നിര്‍മല സീതാരാമന് ആശ്വാസം ; ഇലക്ടറല്‍ ബോണ്ട് വഴി പണം തട്ടിയെന്ന പരാതിയിൽ അന്വേഷണത്തിന് സ്റ്റേ ; അന്വേഷണം വേണമെന്ന ജനപ്രതിനിധികളുടെ കോടതിയുടെ ഉത്തരവിനാണ് സ്റ്റേ
സ്വന്തം ലേഖകൻ ബെംഗളൂരു: ഇലക്ടറല്‍ ബോണ്ട് വഴി പണം തട്ടിയെന്ന കേസില്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനെതിരെയുള്ള അന്വേഷണത്തിന് സ്റ്റേ. അന്വേഷണം കര്‍ണാടക ഹൈക്കോടതിയാണ് തടഞ്ഞത്. അന്വേഷണം വേണമെന്ന ജനപ്രതിനിധികളുടെ കോടതിയുടെ ഉത്തരവിനാണ് സ്റ്റേ. ഇലക്ടറല്‍ ബോണ്ട് കേസില്‍ നിര്‍മല സീതാരാമന്റെ കൂട്ട് പ്രതികള്‍ക്കെതിരെയും അന്വേഷണമില്ല. ജെ പി നദ്ദ, നളിന്‍ കുമാര്‍ കട്ടീല്‍, ബി വൈ വിജയേന്ദ്ര എന്നിവരായിരുന്നു മറ്റു പ്രതികള്‍. ഇലക്ടറല്‍ ബോണ്ട് വഴി പണം തട്ടിയെന്ന പരാതിയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെതിരെ നേരത്തേ കേസെടുത്തിരുന്നു.