തെറ്റുപറ്റി, മാപ്പ് തരണം, ഭീഷണിപ്പെടുത്തിയുള്ള സന്ദേശം അബദ്ധമായിരുന്നു; സൽമാൻ ഖാനെതിരെ ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് മറ്റൊരു സന്ദേശം
സ്വന്തം ലേഖകൻ
മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെതിരെ ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് മറ്റൊരു സന്ദേശം. മുംബൈ ട്രാഫിക്ക് പൊലീസിനാണ് സന്ദേശം ലഭിച്ചത്. തെറ്റുപറ്റിയെന്നും മാപ്പ് തരണമെന്നുമായിരുന്നു പുതിയ സന്ദേശം. ഭീഷണിപ്പെടുത്തിയുള്ള സന്ദേശം അബദ്ധമായിരുന്നുവെന്നും പുതിയ സന്ദേശത്തിലുണ്ട്.
വാട്സ്ആപ്പ് വഴിയാണ് സന്ദേശം വന്നത്. ഝാർഖണ്ഡാണ് സന്ദേശത്തിന്‍റെ ഉറവിടമെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അധോലോക കുറ്റവാളി ലോറൻസ് ബിഷ്‌ണോയി സംഘവുമായുള്ള ദീർഘകാല വൈരാഗ്യം പരിഹരിക്കാൻ നടൻ സൽമാൻ ഖാനോട് അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് കൊണ്ടുള്ളതായിരുന്ന ആദ്യം വന്ന സന്ദേശം. സൽമാൻ പണം നൽകുന്നതിൽ പരാജയപ്പെട്ടാൽ അടുത്തിടെ വെടിയേറ്റ് മരിച്ച മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയുടേതിനേക്കാൾ മോശമായിരിക്കും നടന്റെ ഗതിയെന്നും ഭീഷണി സന്ദേശത്തിൽ പറഞ്ഞിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘സൽമാൻ ഖാൻ ജീവിച്ചിരിക്കണമെങ്കിൽ ലോറൻസ് ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കണം. വൈരാഗ്യം പരിഹരിക്കാൻ സൽമാൻ ഖാൻ അഞ്ചുകോടി നൽകണം. ഇത് നിസ്സാരമായി കാണരുത്, അല്ലാത്തപക്ഷം സൽമാൻ ഖാന്റെ അവസ്ഥ ബാബാ സിദ്ദിഖിയെക്കാൾ മോശമാകും,’- സന്ദേശത്തിൽ പറയുന്നു. സംഭവത്തിൽ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.