video
play-sharp-fill

ഇറ്റലിയില്‍ കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്ത് 25 പേരില്‍ നിന്ന് 6.5 ലക്ഷം രൂപ വീതം തട്ടി ; വ്യാജ വിസയിൽ പുറപ്പെട്ട് വിദേശത്തെത്തിയവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി ; ലക്ഷങ്ങൾ തട്ടിയ തട്ടിപ്പുവീരനെ പാലാ എസ്.എച്ച്‌.ഒ. ജോബിൻ ആന്റണിയുടെ നേതൃത്വത്തില്‍ പിടികൂടി ; അറസ്റ്റ് പാലാ സ്വദേശി നല്‍കിയ പരാതിയിൽ

സ്വന്തം ലേഖകൻ പാലാ: ഇടുക്കി കേന്ദ്രീകരിച്ച്‌ വിവിധ ജില്ലകളില്‍ വിസാ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. തങ്കമണി സ്വദേശി കാരിക്കക്കുന്നേല്‍ റോബിൻ ജോസ്(35) ആണ് അറസ്റ്റിലായത്. ഇറ്റലിയില്‍ കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്ത് 25 പേരില്‍ നിന്ന് 6.5 ലക്ഷം രൂപ വീതം ഇയാള്‍ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. പാലാ സ്വദേശി നല്‍കിയ പരാതിയിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത് ഇറ്റലിയ്ക്ക് പുറപ്പെട്ട പരാതിക്കാരന് വിസാ രേഖകള്‍ വ്യാജമായതിനാല്‍ യാത്രചെയ്യാനായില്ല. തുടർന്ന് നല്‍കിയ പരാതിയിലാണ് ഇയാള്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിനാണ് കേസെടുത്തത്. വ്യാജ വിസ നല്‍കുകയും വിമാന ടിക്കറ്റ് സ്വന്തമായി […]

ഏഷ്യാനെറ്റിലെ ജഡ്ജി വിനു ഉള്‍പ്പെടെ നാലോ, അഞ്ചോ പേര്‍ കൂട്ടം കൂടിയിരുന്ന് ഗുണ്ടയാക്കാനാണ് വിയര്‍പ്പൊഴുക്കുന്നത്, പട്ടിവില ആരും തരാന്‍ പോകുന്നില്ല : പിവി അന്‍വര്‍

സ്വന്തം ലേഖകൻ കൊച്ചി: ഏഷ്യാനെറ്റ് ചര്‍ച്ചയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍ എംഎല്‍എ. തന്നെ ഗുണ്ടയാക്കാനാണ് വിയര്‍പ്പൊഴുക്കുന്നതെന്നും എന്നാല്‍, പട്ടിവില ആരും തരാന്‍ പോകുന്നില്ലെന്നുമാണ് അന്‍വറിന്റെ വിമര്‍ശനം. വനംവകുപ്പ് യോഗത്തില്‍വെച്ച്‌ വകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തന്റെ ഈ അഭിപ്രായത്തില്‍ മാറ്റമില്ലെന്നും അന്‍വര്‍ വ്യക്തമാക്കി. പിവി അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏഷ്യാനെറ്റിലെ ജഡ്ജി വിനുവിന്റെ അന്തിച്ചര്‍ച്ച പലരും ശ്രദ്ധയില്‍പ്പെടുത്തി. സാധാരണ ഒരു വിഷയത്തില്‍ വിവിധ അഭിപ്രായങ്ങളുള്ള ആളുകളെയാണ് പാനലില്‍ ഉള്‍പ്പെടുത്തുക. എന്നാല്‍ ഇന്ന് അവതാരകന്‍ വിനു ഉള്‍പ്പെടെ നാലോ, അഞ്ചോ പേര്‍ കൂട്ടം കൂടിയിരുന്നാണ് പി.വി.അന്‍വറിനെ […]

ഇനി ബുക്ക് നോക്കി പരീക്ഷ എഴുതാം ; സംസ്ഥാനത്തെ എല്ലാ സർവകലാശാലകളും ഓപ്പൺ ബുക്ക് പരീക്ഷയിലേക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളെല്ലാം ഓപ്പൺ ബുക്ക് പരീക്ഷ പരീക്ഷിക്കാനൊരുങ്ങുകയാണ്. നവംബറിലെ ഒന്നാം സെമസ്റ്റർ പരീക്ഷയിൽ പഠനനേട്ടം അടിസ്ഥാനമാക്കിയുള്ള മൂല്യനിർണയം ആയിരിക്കും നടപ്പാക്കുക. പരീക്ഷാ പരിഷ്‌കാരത്തിന്റെ ഭാഗമായി ഇത്തവണ ഓൺസ്‌ക്രീൻ പുനർ മൂല്യനിർണയവുമുണ്ടാകും. നാലുവർഷ ബിരുദം നടപ്പായതോടെ ആണ് പുതിയ പലതും സർവ്വകലാശാലകൾ പരീക്ഷിക്കുന്നത്. പ്രവേശനം മുതൽ പരീക്ഷാഫലം വരെയുള്ള വിവരം സൂക്ഷിക്കാൻ വിദ്യാർത്ഥികൾകക് സവിശേഷ തിരിച്ചറിയൽ രേഖ ഉൾപ്പെടെ മഭ്യമാക്കി സർവകലാശാലകളെ ‘കെ – റീപ്പ്’ സോഫ്റ്റ്‌വെയർ വഴി ഒരു കുടക്കീഴിലാക്കാനാണ് തീരുമാനം. കെ – റീപ്പിന് ഇനിയും ഒരുവർഷം വേണ്ടിവരുമെന്നതിനാൽ […]

