ഗുണ്ടകൾ പോലീസുകാരേയും മർദ്ദിച്ച് തോളെല്ല് വരെ തല്ലി പൊട്ടിച്ചു; പുറത്തിറങ്ങാനാകാതെ ഭയന്ന് വിറച്ച് ജനങ്ങൾ ; കോട്ടമുറി, അതിരമ്പുഴ, നാല്പാത്തിമല, ഏറ്റുമാനൂര്‍ ടൗണ്‍ എന്നിവിടങ്ങളില്‍ ജനങ്ങള്‍ ഭീതിയില്‍; എങ്ങും കഞ്ചാവ്, ചാരായ മാഫിയകളുടെ ഗുണ്ടാവിളയാട്ടം; സി.ഐ എം.ജെ അരുണിനെ ഏറ്റുമാനൂരില്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍

സ്വന്തം ലേഖകന്‍ ഏറ്റുമാനൂര്‍: അതിരമ്പുഴയില്‍ കരാര്‍ ജീവനക്കാരനു നേരെയുണ്ടായ ആക്രമണത്തിലെ പ്രതിയെ തേടി കോളനിയില്‍ എത്തിയ പൊലീസ് സംഘത്തിന് നേര്‍ക്ക് ഗുണ്ടാ ആക്രണമുണ്ടായതോടെ ഭയന്ന് വിറച്ച് ജനങ്ങള്‍. പൊലീസുകാര്‍ക്ക് ഈ അവസ്ഥ ആണെങ്കില്‍ സാധാരണക്കാരായ തങ്ങള്‍ എങ്ങിനെ വിശ്വസിച്ച് പുറത്തിറങ്ങി നടക്കുമെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. കമ്പിവടിയും മാരകായുധങ്ങളുമായി പൊലീസ് സംഘത്തെ പ്രതികള്‍ ആക്രമിച്ചത്. ആക്രമണത്തില്‍ തലയ്ക്കു നേരെ കമ്പിവടിയുപയോഗിച്ചുള്ള അടിയില്‍ നിന്നും ജീവൻപോകാതെ രക്ഷപെട്ടെങ്കിലും പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളുടെ തോളെല്ല് പൊട്ടി. കോട്ടമുറി, അതിരമ്പുഴ, നാല്പാത്തിമല, ഏറ്റുമാനൂര്‍ ടൗണ്‍ എന്നിവിടങ്ങളിലുള്ള സ്ത്രീകളും പെണ്‍കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് […]

അതിരമ്പുഴയിൽ കരാർ ജീവനക്കാരനു നേരെയുണ്ടായ ആക്രമണം; പ്രതികളെ അന്വേഷിച്ച് കോളനിയിൽ ചെന്ന പൊലീസ് സംഘത്തിനു നേരെ ആക്രമണം; കമ്പിവടിയും വടിവാളുമായുള്ള ആക്രമണത്തിൽ രണ്ടു പൊലീസുകാർക്ക് പരിക്ക്; ഒരാളുടെ തോളെല്ല് പൊട്ടി ; മറയൂരിലും, തെന്മലയിലും, കൊല്ലത്തിനും പിന്നാലെ കോട്ടയത്തും പൊലീസുകാർക്ക് ഗുണ്ടകളുടെ മർദ്ദനം; കണ്ണ് മൂടിക്കെട്ടി നീതിദേവതയും, സർക്കാരും, മനുഷ്യാവകാശ കമ്മീഷനും

തേർഡ് ഐ ബ്യൂറോ കോട്ടയം: അതിരുമ്പുഴയിൽ കരാർ ജീവനക്കാരനു നേരെയുണ്ടായ ആക്രമണത്തിലെ പ്രതിയെ തേടി കോളനിയിൽ എത്തിയ പൊലീസ് സംഘത്തിന് നേർക്ക് ഗുണ്ടാ ആക്രണം. കമ്പിവടിയും മാരകായുധങ്ങളുമായി പൊലീസ് സംഘത്തെ ആക്രമിച്ച പ്രതികളുടെ ആക്രമണത്തിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥർ കഷ്ടിച്ചാണ് രക്ഷപെട്ടത്. തലയ്ക്കു നേരെ കമ്പവടിയുയപയോഗിച്ചുള്ള അടിയിൽ നിന്നും രക്ഷപെട്ടെങ്കിലും പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളുടെ തോളെല്ല് പൊട്ടിയിട്ടുണ്ട്. രണ്ടു പേർക്കാണ് ആക്രണത്തിൽ സാരമായി പരിക്കേറ്റത്. മറയൂരിനും കൊല്ലത്തിനും തെന്മലയ്ക്കും പിന്നാലെ കോട്ടയത്തുണ്ടായ ആക്രമണത്തിൽ പൊലീസ് സേനയാകെ പകച്ചു നിൽക്കുകയാണ്. സംഭവത്തിൽ പ്രതിയായ ഒരാളെ പൊലീസ് […]

