play-sharp-fill
ബൈക്കിൽ സഞ്ചരിക്കവേ കാട്ടുപന്നി കുറുകെ ചാടി: ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബൈക്കിൽ സഞ്ചരിക്കവേ കാട്ടുപന്നി കുറുകെ ചാടി: ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

 

തിരുവനന്തപുരം: ബൈക്കിൽ സഞ്ചരിക്കവെ കാട്ടുപന്നി കുറുകെ ചാടിയ റോഡിലേക്ക് തെറിച്ചു വീണ  പരിക്കേറ്റ യുവാവ് മരിച്ചു. വിതുര സ്വദേശി ഷബിൻ ഷാജി (22) ആണ് മരിച്ചത്.

 

വിതുര പൊലീസ് സ്റ്റേഷൻ പരിധിയിൽ വിതുര പ്ലാന്തോട്ടം എന്ന സ്ഥലത്ത് വെച്ച് ബുധനാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. ബൈക്ക് ഓടിച്ചത് വിതുര  സ്വദേശിയായ ഷഹിൻഷാ ആണ്.

 

മരിച്ച ഷബിൻ ഷാജി (22) മോട്ടോർ സൈക്കിളിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. പ്ലാന്തോട്ടം എന്ന സ്ഥലത്ത് എത്തിയപ്പോൾ കാട്ടുപന്നി റോഡിന് കുറുകെ ചാടുകയായിരുന്നു. മോട്ടോർ സൈക്കിൾ നിയന്ത്രണംവിട്ട് രണ്ട് പേരും റോഡിലേക്ക് വീണു. തലയടിച്ച് റോഡിൽ വീണ ഷബിൻ ഷാജിയ്ക്ക് തലയ്ക്ക് ഗുരുതര പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

തുടർന്ന് ഷബിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ബൈക്ക് ഓടിച്ചിരുന്ന ഷെഹിൻ ഷായ്ക്ക് നിസാര  പരിക്കുകളുണ്ട്.