സ്ത്രീകളുടെ അന്തസ് മറ്റെന്തിനെക്കാളും വലുതല്ലേ ; എം.മുകേഷിനെ എംഎൽഎ സ്ഥാനത്തുനിന്ന് നീക്കണം ; ആവര്‍ത്തിച്ച് ആനി രാജ

സ്വന്തം ലേഖകൻ ഡൽഹി: ലൈംഗികപീഡനക്കേസില്‍പ്പെട്ട എം മുകേഷിനെ എംഎൽഎ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവര്‍ത്തിച്ച് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ആനി രാജ. സിപിഐക്കാരി എന്ന നിലയിലും ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി എന്ന നിലയിലുമാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും ആനി രാജ പറഞ്ഞു. സ്ത്രീകളുടെ അന്തസ് മറ്റെന്തിനെക്കാളും വലുതല്ലേ എന്നാണ് എംഎൽഎ സ്ഥാനം ഒഴിയേണ്ടതില്ല എന്ന് പറയുന്നവരോട് ചോദിക്കാനുള്ളതെന്നും ആനി രാജ പറഞ്ഞു. ലൈംഗിക പീഡന പരാതിയില്‍ ഇന്ന് എം മുകേഷ് എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു . പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് […]

കോട്ടയം ആർപ്പുക്കര കൈപ്പുഴമുട്ട് ആറ്റിൽ കാർ വെള്ളത്തിൽ വീണുണ്ടായ അപകടം ; ജയിംസിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി

സ്വന്തം ലേഖകൻ കോട്ടയം: ആർപ്പുക്കര കൈപ്പുഴമുട്ട് പാലത്തിന് സമീപം കാർ ആറ്റിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച കൊട്ടാരക്കര ഓടനാവട്ടം മാം പൊയ്കയില്‍ ജോർജ്- അന്നമ്മ ദമ്പതികളുടെ മകൻ ജയിംസ് ജോർജിന്റെ (48) മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ജയിംസിനൊപ്പമുണ്ടായിരുന്ന മഹാരാഷ്ട ബദ്ലാപൂർ ശിവാജി ചൗക്കില്‍ രാജേന്ദ്ര സർജെയുടെ മകള്‍ സാ‌യ്‌ലി രാജേന്ദ്ര സർജേയുടെ (27) മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവരുടെ ബന്ധുക്കള്‍ എത്തിയ ശേഷമേ ഇൻക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പൂർത്തിയാക്കൂ. മഹാരാഷ്ടയില്‍ സ്വകാര്യ കമ്ബനിയില്‍ കെമിക്കല്‍ എൻജിനീയറായ ജയിംസ് എറണാകുളത്തെ ഓഫീസില്‍ […]

കോട്ടയം ജില്ലയിൽ നാളെ (25/09/2024) പുതുപ്പള്ളി, കുമരകം, ചങ്ങനാശ്ശേരി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (25/09/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള പുലിക്കുന്ന് ട്രാൻസ്ഫോർമറിൽ നാളെ ( 25/09/2024) രാവിലെ 9.00 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്, ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (25/09/24) LT ലൈനിൽ വിവിധ വർക്കുകൾ ഉള്ളതിനാൽ മൂന്നിലവ്, മൂന്നിലവ് ബാങ്ക്പടി, കടപുഴ, മരുതുംമ്പാറ, പട്ടികുന്നുപാറ, പയസ്മൗണ്ട് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.30am മുതൽ 5pm വരെ വൈദ്യുതി മുടങ്ങുന്നതാണ്. […]

തമ്മിലടിക്ക് പേര് കേട്ട കൂരോപ്പടയിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റി യോഗത്തിൽ സംഘർഷം ; അസഭ്യവർഷവും കയ്യാങ്കളിയും ; വാർഡ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായുള്ള അഭിപ്രായ വ്യത്യാസമാണ് സംഘർഷത്തിന് പിന്നിൽ

