സംരക്ഷണഭിത്തി പുനർനിർമ്മിക്കാൻ അനുമതി നൽകാൻ അരലക്ഷം രൂപ കൈക്കൂലി ; കോട്ടയം കൂവപ്പിള്ളി സ്വദേശിയായ മുൻ ആർ.ഡി.ഒയ്ക്ക് 7 വർഷം കഠിനതടവും മുൻ വില്ലേജ് ഓഫീസർക്ക് 4 വർഷം തടവും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കൃഷിയിടത്തിന്റെ ഇടിഞ്ഞുപോയ സംരക്ഷണഭിത്തി പുനർനിർമ്മിക്കാൻ അനുമതി നൽകാൻ അരലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ മൂവാറ്റുപുഴ റിട്ട. ആർ.ഡി.ഒ വി.ആർ. മോഹനൻപിള്ളയ്ക്ക് മൂവാറ്റുപുഴ വിജിലൻസ് കോടതി ഏഴു വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ജാമ്യം അനുവദിക്കാത്തതിനാൽ മൂവാറ്റുപുഴ സബ് ജയിലിൽ റിമാൻഡ് ചെയ്തു.
അതേ സമയംഭൂമി പോക്കുവരവ് ചെയ്തുനൽകാൻ 1500 രൂപ കൈക്കൂലി വാങ്ങിയതിനാണ് തിരുവനന്തപുരം പാങ്ങോട്മുൻ വില്ലേജ് ഓഫീസർ സജിത്ത് എസ്.നായർക്ക് 4 വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷിച്ചത്. 2015ൽ വില്ലേജ് ഓഫീസറായിരുന്നു, തിരുവനന്തപുരം വിജിലൻസ് കോടതിയാണ്ശിക്ഷിച്ചത്.ഒരു വനിതയായിരുന്നു പരാതിക്കാരി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം കാഞ്ഞിരപ്പള്ളിക്കടുത്ത് കൂവപ്പിള്ളി, കാര വീച്ചുകുന്നേൽ കുടുംബാംഗമായ മോഹനൻപിള്ള 2016 ലാണ് പിടിയിലായത്. സുനിൽ വി. ബാലാനന്ദന്റെ പറമ്പിലൂടെയുള്ള റോഡിന്റെ സംരക്ഷണഭിത്തി നാലടിയോളം ആഴത്തിൽ കൃഷിയിടത്തിലേക്ക് ഇടിഞ്ഞിരുന്നു. പുനർനിർമ്മാണത്തിന് അപേക്ഷിച്ചിട്ടും അനുമതി നൽകിയില്ല. പലതവണ സമീപിച്ചപ്പോൾ അരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു.
വിജിലൻസിനെ അറിയിച്ചശേഷം 2016 മേയ് 30ന് ഉച്ചയ്ക്ക് 1.20ന് മാത്യു ഡാനിയേൽ തുക കൈമാറവെയാണ് വിജിലൻസ് പിടികൂടിയത്.