കേരളത്തിലെ യാത്രാദുരിതം റെയിൽവേ പരിഹരിക്കണം, അധിക സര്‍വീസുകള്‍ അനുവദിക്കണം: ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവർക്ക് കാൽ ചവിട്ടാൻ ട്രെയിനിൽ ഇടമില്ല; യാത്രക്കാരുടെ ദുരിതം ചൂണ്ടിക്കാട്ടി കേന്ദ്ര റെയില്‍വേ മന്ത്രിയ്‌ക്ക് കത്തയച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി
കൊച്ചി: കേരളത്തിൽ സർവീസ് നടത്തുന്ന ട്രെയിനുകളിൽ കൂടുതൽ ജനറൽ കോച്ചുകൾ അനുവദിക്കണമെന്നും യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കണമെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി.
കഴിഞ്ഞ ദിവസം വേണാട് എക്സ്പ്രസിൽ യാത്രക്കാർ കുഴഞ്ഞു വീണത് കേരളത്തിലെ യാത്രക്കാർ അനുഭവിക്കുന്ന കടുത്ത ദുരിതത്തിന്റെ നേർചിത്രമാണ്. ടിക്കറ്റെടുത്തവർക്ക് ട്രെയിനിൽ കയറാനാകുന്നില്ല.
പൊതുഗതാഗത സംവിധാനത്തിൽ, ദശലക്ഷക്കണക്കിന് യാത്രക്കാർ നിത്യേന ആശ്രയിക്കുന്ന ട്രെയിനുകളിൽ യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ തിക്കും തിരക്കും അസ്വീകാര്യമാണ്. അൺ റിസർവ്ഡ് കമ്പാർട്ടുമെന്‍റുകളിലെ യാത്രക്കാർക്കും റെയിൽവേ ആവശ്യമായ പരിഗണന നല്‍കേണ്ടതുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യാത്രക്കാരുടെ സുരക്ഷയ്ക്ക് റെയിൽവേ അടിയന്തര മുൻഗണന നൽകിയില്ലെങ്കിൽ ഭാവിയിൽ കൂടുതൽ ഗുരതരമായ ദുരന്തങ്ങൾക്കിടയാക്കുമെന്നും ബ്രിട്ടാസ് പറഞ്ഞു.
റെയിൽവേ വരുമാനത്തിൽ നിർണായക സംഭാവന നൽകുന്ന കേരളത്തിലെ യാത്രാ ദുരിതം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ റെയിൽവേ അധികൃതർക്ക് നിർദേശം നല്‍കണമെന്നും ഡോ. ജോൺ ബ്രിട്ടാസ് മന്ത്രി അശ്വനി വൈഷ്‌ണവിനോടാവശ്യപ്പെട്ടു.