play-sharp-fill

പ്രതീക്ഷിച്ച കളക്ഷൻ നേടാനായില്ല:തിരിച്ചടികള്‍ക്കൊടുവില്‍ വേട്ടയ്യന്‍ ഒടിടിയിലേക്ക് : രജനിയുടെ പ്രതിഫലം പണിയായി’ എന്നാണ് റിപ്പോർട്ടുകൾ

ചെന്നൈ: തമിഴകത്തിന്റെ രജനികാന്ത് നായകനായി വന്ന ചിത്രമാണ് വേട്ടയ്യൻ. തമിഴ്‍നാട്ടില്‍ നിന്ന് വേട്ടയ്യൻ 200 കോടിയില്‍ അധികം നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലും മികച്ച കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് വേട്ടയ്യൻ 16.85 കോടി രൂപയാണ് ആകെ നേടിയതെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ചിത്രം ബോക്സോഫീസില്‍ നേട്ടം ഉണ്ടാക്കിയെങ്കിലും ലൈക്കയുടെ മുന്‍ ചിത്രങ്ങളും കൂട്ടിയാല്‍ ചിത്രം വലിയ ലാഭം ഉണ്ടാക്കില്ലെന്നാണ് വിവരം. ലാഭം നേടുന്ന തരത്തില്‍ ചിത്രത്തിന് കളക്ഷൻ ലഭിക്കുന്നില്ലെന്നാണ് പിന്നീട് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലാല്‍ സലാം സിനിമയുടെയടക്കം നഷ്‍ടം ചിത്രം […]

സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷ തിയതികൾ പ്രഖ്യാപിച്ചു; എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 3 മുതൽ 26 വരെ; ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 6 മുതൽ 29 വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് പരീക്ഷാതീയതികൾ പ്രഖ്യാപിച്ചത്. മാർച്ച് മൂന്ന് മുതൽ 26 വരെയാണ് എസ്.എസ്.എൽ.സി പരീക്ഷ നടക്കുക. രാവിലെ 9.30 മുതൽ പരീക്ഷകൾ ആരംഭിക്കും. ഫെബ്രുവരി 17 മുതൽ എസ്.എസ്.എൽ.സി മോഡൽ പരീക്ഷ നടക്കും. മാർച്ച് ആറു മുതൽ 29 വരെ ഹയർ സെക്കൻഡറി പരീക്ഷയും നടത്തും. 2025 മേയ് മൂന്നാം വാരത്തിന് മുമ്പ് ഫലപ്രഖ്യാപനമുണ്ടാകും. ഏപ്രിൽ എട്ടിന് മൂല്യനിർണയ ക്യാമ്പുകൾ ആരംഭിക്കും. ഒന്ന് മുതൽ ഒമ്പത് വരെ […]

അനധികൃത മദ്യം കടത്ത്: രഹസ്യ വിവരത്തെ തുടർന്ന് പരിശോധന യുവാവിനെ പോലീസ് പിടികൂടി

  ആലപ്പുഴ: കുട്ടനാട്ടിൽ അനധികൃത മദ്യം കടത്തിയ യുവാവിനെ പിടികൂടി പോലീസ്. കൈനടി സ്വദേശി ബിനീഷ് (30) നെയാണ്‌ കൈനടി പോലീസ് അറസ്റ്റ് ചെയ്തത്.   അനധികൃതമായി മദ്യം കടത്തിക്കൊണ്ടുവരുന്നതായി കൈനടി എസ്എച്ച്ഒ ആർ. രാജീവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്.   കൈനടി ഗോഡൗൺ ഭാഗത്തുവെച്ചാണ് പ്രതിയെ കസ്റ്റഡിയിൽ എടുക്കുത്തത്. ഇയാൾ സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊടകര കുഴൽപ്പണക്കേസ്: വീണ്ടും അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം; പുനരന്വേഷണം വേണോ തുടരന്വേഷണം വേണമോയെന്നത് തീരുമാനിച്ച് ഉടൻ കോടതിയെ സമീപിക്കാൻ ഡിജിപിക്ക് നിർദ്ദേശം

തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസ് വീണ്ടും അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം. പുനരന്വേഷണം വേണോ തുടരന്വേഷണം വേണമോയെന്ന നിയമപരമായ കാര്യങ്ങൾ പരിശോധിച്ച് ഉടൻ കോടതിയെ സമീപിക്കാനാണ് മുഖ്യമന്ത്രി ഡിജിപിക്ക് നിർദ്ദേശം നല്‍കിയിരിക്കുന്നത്. ഡിജിപിയുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം. കൊടകര കുഴൽപ്പണക്കേസിൽ ഒരു പ്രാവശ്യം തുടരന്വേഷണം നടന്നിട്ടുണ്ട്. ആദ്യ കുറ്റപത്രത്തിൽ 22 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. തുടരന്വേഷണത്തിൽ ഒരു പ്രതിയെ കൂടി ഉൾപ്പെടുത്തി കുറ്റപത്രം നൽകുകയായിരുന്നു. കൊടകര ദേശീയ പാതയില്‍ വച്ച് കാറില്‍ കൊണ്ടുപോകുകയായിരുന്ന മൂന്നരക്കോടി രൂപ ക്രിമിനല്‍ സംഘം തട്ടിയെടുത്തതുമായി ബന്ധപ്പെട്ടതാണ് കേസ്. ഇത് ബിജെപി തെരഞ്ഞെടുപ്പ് […]

തനതായ ശൈലിയിലൂടെ ചൈതന്യം നിറഞ്ഞ ഓർമ്മകൾ നൽകിയ രാഷ്ട്രീയ നേതാവ്; ടി.എം ജേക്കബ്ബിന്റെ പതിമൂന്നാമത് ചരമവാർഷികത്തിൽ അനുസ്മരണവുമായി കോട്ടയം ജില്ലാ കമ്മിറ്റി

കോട്ടയം: തനതായ ശൈലിയിലൂടെയും ശ്രേഷ്ഠമായ ഭരണപാടവത്തിലൂടെയും ചൈതന്യം നിറഞ്ഞ ഓർമ്മകൾ കേരള സമൂഹത്തിന് നൽകിയ കർമ്മോത്സുകനായ രാഷ്ട്രീയ നേതാവായിരുന്നു മുൻ മന്ത്രി ടി.എം ജേക്കബ് എന്ന് കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എസ് ജെയിംസ് പറഞ്ഞു. കോട്ടയത്ത് ടി.എം ജേക്കബ്ബിന്റെ പതിമൂന്നാമത് ചരമവാർഷിക അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് വേദഗിരി അദ്ധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി ബി.എ ഷാനവാസ്, അനൂപ് കങ്ങഴ, നിയോജകമണ്ഡലം പ്രസിഡന്റ് ബിജു താനത്ത്, ജില്ലാ ട്രഷറർ അഡ്വ.കെ.എം ജോർജ്ജ് നാസ്സർ നെടുംകുന്നം തുടങ്ങിയവർ […]

വില കുറഞ്ഞ കാറുകളോട് നോ : വാങ്ങാൻ ആളില്ല, ഈ കാറുകള്‍ കെട്ടിക്കിടക്കുന്നു: ആശങ്ക തുറന്നുപറഞ്ഞ് മാരുതി മേധാവി ; വിലകൂടിയ കാറുകളില്‍ മാത്രമാണ് വളർച്ച നടക്കുന്നത്

