മറുപടി പറയുന്നത് പിതൃത്വം ഉള്ളതുകൊണ്ടാണ്, ശബരിമല ജീവിതവിഷയവും ജീവിതസമരവുമാണ് ; അഞ്ച് വർഷം തന്നാൽ നിങ്ങൾക്ക് മനസിലാകും ഞങ്ങൾ എന്താണെന്ന് : സുരേഷ് ഗോപി
സ്വന്തം ലേഖകൻ
തുശൂർ : ശബരിമല വിഷയത്തിൽ മറുപടി പറയുന്നത് മറുപടി ഉള്ളതുകൊണ്ടും പിതൃത്വം ഉള്ളതുകൊണ്ടാണെന്നും നടനും തുശൂരിലെ ബി.ജെ.പി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. ശബരിമല ജീവിതവിഷയവും ജീവിതസമരവുമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ‘ഡോളർ സംസാരിക്കാൻ പാടില്ല, കടൽക്കൊളള സംസാരിക്കാൻ പാടില്ല, കിറ്റ് പ്രശ്‌നം സംസാരിക്കാൻ പാടില്ല. സ്വപ്ന-സരിത ഇങ്ങനെയുളള വിഷയങ്ങളൊന്നും ചർച്ചയിൽ വരരുത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനല്ലേ മഹാനായ ദേവസ്വം ബോർഡ് മന്ത്രി തന്നെ ഇതെടുത്തങ്ങിട്ട് എല്ലാവരുടേയും കണ്ണും മൂക്കും അടപ്പിച്ചുകളയാമെന്ന് വിചാരിച്ചത്. നല്ല ഫ്രോഡ് പരിപാടിയാണ് അദ്ദേഹം കാണിച്ചതെന്നും സുരേഷ് ഗോപി പറയുന്നു.
ജനങ്ങളെ സംബന്ധിച്ചിടത്തോളം ശബരിമലയും ‘കിറ്റിന്റെ ഫ്രോഡും’ ഡോളറും സോളാറും എല്ലാം വിഷയമാണ്. സംസ്ഥാനത്തെ ഒരു ഓഡിറ്റിംഗിനായി എൻഡിഎയ്ക്ക് അഞ്ച് വർഷം കിട്ടേണ്ടതുണ്ട്. അഞ്ചുവർഷം ലഭിച്ചാൽ തങ്ങൾ എന്താണെന്ന് എന്ന് മനസിലാക്കാമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
തന്റെ കൂട്ടത്തിൽ നിന്നും ആരും ശബരിമല വിഷയമാക്കണം എന്നുപറഞ്ഞുകൊണ്ട് വന്നില്ലെന്നും അദ്ദേഹം പറയുന്നു. ശബരിമലയാണ് ചർച്ചാവിഷയം എന്ന് പറയരുതെന്നും ഒരിക്കലും വിഷയങ്ങളെ വഴിതിരിച്ച് വിടാൻ പാടില്ലെന്നും പറഞ്ഞു.