മാസ്‌ക് ധരിക്കാത്തതിന് പൊലീസുകാരന്റെ തലയോട്ടി കോണ്‍ക്രീറ്റ് കട്ട ഉപയോഗിച്ച് അടിച്ച് തകര്‍ത്ത സംഭവം; അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ സിപിഒ അജീഷിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റി; അടിയേറ്റത് തലയുടെ പിന്‍ഭാഗത്ത് ഇടതു ചെവിക്കു സമീപം; വയറുകീറി ഉള്ളില്‍ സൂക്ഷിച്ചിരിക്കുന്ന തലയോട്ടിയുടെ ഭാഗം പുനഃസ്ഥാപിക്കാന്‍ മാസങ്ങള്‍ കാത്തിരിക്കണം; കഞ്ചാവ് കേസിലും വധശ്രമക്കേസിലും പ്രതിയായ സുലൈമാന്‍ എക്‌സൈസ് സംഘത്തെയും ആക്രമിച്ച കൊടുംക്രിമിനല്‍

സ്വന്തം ലേഖകന്‍ മറയൂര്‍: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് പൊലീസിന് നേരെ ആക്രമണം നടന്ന സംഭവത്തില്‍ തലയോട്ടി തകര്‍ന്ന മറയൂര്‍ സ്റ്റേഷനിലെ സി പി ഒ അജീഷ് പോളിന്റെ (33) അരോഗ്യനിലയില്‍ നേരിയ പുരോഗതി. ഐസിയുവില്‍ നീരീക്ഷണത്തില്‍ കിടത്തിയിരിക്കുന്ന അജീഷിനെ മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ലങ്കില്‍ നാളെ മുറിയിലേയ്ക്ക് മാറ്റാനാവുമെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു. അജീഷിന്റെ തലയുടെ പിന്‍ഭാഗത്ത് ഇടതു ചെവിക്കു സമീപമാണ് കോണ്‍ക്രീറ്റ് കല്ലിനുള്ള ഇടിയേറ്റത്. ഇവിടെ തലയോട്ടി പൊട്ടി ഉള്ളില്‍ ക്ഷതമേറ്റു. ഈ ഭാഗത്ത് ഓപ്പറേഷന്‍ നടത്തിയ ശേഷം കുറച്ചുഭാഗം വയറുകീറി ഉള്ളില്‍ […]

തെന്മലയ്ക്ക് പിന്നാലെ മറയൂരിലും പൊലീസിന് നേരെ ആക്രമണം; പട്രോളിങ്ങിന് പോയ സിഐയെയും സംഘത്തെയും ആക്രമിച്ചത് കോണ്‍ക്രീറ്റ് കട്ട ഉപയോഗിച്ച്; സിപിഒ അജീഷിന്റെ നില ഗുരുതരം; സിഐ രതീഷിന്റെ തലയ്ക്ക് അഞ്ച് തുന്നൽ; ലോക്ക് ഡൗണ്‍കാലത്ത് കാക്കിക്ക് നേരെ അതിക്രമം വര്‍ധിക്കുന്നു;തിരിഞ്ഞ് നോക്കാതെ സർക്കാർ

സ്വന്തം ലേഖകന്‍ ഇടുക്കി: മറയൂരില്‍ വാഹന പരിശോധനയ്ക്കിടെ പൊലീസിന് നേരെ ആക്രമണം. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. സിഐ രതീഷും സിപിഒ അജീഷും മറ്റ് പൊലീസുകാരും പതിവ് പോലെ രാവിലെ തന്നെ പട്രോളിങ്ങിനിറങ്ങിയിരുന്നു. ഇതിനിടെയാണ് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് മാസ്‌ക് ധരിക്കാതെ നടക്കുന്ന സുലൈമാനെ കാണുന്നത്. മാസ്‌ക് ധരിക്കാത്തത് എന്താണെന്ന് ചോദിച്ച് ചെന്ന പൊലീസ് സംഘത്തിന് നേരെ ഇയാള്‍ അസഭ്യം പറയാനും ആക്രോശിക്കാനും തുടങ്ങി. കൂടുതല്‍ ചോദ്യം ചെയ്യുന്നതില്‍ ക്ഷുഭിതനായ ഇയാള്‍ സമീപത്ത് കിടന്ന കോണ്‍ക്രീറ്റ് കട്ട ഉപയോഗിച്ച് […]

തിരുവനന്തപുരത്ത് പൊലീസിനെ ആക്രമിച്ച സൈനികന്‍ പിടിയില്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: വാഹനപരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച് സൈനികന്‍. കെല്‍വിന്‍ വില്‍സ് എന്ന സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പൂന്തുറ സ്റ്റേഷനിലെ രണ്ട് എസ് ഐ മാര്‍ക്ക് പരിക്കേറ്റു. ഒരു എസ്‌ഐയുടെ കൈയൊടിഞ്ഞു. വാഹന പരിശോധനയ്ക്കിടെ വനിതാ പൊലീസുദ്യോഗസ്ഥയോട് ഇയാള്‍ മോശമായി പെരുമാറിയെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പൊലീസിനെ ആക്രമിച്ചത്. കഴിഞ്ഞ ദിവസവും തലസ്ഥാനത്ത് പൊലീസിന് നേരെ ഗുണ്ടാസംഘങ്ങളുടെ ആക്രമണം നടന്നിരുന്നു. പൊലീസ് വാഹനം ഇടിച്ച് തെറിപ്പിച്ച വിഷ്ണു, ദീപക് എന്ന ഫിറോസ് , ചന്ദ്രബോസ് എന്നിവരെ ഫോര്‍ട്ട് […]