ഡൽഹി: 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള കാറുകളുടെ വില്‍പ്പനയില്‍ ഇടിവുണ്ടായതായി മാരുതി സുസുക്കി ചെയർമാൻ ആർ സി ഭാർഗവ പറഞ്ഞു. ഇത് ആശങ്കാജനകമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഒരു കാലത്ത് മൊത്തം വില്‍പ്പനയുടെ 80% ഈ കാറുകളായിരുന്നു. എന്നാല്‍, ഇപ്പോള്‍ അത് തുടർച്ചയായി കുറയുന്നു. ആളുകള്‍ക്ക് ഡിസ്പോസിബിള്‍ വരുമാനം കുറവായതാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. കമ്പനിയുടെ ത്രൈമാസ ഫലങ്ങളെക്കുറിച്ചുള്ള സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഈ വിഭാഗത്തില്‍ വില്‍പ്പന കുറവായതിനാല്‍ വാഹന വിപണിയില്‍ മൊത്തത്തിലുള്ള വളർച്ചയില്ലെന്ന് ഭാർഗവ പറഞ്ഞു. വിപണി ഈ നിലയിലെ […]

15 വയസ്സുകാരനെ കാണാതായി: വഴക്ക് പറഞ്ഞതിനെ തുടർന്ന് മകൻ വീട് വിട്ടിറങ്ങി, അന്വേഷണത്തിൽ റെയിൽവേ സ്റ്റേഷനിൽ നിന്നും സൈക്കിൾ കണ്ടെത്തി

  ആലപ്പുഴ: കായംകുളത്ത് 15 കാരനെ കാണാതായതായി പരാതി. കായംകുളം പുതുപ്പള്ളി സ്വദേശി ചിന്മയാനന്തിയനെയാണ് കാണാതായത്.   വഴക്ക് പറഞ്ഞതിനെ തുടർന്ന് മകൻ വീട്ടിൽ നിന്ന് പിണങ്ങിപ്പോയതാണെന്ന് മാതാവ് പറയുന്നു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. അമ്മ വഴക്കുപറഞ്ഞപ്പോൾ കുട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.   സംഭവത്തിൽ കായംകുളം പോലീസിൽ മാതാപിതാക്കൾ പരാതി നൽകി. അതേസമയം വീട്ടുകാർ നടത്തിയ തെരച്ചിലിൽ കുട്ടിയുടെ സൈക്കിൾ കായംകുളം റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കായംകുളം പോലീസ് കേസ് അന്വേഷണം ആരംഭിച്ചു.

കേന്ദ്ര മന്ത്രിയായിട്ടും ഓർമ്മയില്ലാതെ പെരുമാറുന്നത് വലിയ കഷ്ടമാണ്, തൃശൂർ പൂരത്തിന് ആംബുലൻസിൽ എത്തിയത് ഓർമ്മയില്ലേ…? ചെറുപ്പക്കാർ ആംബുലൻസിലേക്ക് എടുത്തുകൊണ്ട് പോയെന്നാണ് പറഞ്ഞത്; സുരേഷ് ഗോപിയെ പരിഹസിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ

കൊല്ലം: ആംബുലൻസ് വിവാദത്തിൽ സുരേഷ് ഗോപിയെ പരിഹസിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. സുരേഷ് ഗോപി ഓർമ്മയില്ലാതെ പെരുമാറുന്നത് വലിയ കഷ്ടമാണ്. തൃശൂർ പൂരത്തിന് ആംബുലൻസിൽ എത്തിയത് കേന്ദ്ര മന്ത്രിയായിട്ടും സുരേഷ് ഗോപിക്ക് ഓർമ്മയില്ലേയെന്ന് ബാലഗോപാൽ ചോദിച്ചു. ചിലർ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ചെറുപ്പക്കാർ ചേർന്ന് ആംബുലൻസിലേക്ക് എടുത്തുകൊണ്ട് പോയെന്നാണ് പറഞ്ഞത്. സുരേഷ് ഗോപിയുടെ ഓർമ്മ അന്ന് പോയതാണെന്നും ബാലഗോപാൽ പറഞ്ഞു. സിപിഎം കൊല്ലം ഏരിയ കമ്മിറ്റി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂർ പൂരം കലക്കാൻ ശ്രമം നടന്നു. ഇതെല്ലാം ഒരു ആസൂത്രണത്തിലൂടെ […]

