play-sharp-fill
ഏഷ്യാനെറ്റിലെ ജഡ്ജി വിനു ഉള്‍പ്പെടെ നാലോ, അഞ്ചോ പേര്‍ കൂട്ടം കൂടിയിരുന്ന് ഗുണ്ടയാക്കാനാണ് വിയര്‍പ്പൊഴുക്കുന്നത്, പട്ടിവില ആരും തരാന്‍ പോകുന്നില്ല : പിവി അന്‍വര്‍

ഏഷ്യാനെറ്റിലെ ജഡ്ജി വിനു ഉള്‍പ്പെടെ നാലോ, അഞ്ചോ പേര്‍ കൂട്ടം കൂടിയിരുന്ന് ഗുണ്ടയാക്കാനാണ് വിയര്‍പ്പൊഴുക്കുന്നത്, പട്ടിവില ആരും തരാന്‍ പോകുന്നില്ല : പിവി അന്‍വര്‍

സ്വന്തം ലേഖകൻ

കൊച്ചി: ഏഷ്യാനെറ്റ് ചര്‍ച്ചയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍ എംഎല്‍എ. തന്നെ ഗുണ്ടയാക്കാനാണ് വിയര്‍പ്പൊഴുക്കുന്നതെന്നും എന്നാല്‍, പട്ടിവില ആരും തരാന്‍ പോകുന്നില്ലെന്നുമാണ് അന്‍വറിന്റെ വിമര്‍ശനം.

വനംവകുപ്പ് യോഗത്തില്‍വെച്ച്‌ വകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തന്റെ ഈ അഭിപ്രായത്തില്‍ മാറ്റമില്ലെന്നും അന്‍വര്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിവി അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഏഷ്യാനെറ്റിലെ ജഡ്ജി വിനുവിന്റെ അന്തിച്ചര്‍ച്ച പലരും ശ്രദ്ധയില്‍പ്പെടുത്തി. സാധാരണ ഒരു വിഷയത്തില്‍ വിവിധ അഭിപ്രായങ്ങളുള്ള ആളുകളെയാണ് പാനലില്‍ ഉള്‍പ്പെടുത്തുക. എന്നാല്‍ ഇന്ന് അവതാരകന്‍ വിനു ഉള്‍പ്പെടെ നാലോ, അഞ്ചോ പേര്‍ കൂട്ടം കൂടിയിരുന്നാണ് പി.വി.അന്‍വറിനെ ‘ഗുണ്ടയാക്കാന്‍’ വേണ്ടി വിയര്‍പ്പൊഴുക്കുന്നത്.ഒരു പരാതിയുമില്ല. നീയൊക്കെ തുടര്‍ന്നോളുക. പട്ടിവില ഇവിടെ ആരും തരാന്‍ പോകുന്നില്ല. ഇതൊന്നും കണ്ട് തകരാനും പോകുന്നില്ല.

ഇന്ന് നിലമ്ബൂരിലെ വനം വകുപ്പ് യോഗ വേദിയില്‍ വച്ച്‌ ഞാന്‍ അഡ്രസ്സ് ചെയ്തത് ഈ നാട്ടിലെ വലിയൊരു വിഭാഗത്തെ നേരിട്ട് ബാധിക്കുന്ന ഒരു വിഷയമാണ്. ദിനംപ്രതി എന്നവണ്ണം മനുഷ്യ-വന്യജീവി സംഘര്‍ഷത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന നാടാണ് നമ്മളുടേത്. അടുത്ത ഒന്ന് രണ്ട് മാസങ്ങള്‍ മാത്രമാണ് ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കാതിരുന്നിട്ടുള്ളത്. ആന ചവിട്ടിയും, പന്നി കുത്തിയും ഒരാള്‍ കൊല്ലപ്പെടുമ്ബോള്‍ ഒരു കുടുംബം കൂടിയാണ് അനാഥമാകുന്നത്. തുശ്ചമായ നഷ്ടപരിഹാരം കൊണ്ട് നികത്താനാവാത്ത നഷ്ടമാണത്. ഇക്കാര്യത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാവണം. മനുഷ്യജീവനും വിലയുണ്ട്. ഇക്കാര്യമാണ് ഇന്ന് അവിടെ വ്യക്തമാക്കിയത്. അത് കഴിഞ്ഞുണ്ടായ വിഷയം മുമ്ബത്തെ പോസ്റ്റില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്.ആ നിലപാടില്‍ തന്നെ ഉറച്ച്‌ നില്‍ക്കുന്നു.

എന്റെ പാര്‍ട്ടിയുടെ നിര്‍ദ്ദേശം അനുസരിച്ച്‌,പരസ്യ പ്രതികരണങ്ങളില്‍ ഏര്‍പ്പെടാനില്ലെന്ന് ഇന്നലെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പ്രകോപനങ്ങള്‍ നടത്തിയാലൊന്നും അത് ലംഘിക്കാന്‍ പോകുന്നില്ല. അതിനി വിനു വി ജോണെന്നല്ല, ഏത് വലിയ ‘തമ്ബ്രാന്‍’ വിചാരിച്ചാലും മാറാന്‍ പോകുന്നില്ല.