
സ്വന്തം ലേഖകൻ
കണ്ണൂർ : പരിഭവം മറന്ന് ഇ പി ജയരാജൻ വീണ്ടും പാർട്ടി വേദിയിൽ എത്തി. മാധ്യമങ്ങൾ ദുഷ്പ്രചരണം നടത്തുന്നുവെന്ന് ആരോപിച്ച് കണ്ണൂരിൽ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് ഇ.പി ഉദ്ഘാടകനായി എത്തിയത്. എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്ന് നീക്കിയശേഷം ആദ്യമായാണ് ഇ.പി. ജയരാജൻ പാർട്ടി പരിപാടിയിൽ പങ്കെടുക്കുന്നത്.
നേരത്തേ കണ്ണൂർ പയ്യാമ്പലത്ത് നടന്ന ചടയൻ ഗോവിന്ദൻ അനുസ്മരണ പരിപാടിയിലും ഇ.പി. പങ്കെടുത്തിരുന്നില്ല. 25 ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇപി ഇപ്പോൾ പാർട്ടി വേദിയിലെത്തിയിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറിനെ കണ്ട വിഷയത്തിലാണ് ഇ.പിക്ക് എൽഡിഎഫ് കൺവീനർ സ്ഥാനം നഷ്ടപ്പെട്ടത്. തുടർന്നാണ് പാർട്ടി പരിപാടിയിൽ നിന്ന് ഇപി ജയരാജൻ പാർട്ടി വേദികളിൽ നിന്ന് വിട്ട് നിന്നത്.







