശങ്ങളില്‍ പൊലീസിന് നേരെയും അക്രമണം ഉണ്ടായതോടെ പലര്‍ക്കും പുറത്തിറങ്ങാന്‍ തന്നെ പേടിയാണ്.

ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധജനങ്ങള്‍ക്കും സ്ത്രീകള്‍ക്കുമാണ് ഗുണ്ടകള്‍ ഭീഷണിയുയര്‍ത്തുന്നത്. മറയൂരിനും കൊല്ലത്തിനും തെന്മലയ്ക്കും പിന്നാലെ കോട്ടയത്തുണ്ടായ ആക്രമണത്തില്‍ പൊലീസ് സേനയാകെ പകച്ചു നില്‍ക്കുകയാണ്.