ഡ്രൈവിംഗ് ടെസ്റ്റ് ഇല്ലാതെ ലൈസന്‍സ് ലഭിക്കുന്ന സംവിധാനം രാജ്യത്ത് ഉടന്‍ വരുന്നു; അക്രഡിറ്റഡ് ഡ്രൈവേഴ്സ് ട്രെയിനിംഗ് സെന്ററില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയാല്‍ ലൈസന്‍സ് കയ്യില്‍ കിട്ടും; കാല് നിലത്ത് കുത്തുമോ കമ്പി ഇടിച്ച് തെറിപ്പിക്കുമോ തുടങ്ങിയ ടെന്‍ഷന്‍ ഇനി വേണ്ട

ഡ്രൈവിംഗ് ടെസ്റ്റ് ഇല്ലാതെ ലൈസന്‍സ് ലഭിക്കുന്ന സംവിധാനം രാജ്യത്ത് ഉടന്‍ വരുന്നു; അക്രഡിറ്റഡ് ഡ്രൈവേഴ്സ് ട്രെയിനിംഗ് സെന്ററില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയാല്‍ ലൈസന്‍സ് കയ്യില്‍ കിട്ടും; കാല് നിലത്ത് കുത്തുമോ കമ്പി ഇടിച്ച് തെറിപ്പിക്കുമോ തുടങ്ങിയ ടെന്‍ഷന്‍ ഇനി വേണ്ട

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയം പുറത്തിറക്കിയ പുതിയ വിജ്ഞാപനം അനുസരിച്ച് ആര്‍ടിഒ നടത്തുന്ന ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുക്കാതെ ലൈസന്‍സ് നേടാം. അക്രഡിറ്റഡ് ഡ്രൈവേഴ്സ് ട്രെയിനിംഗ് സെന്ററില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയാല്‍ ലൈസന്‍സ് നേടാന്‍ യോഗ്യതയാകും. കേരളത്തില്‍ ഒരു സെന്റര്‍ മാത്രമാണ് ഇത്തരത്തില്‍ ഉളളത്. ജൂലായ് ഒന്നുമുതല്‍ ഇത് നിലവില്‍ വരുമെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ അറിയിച്ചത്.

പലതരം പ്രതലങ്ങളിലൂടെ വാഹനം ഓടിക്കുന്ന അനുഭവം കൃത്രിമമായി വാഹനം ഓടിക്കുന്നയാള്‍ക്ക് ലഭിക്കുന്ന സംവിധാനവും ഡ്രൈവിംഗ് ടെസ്റ്റിനുളള ട്രാക്കും ഇവിടെ ഒരുക്കിയിരിക്കണം. പരിശീലനം കഴിഞ്ഞവര്‍ക്ക് അവിടെ നിന്നുതന്നെ ലൈസന്‍സും ലഭിക്കും. സെന്ററുകള്‍ പൊതുമേഖലയിലാണോ അതോ പൊതുമേഖലാ- സ്വകാര്യ പങ്കാളിത്തത്തിലാണോ നടത്തുക എന്നത് വ്യക്തമാക്കിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്രഡിറ്റഡ് ഡ്രൈവേഴ്സ് ട്രെയിനിംഗ് സെന്റര്‍ തുടങ്ങേണ്ടവര്‍ 12ാം ക്‌ളാസ് പാസായവരും അഞ്ച് വര്‍ഷത്തെ വാഹനമോടിച്ചുളള പരിചയമുളളവരും ആകണം, മോട്ടോര്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ അംഗീകൃത സ്ഥാനപത്തിലെ സര്‍ട്ടിഫിക്കേറ്റ് ഉളളവരോ അംഗീകാരമുളളവരോ ആകണമെന്നും കരട് വിജ്ഞാപനത്തിലുണ്ട്.

രണ്ട് ക്‌ളാസ് മുറികള്‍, മള്‍ട്ടിമീഡിയ പ്രൊജക്ടര്‍, ബ്രോഡ്ബാന്റ് കണക്ടിവിറ്റി, ബയോമെട്രിക് അറ്റന്റന്‍സ് എന്നിവയ്‌ക്കൊപ്പം വര്‍ക്ഷോപ്പും കയറ്റവും ഇറക്കവും അടക്കം പരിശീലിക്കുന്നതിനുളള ട്രാക്കും വേണം.

ഇവയെല്ലാമുണ്ടെങ്കില്‍ അഞ്ച് വര്‍ഷത്തേക്ക് പരിശീലനം അനുമതി നല്‍കും. സമതല പ്രദേശങ്ങളില്‍ ഇതിനായി രണ്ടേക്കറും മലയോരങ്ങളില്‍ ഒരേക്കറും ഭൂമി ഇതിനായി നിര്‍ബന്ധമാണ്.ഹെവി വാഹനങ്ങള്‍ക്ക് 38 മണിക്കൂര്‍ തിയറി, പ്രാക്ടിക്കല്‍ ക്‌ളാസും ലൈറ്റ് വാഹനങ്ങള്‍ക്ക് 29 മണിക്കൂര്‍ പരിശീലനവുമുണ്ടാകും.

 

Tags :