play-sharp-fill

സം​ര​ക്ഷ​ണ​ഭി​ത്തി​ ​പു​ന​ർ​നി​ർ​മ്മി​ക്കാ​ൻ​ ​അ​നു​മ​തി​ ​ന​ൽ​കാ​ൻ​ ​അ​ര​ല​ക്ഷം​ ​രൂ​പ​ ​കൈ​ക്കൂ​ലി​ ; കോ​ട്ട​യം​ കൂ​വ​പ്പി​ള്ളി സ്വദേശിയായ മുൻ ആർ.ഡി.ഒയ്ക്ക് 7 വർഷം കഠിനതടവും മുൻ വില്ലേജ് ഓഫീസർക്ക് 4 വർഷം തടവും

​സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം​:​ ​കൃ​ഷി​യി​ട​ത്തി​ന്റെ​ ​ഇ​ടി​ഞ്ഞു​പോ​യ​ ​സം​ര​ക്ഷ​ണ​ഭി​ത്തി​ ​പു​ന​ർ​നി​ർ​മ്മി​ക്കാ​ൻ​ ​അ​നു​മ​തി​ ​ന​ൽ​കാ​ൻ​ ​അ​ര​ല​ക്ഷം​ ​രൂ​പ​ ​കൈ​ക്കൂ​ലി​ ​വാ​ങ്ങി​യ​ ​കേ​സി​ൽ​ ​മൂ​വാ​റ്റു​പു​ഴ​ ​റി​ട്ട.​ ​ആ​ർ.​ഡി.​ഒ​ ​വി.​ആ​ർ.​ ​മോ​ഹ​ന​ൻ​പി​ള്ള​യ്ക്ക് ​മൂ​വാ​റ്റു​പു​ഴ​ ​വി​ജി​ല​ൻ​സ് ​കോ​ട​തി​ ​ഏ​ഴു​ ​വ​ർ​ഷം​ ​ക​ഠി​ന​ത​ട​വും​ 25,000​ ​രൂ​പ​ ​പി​ഴ​യും​ ​ശി​ക്ഷ​ ​വി​ധി​ച്ചു.​ ​ജാ​മ്യം​ ​അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ​ ​മൂ​വാ​റ്റു​പു​ഴ​ ​സ​ബ് ​ജ​യി​ലി​ൽ​ ​റി​മാ​ൻ​ഡ് ​ചെ​യ്‌​തു.​ അ​തേ​ ​സ​മ​യം​ഭൂ​മി​ ​പോ​ക്കു​വ​ര​വ് ​ചെ​യ്തു​ന​ൽ​കാ​ൻ​ 1500​ ​രൂ​പ​ ​കൈ​ക്കൂ​ലി​ ​വാ​ങ്ങി​യ​തി​നാ​ണ് ​തി​രു​വ​ന​ന്ത​പു​രം​ ​പാ​ങ്ങോ​ട്മു​ൻ​ ​വി​ല്ലേ​ജ് ​ഓ​ഫീ​സ​ർ​ ​സ​ജി​ത്ത് ​എ​സ്.​നാ​യ​ർ​ക്ക് 4​ ​വ​ർ​ഷം​ ​ക​ഠി​ന​ ​ത​ട​വും​ 20,000​ ​രൂ​പ​ ​പി​ഴ​യും​ ​ശി​ക്ഷി​ച്ച​ത്.​ 2015​ൽ​ […]

മസ്റ്ററിംഗ് നടത്തിയോ ഇല്ലെങ്കിൽ എട്ടിന്റെ പണികിട്ടും ; റേഷന്‍ കാര്‍ഡുകളിലെ പേരുകളില്‍ ഈ മാറ്റം വരുത്തണം, വൈകിയാല്‍ പിഴ ഈടാക്കാൻ നിർദ്ദേശം

