ഓർമ്മയുണ്ടോ ഐങ്കൊമ്പ് ബസപകടം? പോലീസും നാട്ടുകാരും ഭയന്ന് വിറച്ച് നിൽക്കേ,  പകുതി കത്തിയ മനുഷ്യ ശരീരങ്ങള്‍ വാരിയെടുത്ത ആ ചെറുപ്പക്കാരനേ; ഐങ്കൊമ്പ് അപകടം മുതൽ കോവിഡ് ദുരിതകാലം വരെ കോട്ടയംകാരെ ചേർത്ത് പിടിച്ച    വിഎന്‍ വാസവന്‍ എന്ന മനുഷ്യ സ്നേഹി ഏറ്റുമാനൂരിൽ ജനവിധി തേടുമ്പോൾ

ഓർമ്മയുണ്ടോ ഐങ്കൊമ്പ് ബസപകടം? പോലീസും നാട്ടുകാരും ഭയന്ന് വിറച്ച് നിൽക്കേ, പകുതി കത്തിയ മനുഷ്യ ശരീരങ്ങള്‍ വാരിയെടുത്ത ആ ചെറുപ്പക്കാരനേ; ഐങ്കൊമ്പ് അപകടം മുതൽ കോവിഡ് ദുരിതകാലം വരെ കോട്ടയംകാരെ ചേർത്ത് പിടിച്ച വിഎന്‍ വാസവന്‍ എന്ന മനുഷ്യ സ്നേഹി ഏറ്റുമാനൂരിൽ ജനവിധി തേടുമ്പോൾ

Spread the love

ഏ.കെ. ശ്രീകുമാർ

കോട്ടയം: ‘ ഞങ്ങള് പെണ്ണുങ്ങള്‍ ഒത്തിരിപ്പേര് തോട്ടീന്ന് ബക്കറ്റില്‍ വെള്ളം നിറച്ച് തീ അണക്കാന്‍ ഓടി. മരിച്ചവരെ കാണണെമെന്ന് പറഞ്ഞപ്പോ പൊലീസ് സമ്മതിച്ചില്ല. കാണണ്ട, വെന്തുപോയി എന്ന് പറഞ്ഞു. വര്‍ഷം 23 കഴിഞ്ഞില്ലേ, പലതും ഓര്‍ക്കാന്‍ പറ്റുന്നില്ല. പക്ഷേ, മരിക്കും വരെ ആരും  മറക്കാത്ത ഒരു മനുഷ്യനുണ്ട് ആ കൂട്ടത്തില്‍. പൊലീസും നാട്ടുകാരും ഉള്‍പ്പെടെ കത്തിക്കരിഞ്ഞവരെ എടുക്കാന്‍ പേടിച്ച്   നിന്നപ്പോള്‍, ഓടി വന്ന് ആ പാതിവെന്തശരീരങ്ങള്‍ ഓരോന്നായി എടുത്ത് ആംബുലന്‍സില്‍ കയറ്റിയ ഒരു ചെറുപ്പക്കാരൻ ..’ ഇത് പറഞ്ഞപ്പോൾ ഐങ്കൊമ്പ് സ്വദേശിനി തങ്കമ്മച്ചേട്ടത്തിയുടെ വാക്കുകള്‍ ഇടറി.

