ഒളിംപിക് മെഡല്‍ ജേതാവ് പി ആര്‍ ശ്രീജേഷിന് സ്വീകരണം; ഇക്കാര്യത്തില്‍ വീണ്ടും സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു ? ചടങ്ങ് തീരുമാനിച്ചിരിക്കുന്ന അടുത്തമാസം 19ന് ശ്രീജേഷ് ഇന്ത്യയില്‍ പോലും ഉണ്ടാവില്ലെന്ന് സൂചന
തിരുവനന്തപുരം: ഒളിംപിക് മെഡല്‍ ജേതാവ് പി ആര്‍ ശ്രീജേഷിന് സ്വീകരണം നല്‍കുന്ന ചടങ്ങ് അടുത്ത മാസം 19ന് നടത്തുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ വീണ്ടും സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്നാണ് വ്യക്തമാകുന്നത്. അടുത്ത മാസം സമ്മാനത്തുക നല്‍കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ച ദിവസം ശ്രീജേഷ് ഇന്ത്യയില്‍ പോലും ഉണ്ടാവില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. പാരിസ് ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടുകോടി രൂപ ഇനിയും നല്‍കിയിട്ടില്ല. ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന്റെ പരിശീലകനായി നിയമിതനാകുന്ന ശ്രീജേഷ് അടുത്തമാസം പതിനാലിന് മലേഷ്യയിലേക്ക് […]