സ്വന്തം ലേഖകൻ കോഴിക്കോട്: മഞ്ഞ, പിങ്ക്, നീല റേഷന്‍ കാര്‍ഡുകളില്‍പ്പെട്ട അംഗങ്ങളില്‍ മരിച്ചവരുണ്ടെങ്കില്‍ ഉടന്‍ അവരുടെ പേരുകള്‍ നീക്കം ചെയ്യാന്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് ജില്ല സിവില്‍ സപ്ലൈസ് വകുപ്പിന്റെ നിര്‍ദ്ദേശം. കേരളത്തിന് പുറത്തുള്ളവരുടെ വിവരവും അറിയിക്കണം. വൈകിയാല്‍ ഇത്രയും കാലം അനധികൃതമായി വാങ്ങിയ ഭക്ഷ്യധാന്യത്തിന്റെ വില പിഴയായി ഈടാക്കും. റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുള്ളവരുടെ വ്യക്തമായ കണക്ക് ലഭിക്കാത്ത സാഹചര്യത്തിലാണ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.ജില്ലയില്‍ മഞ്ഞ, പിങ്ക്, കാര്‍ഡുകളിലായി 13,70,046 പേരുണ്ട്. ഇതില്‍ 83 ശതമാനമാണ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയത്. ബാക്കി 17 ശതമാനം ജീവിച്ചിരിക്കുന്നവരാണോ […]

ടിവി കണ്ടുകൊണ്ടിരിക്കേ പെട്ടെന്ന് കറൻ്റ് പോയി ; മെയിൻ സ്വിച്ചിന് അടുത്തെത്തിയപ്പോൾ മോഷ്ടാവിന്റെ മർദ്ദനവും ; മോഷണ ശ്രമം തടയാൻ ശ്രമിച്ച വീട്ടമ്മയുടെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ച് കള്ളൻ

സ്വന്തം ലേഖകൻ കൊല്ലം: കൊല്ലം കുന്നിക്കോട് മോഷണ ശ്രമം തടയാൻ ശ്രമിച്ച വീട്ടമ്മയുടെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു. കുന്നിക്കോട് ചേത്തടി സ്വദേശി അനിതയാണ് അക്രമണത്തിന് ഇരയായത്. അനിതയുടെ നിലവിളി കേട്ട് ഭർത്താവ് എത്തിയതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെ അനിത വീട്ടുകാർക്കൊപ്പം ടെലിവിഷൻ പരിപാടി കാണുമ്പോഴാണ് സംഭവം. ടിവി കണ്ടുകൊണ്ടിരിക്കേ പെട്ടെന്ന് വീട്ടിൽ കറൻ്റ് പോയി. എന്നാൽ വീടിന് സമീപത്തെ തെരുവുവിളക്ക് അണഞ്ഞില്ല. അയൽവീട്ടിലും വെളിച്ചമുണ്ടായിരുന്നു. ഫ്യൂസ് പോയതാകാം എന്ന് കരുതി അനിത മെയിൽ സ്വിച്ചിന് അടുത്തെത്തി. തുടർന്നാണ് മെയിൻ […]

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് ; മുഖ്യപ്രതി സതീഷ് കുമാറിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി ; ജാമ്യഹര്‍ജി തള്ളിയത് ജസ്റ്റിസ് ബേലാ എം ത്രിവേദി അധ്യക്ഷയായ ബഞ്ച് ; കേസില്‍ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതി നിര്‍ദേശം

സ്വന്തം ലേഖകൻ കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുഖ്യപ്രതി പി സതീഷ് കുമാറിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. അതേസമയം, ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതി നിര്‍ദേശം നല്‍കി. വിചാരണ വൈകുകയാണെങ്കില്‍ വീണ്ടും ജാമ്യാപേക്ഷ പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബേലാ എം ത്രിവേദി അധ്യക്ഷയായ ബഞ്ചാണ് ജാമ്യഹര്‍ജി തള്ളിയത്. സതീഷിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി, ഗൗരവ് അഗര്‍വാള്‍ എന്നിവര്‍ ഹാജരായി. ജാമ്യം അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാല്‍ ഹര്‍ജി പിന്‍വലിക്കാന്‍ […]

തെറ്റുപറ്റി, മാപ്പ് തരണം, ഭീഷണിപ്പെടുത്തിയുള്ള സന്ദേശം അബദ്ധമായിരുന്നു; സൽമാൻ ഖാനെതിരെ ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് മറ്റൊരു സന്ദേശം

