play-sharp-fill
കോട്ടയം സംക്രാന്തി റെയിൽവേ അടിപ്പാതയ്ക്ക് സമീപം ഹെറോയിൻ വിൽപ്പന ; പരിശോധനയിൽ വെസ്റ്റ് ബംഗാൾ സ്വദേശിയായ യുവാവിനെ പിടികൂടി ഗാന്ധിനഗർ പോലീസ്

കോട്ടയം സംക്രാന്തി റെയിൽവേ അടിപ്പാതയ്ക്ക് സമീപം ഹെറോയിൻ വിൽപ്പന ; പരിശോധനയിൽ വെസ്റ്റ് ബംഗാൾ സ്വദേശിയായ യുവാവിനെ പിടികൂടി ഗാന്ധിനഗർ പോലീസ്

സ്വന്തം ലേഖകൻ

ഗാന്ധിനഗർ : വിൽപ്പനക്കായി സൂക്ഷിച്ച മാരകമയക്കുമരുന്ന് ഇനത്തിൽപ്പെട്ട ഹെറോയിനുമായി അന്യസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ സ്വദേശി നജറൂൾ ഇസ്ലാം (32) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം രാത്രി സംക്രാന്തി റെയിൽവേ അടിപ്പാതയ്ക്ക് സമീപം ഹെറോയിൻ (ബ്രൗൺ ഷുഗർ ) വിൽപ്പന നടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഗാന്ധിനഗർ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധനയിൽ ഇയാളിൽ നിന്നും മൂന്ന് ഗ്രാം ഹെറോയിൻ പോലീസ് കണ്ടെടുക്കുകയും ചെയ്തു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്. ഓ ശ്രീജിത്ത്, എസ്.ഐ അനുരാജ്, സി.പി.ഓ മാരായ രഞ്ജിത്ത്, അനൂപ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.