ആ ചെറുപ്പക്കാരനാണ് കോട്ടയംകാരുടെ സ്വന്തം വാസവൻ ചേട്ടൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ തലമുറയിലെ പലര്‍ക്കും ഐങ്കൊമ്പ് ബസപകടത്തെപ്പറ്റി അറിയില്ല. കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് പാലായിലെ ഐങ്കൊമ്പ് ബസപകടം. 1998 ഒക്ടോബര്‍ 22. പാലാ സ്റ്റാന്‍ഡില്‍ നിന്നും നിറയെ യാത്രക്കാരുമായി തൊടുപുഴയിലേക്ക് യാത്ര തിരിച്ച പ്രശാന്ത് എന്ന സ്വകാര്യ ബസ്, ഐങ്കൊമ്പ് ഭാഗത്തെ റോഡിന്റെ ഇടതുവശത്തുണ്ടായിരുന്ന ടെലിഫോണ്‍ തൂണിലിടിച്ചശേഷം വലതുവശത്തുള്ള തിട്ടയിലിടിച്ചു മറിയുകയായിരുന്നു.  ബസിനുള്ളില്‍ കന്നാസില്‍ സൂക്ഷിച്ചിരുന്ന പെട്രോളിന് തീപിടിച്ച് ഏതാനും നിമിഷങ്ങള്‍ കൊണ്ട് ബസ് പൂര്‍ണമായും അഗ്‌നിക്കിരയായി. 16 പേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഒരു പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ 22 പേരാണ് അപകടത്തില്‍ മരണമടഞ്ഞത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നതിനാല്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പലതും ദിവസങ്ങള്‍ക്കു ശേഷമായിരുന്നു തിരിച്ചറിയുവാന്‍ സാധിച്ചത്.

ഈ ഓര്‍മ്മകള്‍ നടുക്കമുണ്ടാക്കുമ്പോഴും വിഎന്‍ വാസവനെ ഓര്‍ക്കാതിരിക്കാന്‍ പലര്‍ക്കും കഴിയില്ല. വെന്തമണം വമിക്കുന്ന, കത്തിക്കരിഞ്ഞ് തിരിച്ചറിയാതെ പോയ തങ്ങളുടെ പ്രിയപ്പെട്ടവരെ അറപ്പിന്റെ കണികപോലും ഇല്ലാതെ ചേര്‍ത്ത് പിടിച്ചത് വാസവന്‍ മാത്രമായിരുന്നു.

 

കോട്ടയത്ത് ഏത് അപകടമുണ്ടായാലും പൊലീസും ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്ത് എത്തും മുന്‍പേ വാസവന്‍ എത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരിക്കും എന്ന് മലയാളത്തിന്റെ മൊഗാസ്റ്റാര്‍ മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. അക്ഷരാർത്ഥത്തിൽ ഇത് ശരിയുമാണ്.

കുമരകം ബോട്ട് ദുരന്തം, താഴത്തങ്ങാടി ബസ് അപകടം ,പുല്ലുപാറ ദുരന്തം തുടങ്ങി ഏറെ മനുഷ്യ ജീവനുകള്‍ നഷ്ടപ്പെട്ട ദുരന്തഭൂമിയില്‍ ഒരു   സാധാരണക്കാരനായ സഖാവായി നിന്ന ആളാണ് അദ്ദേഹം. പ്രളയത്തില്‍ ആലപ്പുഴയിലെ ഒറ്റപ്പെട്ട തുരുത്തുകളില്‍ കുടുങ്ങിയവരെ ടോറസില്‍ കയറ്റി രാത്രി എ.സി.റോഡിലൂടെ ചങ്ങനാശേരിയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കാനുള്ള തന്ത്രപ്പാടിൽ ടോറസില്‍ നിന്ന് ബാലന്‍സ് തെറ്റി വീണ് നട്ടെല്ലിന് പരിക്കേറ്റ് ദീര്‍ഘകാലം ചികിത്സയ്ക്കു വിധേയനാകേണ്ടി വന്നു. ഇന്നും പൂര്‍ണ സുഖം പ്രാപിക്കാതിരുന്നിട്ടും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതില്‍ ഒരു കുറവും വരുത്തിയിട്ടില്ല. അഭയം ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാനെന്ന നിലയില്‍ ചെയ്ത മനുഷ്യത്വപരമായ ഇടപെടലുകള്‍ കണക്കുകള്‍ നിരത്തി പറയാവുന്നതിനും അപ്പുറമാണ്..