സ്വന്തം ലേഖകൻ മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെതിരെ ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് മറ്റൊരു സന്ദേശം. മുംബൈ ട്രാഫിക്ക് പൊലീസിനാണ് സന്ദേശം ലഭിച്ചത്. തെറ്റുപറ്റിയെന്നും മാപ്പ് തരണമെന്നുമായിരുന്നു പുതിയ സന്ദേശം. ഭീഷണിപ്പെടുത്തിയുള്ള സന്ദേശം അബദ്ധമായിരുന്നുവെന്നും പുതിയ സന്ദേശത്തിലുണ്ട്. വാട്സ്ആപ്പ് വഴിയാണ് സന്ദേശം വന്നത്. ഝാർഖണ്ഡാണ് സന്ദേശത്തിന്‍റെ ഉറവിടമെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അധോലോക കുറ്റവാളി ലോറൻസ് ബിഷ്‌ണോയി സംഘവുമായുള്ള ദീർഘകാല വൈരാഗ്യം പരിഹരിക്കാൻ നടൻ സൽമാൻ ഖാനോട് അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് കൊണ്ടുള്ളതായിരുന്ന ആദ്യം വന്ന സന്ദേശം. സൽമാൻ പണം […]

പൂരത്തിന്റെ പ്രധാന ആകർഷണമായ വെടിക്കെട്ട് സ്വരാജ് റൗണ്ടിൽപ്പോലും നടക്കില്ല ; കേന്ദ്രനിയമം ആരാധനാലയങ്ങളിലെ വെട്ടിക്കെട്ട് മുടക്കും : മന്ത്രി വി. എൻ വാസവൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേന്ദ്ര സർക്കാർ സ്ഫോടകവസ് തു നിയമത്തിൽ വരുത്തിയ ഭേദഗതി പ്രാബല്യത്തിലായാൽ കേരളത്തിലെ ആരാധനാലയങ്ങളിലെ ഉത്സവ ആഘോഷങ്ങളുടെ പ്രധാന ആകർഷണവും ആചാരങ്ങളുടെ ഭാഗവുമായ വെടിക്കെട്ട് മുടങ്ങും. ഇത് അംഗീകരിക്കാൻ ആവില്ലന്ന് ദേവസ്വം മന്ത്രി വി. എൻ വാസവൻ പ്രസ്താവനയിൽ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം തൃശൂർ പൂരം ഉൾപ്പടെ ആരാധനാലയങ്ങളിലെ വെടിക്കെട്ട് തന്നെ ഇല്ലാതാക്കും വെടിക്കെട്ട് പുരയിൽനിന്ന് 200 മീറ്റർ അകലെ യാകണം വെടിക്കെട്ട് നടത്താനെന്നാണ് പ്രധാന ഭേദഗതി. ഇതനുസരിച്ച് പൂരത്തിന്റെ പ്രധാന ആകർഷണമായ വെടിക്കെട്ട് സ്വരാജ് റൗണ്ടിൽപ്പോലും നടക്കില്ല. […]

ട്രെയിന്‍ യാത്രാ ദുരിതത്തിന് പരിഹാരമാകുന്നു ; കേരളത്തിന് നിരവധി വന്ദേ മെട്രോ ട്രെയിനുകള്‍ അനുവദിക്കാന്‍ റെയില്‍വേ ; കുറഞ്ഞത് അഞ്ച് റൂട്ടുകളിലേക്കെങ്കിലും സർവീസ് അനുവദിക്കുമെന്ന് സൂചന ; ആദ്യ ട്രെയിന്‍ തിരുവനന്തപുരം – എറണാകുളം നഗരങ്ങളെ ബന്ധിപ്പിക്കുന്നത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ട്രെയിന്‍ യാത്രാ ദുരിതം രൂക്ഷമായ കേരളത്തിലെ യാത്രക്കാരുടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുന്നു. 250 കിലോമീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്ന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ റെയില്‍വേ പുറത്തിറക്കിയ നമോ ഭാരത് റാപ്പിഡ് റെയില്‍ അഥവാ വന്ദേ മെട്രോ ട്രെയിനുകള്‍ കേരളത്തിനും അനുവദിക്കാന്‍ റെയില്‍വേ പദ്ധതിയിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഏറ്റവും കുറഞ്ഞത് അഞ്ച് റൂട്ടുകളിലേക്കെങ്കിലും വന്ദേ മെട്രോ ട്രെയിനുകള്‍ കേരളത്തിന് അനുവദിക്കുമെന്നാണ് സൂചന. ആദ്യത്തെ ട്രെയിന്‍ തിരുവനന്തപുരം – എറണാകുളം നഗരങ്ങളെ ബന്ധിപ്പിക്കുന്നതാകുമെന്നാണ് സൂചന. എറണാകുളം – കണ്ണൂര്‍, കോഴിക്കോട്- കോയമ്പത്തൂര്‍, കണ്ണൂര്‍- പാലക്കാട്, […]

അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കും ; ദിവ്യക്കെതിരെ കൂടുതല്‍ നടപടി ; അന്വേഷണത്തില്‍ സര്‍ക്കാര്‍ ഒരുതരത്തിലും ഇടപെടില്ല ; എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പിപി ദിവ്യക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എത്രയും പെട്ടെന്ന് പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കുമെന്നും അന്വേഷണത്തില്‍ സര്‍ക്കാര്‍ ഒരുതരത്തിലും ഇടപെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ദിവ്യയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊലീസ് റിപ്പോര്‍ട്ടിന് ശേഷം കൂടുതല്‍ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. അന്വേഷണത്തില്‍ ഒരു തരത്തിലുള്ള ബാഹ്യ ഇടപെടലുമുണ്ടാകില്ല. നവീന്റെ കുടുംബത്തോടൊപ്പമാണ് ഇപ്പോള്‍ നില്‍ക്കേണ്ടത്. മറിച്ചുള്ള പ്രസ്താവനകള്‍ എല്‍ഡിഎഫ് […]

ഗുരുവായൂര്‍ ക്ഷേത്രം: ഭണ്ഡാരവരവ് 6.84 കോടി രൂപ ; സ്വര്‍ണം 2.82 കിലോ, 24.20 ഗ്രാം വെള്ളിയും ലഭിച്ചു

സ്വന്തം ലേഖകൻ ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ വരവായി 6,84,37,887 രൂപ ലഭിച്ചു. രണ്ടു കിലോ 826 ഗ്രാം 700 മില്ലിഗ്രാം സ്വര്‍ണവും 24.20 ഗ്രാം വെള്ളിയും ലഭിച്ചു. പിന്‍വലിച്ച 2000 രൂപയുടെ 128, 1000 രൂപയുടെ 41, അഞ്ഞൂറിന്റെ 96 നോട്ടുകളും ലഭിച്ചു. യൂനിയന്‍ ബാങ്ക് ശാഖക്കായിരുന്നു എണ്ണല്‍ ചുമതല. കിഴക്കേ നടയിലെ ഇ-ഭണ്ഡാരം വഴി 2,75,150 രൂപയും പടിഞ്ഞാറെ നടയിലെ ഇ-ഭണ്ഡാരം വഴി 60,432 രൂപയും ലഭിച്ചു.

വീല്‍ ചെയറിലിരുന്ന് ശ്രുതിയെത്തി ; ജെന്‍സന്റെ ശവകുടീരത്തിന് സമീപത്തേയ്ക്ക് ; 41ാം ദിവസത്തെ പ്രത്യേക പ്രാര്‍ഥനകളില്‍ പങ്കെടുത്തു

സ്വന്തം ലേഖകൻ കല്‍പ്പറ്റ: പ്രിയപ്പെട്ടവന്റെ ശവകുടിരത്തിന് സമീപത്തേക്ക് വീല്‍ ചെയറിലിരുന്ന് ശ്രുതിയെത്തി. മുണ്ടക്കൈ,ചൂരല്‍മല ഉരുള്‍പൊട്ടലില്‍ അച്ഛനും അമ്മയും സഹോദരിയും നഷ്ടപ്പെട്ട ശ്രുതിയുടെ അവസാന പ്രതീക്ഷയായിരുന്നു പ്രതിശ്രുത വരന്‍ ജെന്‍സന്‍. ശ്രുതിയോടൊപ്പം യാത്ര ചെയ്യവേ കാറപകടത്തില്‍ ജെന്‍സനും മരിച്ചതോടെ ശ്രുതി വീണ്ടും ഒറ്റയ്ക്കായി. പരിക്കേറ്റ് ചികിത്സയിലായിരുന്നതിനാല്‍ ജെന്‍സന്റെ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുവന്നാണ് ശ്രുതിയെ കാണിച്ചത്. 41ാം ദിവസത്തെ ചടങ്ങുകള്‍ക്കായാണു ശ്രുതി ആണ്ടൂര്‍ സിഎസ്‌ഐ പള്ളി സെമിത്തേരിയില്‍ എത്തിയത്. ജെന്‍സനുവേണ്ടി നടത്തിയ പ്രത്യേക പ്രാര്‍ഥനകളില്‍ ശ്രുതി പങ്കെടുത്തു. കഴിഞ്ഞമാസം കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ […]