കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ; അപകടത്തിൽ ഇടക്കുന്നം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം ; അപകടമുണ്ടായത് കെഎസ്ആർടിസി ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ
സ്വന്തം ലേഖകൻ
കാഞ്ഞിരപ്പള്ളി : പൂതക്കുഴിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തെ തുടർന്ന് ബസനടിയിലേയ്ക്ക് തെറിച്ച് വീണ യുവാവ് മരിച്ചു.
ഇടക്കുന്നം മുക്കാലി തോക്കനാട്ട് ആൽബിൻ തോമസ് (23) ആണ് മരിച്ചത്. അപകടത്തിൽ എതിർ വാഹനത്തിൽ സഞ്ചരിച്ചിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിയായ സാജിദിനും പരിക്കേറ്റു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രി ഏഴോടെയായിരുന്നു അപകടം. കെഎസ്ആർടിസി ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ആൽബിൻ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചശേഷം ബസിനടിയിലേയ്ക്ക് വീഴുകയായിരുന്നു.
Third Eye News Live
0