കോവിഡ് മഹാമാരിക്കാലത്തും കോട്ടയത്തെ ജനങ്ങള്‍ ആ കരുതല്‍ അറിഞ്ഞിട്ടുണ്ട്. ജില്ലയില്‍ ആദ്യം കോവിഡ് സ്ഥിരീകരിച്ച ചെങ്ങളത്തെ കുടുംബത്തെ നാട് മുഴുവന്‍ കുറ്റപ്പെടുത്തിയപ്പോഴും ശാപവാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിച്ചപ്പോഴും മാധ്യമങ്ങള്‍ അവരുടെ പിന്നാലെ വേട്ടപ്പട്ടികളെപ്പോലെ നടന്നപ്പോഴും ആദ്യാവസാനം ആ കുടുംബത്തെ ചേര്‍ത്ത് നിര്‍ത്തിയത് വി എന്‍ വാസവന്‍ ആയിരുന്നു. മറ്റൊരാളുടെ പ്രശ്നം സ്വന്തം പ്രശ്നമായി കണ്ട്, അത് പരിഹരിക്കപ്പെടും വരെ കയ്മെയ് മറന്ന് ഓടി നടക്കുന്നത് ശീലത്തിന്റെ ഭാഗമാണ് വാസവന്.

ആംബുലന്‍സുമായി ചെങ്ങളത്തെ വീട്ടില്‍ ചെന്ന് അവരെ സുരക്ഷിതരായി മെഡിക്കല്‍ കോളേജില്‍ എത്തിക്കും വരെ ജനങ്ങളുടെ ഒട്ടാകെ ഭീതിയും ആശങ്കയും അനുഭവിച്ചറിഞ്ഞിരുന്നു വി എന്‍ വാസവന്‍ എന്ന കോട്ടയംകാരുടെ സ്വന്തം വാസവന്‍ ചേട്ടന്‍. ‘മരണം വിതയ്ക്കുന്ന രോഗത്തോടുള്ള ഭീതി സ്വാഭാവികമാണ്, പക്ഷെ സഹജീവിയെ സഹായിക്കാനുള്ള ബാധ്യത നമ്മള്‍ മറക്കരുത്. ആരും ആ വീട്ടിലേക്ക് ചെല്ലണ്ട. സംഭവം അറിഞ്ഞ സമയത്തുതന്നെ ഡിഎംഒ, കലക്ടര്‍ എന്നിവരെ അറിയാക്കാനുള്ള ഒരു ഒരു ഉത്തരവാദിത്വം നിറവേറ്റണം, എന്നിട്ട് ആ വ്യക്തിയെ ഫോണിലൂടെ സമാശ്വസിപ്പിക്കാമായിരുന്നു..’ എല്ലാ കടമയും നിര്‍വ്വഹിച്ച ശേഷം വാസവന്‍ പറഞ്ഞ വാക്കുകളാണ് പിന്നീട് ഈ ദിവസം വരെ കോവിഡ് രോഗികള്‍ക്കൊപ്പം നില്‍ക്കാന്‍ കേരളത്തെ സജ്ജമാക്കിയത്. ഉദ്യോഗസ്ഥര്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കിയ ശേഷം, കയ്യുംകെട്ടി മാറി നിന്ന്, ഒടുവില്‍ പേരെടുക്കാന്‍ കഷ്ടപ്പെടുന്ന സീസണല്‍ പൊതുപ്രവര്‍ത്തകര്‍ക്ക് ഒരപവാദമാണ് സഖാവ് വി. എന്‍ വാസവന്‍.

മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സമിതിയിലെ സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ നോമിനി കൂടിയായ വാസവന്‍ മുന്‍കൈയ്യെടുത്താണ് കോട്ടയം മെഡിക്കല്‍ കോളേജിനെ ഇന്നത്തെ നിലവാരത്തിലേക്കുയര്‍ത്തിയത്.

