Wednesday, April 22, 2026

സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷ തിയതികൾ പ്രഖ്യാപിച്ചു; എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 3 മുതൽ 26 വരെ; ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 6 മുതൽ 29 വരെ

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് പരീക്ഷാതീയതികൾ പ്രഖ്യാപിച്ചത്.

video
play-sharp-fill

മാർച്ച് മൂന്ന് മുതൽ 26 വരെയാണ് എസ്.എസ്.എൽ.സി പരീക്ഷ നടക്കുക. രാവിലെ 9.30 മുതൽ പരീക്ഷകൾ ആരംഭിക്കും. ഫെബ്രുവരി 17 മുതൽ എസ്.എസ്.എൽ.സി മോഡൽ പരീക്ഷ നടക്കും.

മാർച്ച് ആറു മുതൽ 29 വരെ ഹയർ സെക്കൻഡറി പരീക്ഷയും നടത്തും. 2025 മേയ് മൂന്നാം വാരത്തിന് മുമ്പ് ഫലപ്രഖ്യാപനമുണ്ടാകും. ഏപ്രിൽ എട്ടിന് മൂല്യനിർണയ ക്യാമ്പുകൾ ആരംഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലേക്കുള്ള പരീക്ഷ ഫെബ്രുവരി അവസാനം തുടങ്ങുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.