ഹൃദ്രോഗ സാധ്യത കുറയ്ക്കും; പ്രതിരോധശേഷി കൂട്ടും; വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം; അറിയാം ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ആരോഗ്യഗുണങ്ങള്‍
കൊച്ചി: ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. വിവിധ ആരോഗ്യപ്രശ്നങ്ങളെ അകറ്റുന്നതിന് ഡ്രാഗണ്‍ ഫ്രൂട്ട് സഹായിക്കുന്നു. ഡ്രാഗണ്‍ ഫ്രൂട്ടില്‍ കൊളസ്‌ട്രോള്‍, പൂരിത, ട്രാൻസ് ഫാറ്റ് എന്നിവയുടെ അളവ് വളരെ കുറവാണ്. അത് കൊണ്ട് ഈ പഴം പതിവായി കഴിക്കുന്നത് ഉന്മേഷം നല്‍കുന്നതിന് മാത്രമല്ല ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കും. പ്രീബയോട്ടിക്സ് ഉള്ളത് കൊണ്ട് തന്നെ കുടലിലെ നല്ലതും ചീത്തയുമായ ബാക്ടീരിയകളുടെ ബാലൻസ് മെച്ചപ്പെടുത്തും. നാരുകളാല്‍ സമ്പുഷ്ടമായതിനാല്‍ ദഹന പ്രക്രിയ ശക്തിപ്പെടുത്താനും മലബന്ധം മാറാനുമെല്ലാം ഏറെ നല്ലതാണ്. ആൻ്റി ഓക്‌സിഡൻ്റുകള്‍, ഫ്ലേവനോയ്ഡുകള്‍, ഫിനോളിക് ആസിഡ്, […]