Spread the love

കോട്ടയം: തനതായ ശൈലിയിലൂടെയും ശ്രേഷ്ഠമായ ഭരണപാടവത്തിലൂടെയും ചൈതന്യം നിറഞ്ഞ ഓർമ്മകൾ കേരള സമൂഹത്തിന് നൽകിയ കർമ്മോത്സുകനായ രാഷ്ട്രീയ നേതാവായിരുന്നു മുൻ മന്ത്രി ടി.എം ജേക്കബ് എന്ന് കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എസ് ജെയിംസ് പറഞ്ഞു.

video
play-sharp-fill

കോട്ടയത്ത് ടി.എം ജേക്കബ്ബിന്റെ പതിമൂന്നാമത് ചരമവാർഷിക അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് വേദഗിരി അദ്ധ്യക്ഷത വഹിച്ചു.

ജനറൽസെക്രട്ടറി ബി.എ ഷാനവാസ്, അനൂപ് കങ്ങഴ, നിയോജകമണ്ഡലം പ്രസിഡന്റ് ബിജു താനത്ത്, ജില്ലാ ട്രഷറർ അഡ്വ.കെ.എം ജോർജ്ജ് നാസ്സർ നെടുംകുന്നം തുടങ്ങിയവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group