‘ പണി’ക്കെതിരെ പണി കൊടുക്കുന്നതാരാ? അവരെ പൊലീസ് ഐഡന്‍റിഫൈ ചെയ്തിട്ടുണ്ട്’; ചിത്രത്തിന്റെ സംവിധായകനും നടനുമായ ജോജു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്: പണി’ക്കെതിരെ ബോധപൂര്‍വ്വമായ ഡീഗ്രേഡിംഗ് നടന്നെന്നാണ് അദ്ദേഹം പറയുന്നത്.

കൊച്ചി: മലയാളത്തില്‍ സമീപകാലത്ത് പ്രേക്ഷകപ്രീതിയില്‍ മുന്നിലെത്തിയ ചിത്രങ്ങളിലൊന്നാണ് പണി. നടനായി തിളങ്ങിയ ജോജു ജോര്‍ജിന്‍റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ പ്രീ റിലീസ് ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്. തിയറ്ററുകളിലെത്തിയപ്പോഴും ആ പ്രീതി നിലനിര്‍ത്താന്‍ ചിത്രത്തിന് സാധിച്ചു. ബോക്സ് ഓഫീസിലും മികച്ച പ്രകടനവുമായി തിയറ്ററുകളില്‍ തുടരുകയാണ് പണി. ഇപ്പോഴിതാ ആദ്യ ദിവസങ്ങളില്‍ ചിത്രത്തിനെതിരെ ബോധപൂര്‍വ്വമായ ഡീഗ്രേഡിംഗ് നടന്നുവെന്ന് പറയുകയാണ് സംവിധായകനും ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നടനുമായ ജോജു ജോര്‍ജ്. ചിത്രത്തിന്‍റെ അണിയറക്കാര്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജോജുവിന്‍റെ ആരോപണം. “ആദ്യത്തെ രണ്ട് ദിവസം […]

വൈക്കം സത്യഗ്രഹ സ്മാരക ആശുപ്രത്രിയുടെ പുതിയ മന്ദിരത്തിൻ്റെ ശിലാസ്ഥാപനം നടത്തി: വൈക്കത്തേയും സമീപ പ്രദേശങ്ങളിലേയും സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ മികച്ച ചികിൽസ ലക്ഷ്യം.

വൈക്കം: വൈക്കം സത്യഗ്രഹ സ്മാരക ആശുപ്രത്രിയുടെ പുതിയ മന്ദിരത്തിൻ്റെ ശിലാസ്ഥാപനം നടത്തി. രാഷ്ട്രീയ സ്വയം സേവക സംഘത്തിൻ്റെ നേതൃത്വത്തിൽ നടത്തി വരുന്ന വി എസ് എം ആശുപത്രി25-ാം വർഷത്തിലേയ്ക്കു കടക്കുമ്പോൾ വൈക്കത്തേയും സമീപപ്രദേശങ്ങളിലേയും സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ മികച്ച ചികിൽസ ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെയാണ് പുതിയ മന്ദിരം നിർമ്മിക്കുന്നത്. പിറവം ചിന്മയ ഇൻ്റർനാഷണൽ ഫൗണ്ടേഷനിലെ ശാരദാനന്ദ സ്വാമികൾ പുതിയ ആശുപത്രി മന്ദിരത്തിൻ്റെ ശിലാസ്ഥാപനം നടത്തി. തുടർന്നു നടന്ന സമ്മേളനത്തിൽമനേജിംഗ് ട്രസ്റ്റി എം.ജി. സോമനാഥ് അധ്യക്ഷത വഹിച്ചു.ശാരദാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്തു. ശരീരത്തിൻ്റേയും മനസിൻ്റേയും സമ്പൂർണമായ സ്വാസ്ഥ്യമാണ് […]