 

കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് പുതിയ കാഷ്വാലിറ്റി ബ്ലോക്കടക്കം നിരവധി കെട്ടിടങ്ങളാണ് ആശുപത്രി വളപ്പില്‍ പ്രവര്‍ത്തനസജ്ജമായത്. വിവിധ പദ്ധതികള്‍ക്കായി 1200 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനാണ് തയ്യാറാക്കിയിരുന്നത്. അതില്‍ 800 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കി. ഇത് കൂടാതെ പുതിയ സര്‍ജിക്കല്‍ ബ്ലോക്ക് നിര്‍മ്മിക്കുന്നതിനായി 564 കോടിയും അനുവദിച്ചു .അതില്‍ നിന്നും 134 കോടി രൂപ ഇതിനോടകം ലഭിച്ചു കഴിഞ്ഞു. ഇതിന്റെയെല്ലാം പിന്നില്‍ വാസവന്‍ എന്ന വികസന നായകന്റെ കഠിന പ്രയത്‌നം തന്നെയാണ്.

ഇതിനെല്ലാം പുറമേയാണ് വാസവന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്ന് പറയാതെ വയ്യ. മെഡിക്കല്‍ കോളേജിലെത്തുന്ന മൂവായിരത്തോളം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി എല്ലാ ദിവസവും സൗജന്യ ഉച്ചഭക്ഷണം നല്കി വരുന്നതും വാസവന്‍ നേതൃത്വം കൊടുക്കുന്ന അഭയം ചാരിറ്റബിള്‍ ട്രസ്റ്റാണ്. ഇടതുപക്ഷം അധികാരത്തിലെത്തുകയും വാസവന്‍ മന്ത്രിയാവുകയും ചെയ്താല്‍ മെഡിക്കല്‍ കോളേജിനെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആശുപത്രിയാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല, വാസവനിലൂടെ ലഭിക്കുന്ന മന്ത്രിസ്ഥാനം ഏറ്റുമാനൂര്‍ മണ്ഡലത്തിലാകെ വന്‍ വികസന കുതിപ്പിനാകും സാക്ഷ്യം വഹിക്കുക

ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന വാസവന് സാധാരണ സ്ഥാനാര്‍ത്ഥികളുടെ ഉത്കണ്ഠയില്ല. അരനൂറ്റാണ്ടുകാലമായി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ, സഹജീവി സ്നേഹമുള്ള വാസവൻ ചേട്ടനെ പോലൊരാൾ തങ്ങളുടെ പ്രതിനിധിയായി നിയമസഭയിൽ വേണമെന്ന് ജനങ്ങൾ ആഗ്രഹിച്ചാൽ അതിന് കുറ്റം പറയാൻ ആകില്ല. വിദ്യാര്‍ത്ഥി യുവജന , പ്രസ്ഥാനങ്ങളിലൂടെ തുടങ്ങി ഒരോ ഘട്ടത്തിലും ഏല്‍പ്പിച്ച ഉത്തരവാദിത്വം തികഞ്ഞ ആത്മാര്‍ത്ഥതയോടെ നിര്‍വഹിക്കാന്‍ വാസവന് കഴിഞ്ഞിട്ടുണ്ട്. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം വക നാട്ടകം ഇന്ത്യാ പ്രസ് വളപ്പില്‍ കോടികളുടെ അക്ഷരമൂസിയം ഉയരുന്നതിന് പിന്നിലും വാസവന്‍ തന്നെ.

പാമ്പാടി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള വി എന്‍ വാസവന്റെ വീട്ടിലേക്ക് ജാതിമത പ്രായഭേദമന്യേ വാസവന്‍ ചേട്ടാ എന്ന് വിളിച്ച് ആര്‍ക്കും ഏത് സമയത്തും കയറിച്ചെല്ലാം. ആ വീടിന്റെ ഗേറ്റ് ആര്‍ക്ക് മുന്നിലും ഒരിക്കലും അടയില്ല. വന്നയാളുടെ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കിയിട്ടേ ഏത് അർദ്ധരാത്രിയിലും  വാസവൻ ഉറങ്ങാറുള്ളു.

Tags :