സ്വന്തം ലേഖകൻ കൂരോപ്പട : മണ്ഡലം കോൺഗ്രസ് കമ്മറ്റി യോഗത്തിൽ പുതുപ്പള്ളി നിയോജക മണ്ഡലം യു.ഡി.എഫ് കൺവീനറും കൂരോപ്പട മണ്ഡലം പ്രസിഡന്റും തമ്മിൽ കയ്യാങ്കളിയും അസഭ്യവർഷവും……. കഴിഞ്ഞ ദിവസം വൈകുന്നേരം കോൺഗ്രസ് നേതൃത്വ യോഗം കൂരോപ്പടയിൽ കാർഷികബാങ്കിന്റെ മുകളിലെ ഹാളിൽ ചേർന്നിരുന്നു. കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി, ഡി.സി.സി സെക്രട്ടറി സാബു പുതുപ്പറമ്പിൽ എന്നിവർ യോഗത്തിനെത്തിയിരുന്നു. ഇവർ പങ്കെടുത്ത് പുറത്ത് ഇറങ്ങുന്നതിനിടയിലാണ് കൂരോപ്പട മണ്ഡലം പ്രസിഡന്റ് സാബു സി കുര്യനും യു.ഡി.എഫ് കൺവീനർ കുഞ്ഞ് പുതുശ്ശേരിയും തമ്മിൽ അസഭ്യവർഷവും കയ്യാങ്കളിയും ഉണ്ടായത്. കേട്ടാലറയ്ക്കുന്ന തെറി […]

കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ; അപകടത്തിൽ ഇടക്കുന്നം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം ; അപകടമുണ്ടായത് കെഎസ്ആർടിസി ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി : പൂതക്കുഴിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തെ തുടർന്ന് ബസനടിയിലേയ്ക്ക് തെറിച്ച് വീണ യുവാവ് മരിച്ചു. ഇടക്കുന്നം മുക്കാലി തോക്കനാട്ട് ആൽബിൻ തോമസ് (23) ആണ് മരിച്ചത്. അപകടത്തിൽ എതിർ വാഹനത്തിൽ സഞ്ചരിച്ചിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിയായ സാജിദിനും പരിക്കേറ്റു. രാത്രി ഏഴോടെയായിരുന്നു അപകടം. കെഎസ്ആർടിസി ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ആൽബിൻ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചശേഷം ബസിനടിയിലേയ്ക്ക് വീഴുകയായിരുന്നു.

പാര്‍ട്ടി വേദിയില്‍ സജീവമായി ഇ പി ജയരാജന്‍ ; ഉദ്ഘാടകനായി എത്തിയത് മാധ്യമങ്ങൾ ദുഷ്പ്രചരണം നടത്തുന്നുവെന്ന് ആരോപിച്ച് കണ്ണൂരിൽ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ; പാർട്ടി വേദിയിലെത്തിയിരിക്കുന്നത് 25 ദിവസത്തെ ഇടവേളക്ക് ശേഷം

സ്വന്തം ലേഖകൻ കണ്ണൂർ : പരിഭവം മറന്ന് ഇ പി ജയരാജൻ വീണ്ടും പാർട്ടി വേദിയിൽ എത്തി. മാധ്യമങ്ങൾ ദുഷ്പ്രചരണം നടത്തുന്നുവെന്ന് ആരോപിച്ച് കണ്ണൂരിൽ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് ഇ.പി ഉദ്ഘാടകനായി എത്തിയത്. എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്ന് നീക്കിയശേഷം ആദ്യമായാണ് ഇ.പി. ജയരാജൻ പാർട്ടി പരിപാടിയിൽ പങ്കെടുക്കുന്നത്. നേരത്തേ കണ്ണൂർ പയ്യാമ്പലത്ത് നടന്ന ചടയൻ ഗോവിന്ദൻ അനുസ്മരണ പരിപാടിയിലും ഇ.പി. പങ്കെടുത്തിരുന്നില്ല. 25 ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇപി ഇപ്പോൾ പാർട്ടി വേദിയിലെത്തിയിരിക്കുന്നത്. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറിനെ കണ്ട വിഷയത്തിലാണ് […]

ബലാത്സംഗക്കേസ് :ഹൈക്കോടി മൂന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ നടന്‍ സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്, മുതിര്‍ന്ന അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി ; അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം മുന്നോട്ട് ; കൊച്ചിയിലെ സ്വകാര്യ ഹോട്ടലുകളും സുഹൃത്തുക്കളുടെ വീടുകളും കേന്ദ്രീകരിച്ച് പൊലീസ് പരിശോധന തുടരുന്നു

സ്വന്തം ലേഖകൻ കൊച്ചി: ബലാത്സംഗക്കേസില്‍ ഹൈക്കോടി മൂന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ നടന്‍ സിദ്ദിഖ് സുപ്രീംകോടതിയിലേക്ക്. സിദ്ദിഖ് നാളെ ഹര്‍ജി നല്‍കിയേക്കും. ഹര്‍ജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ കേരളത്തിലെ അഭിഭാഷകര്‍ ഡല്‍ഹിയിലെ മുതിര്‍ന്ന അഭിഭാഷകനുമായി സംസാരിച്ചതായാണ് വിവരം. കേരള പൊലീസ് സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടത്തുന്നതിനിടെയാണ് മൂന്‍കൂര്‍ ജാമ്യവുമായി സുപ്രീംകോടതിയിലേക്ക് എത്തുന്നത്. അതിജീവിത പരാതി നല്‍കാന്‍ വൈകിയതടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയായിരിക്കും ഹര്‍ജി നല്‍കുക. അതേസമയം, സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം മുന്നോട്ട് പോവുകയാണ്. വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. […]